• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നഖത് ഖാൻ.. ആരാധകർ അമ്പലം പണിത് ഞെട്ടിച്ച താരം, ആരാണ് ഖുശ്ബു? എന്തിന് അവർ കോൺഗ്രസ് വിട്ടു?

ചെന്നൈ; കഴിഞ്ഞ കുറച്ച് നാളുകളായി നടി ഖുശ്ബു ബിജെപിയിലേക്കെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് അവർ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തും എന്നായിരുന്നു വാർത്തകൾ. അതേസമയം ഇത്തരം അഭ്യൂഹങ്ങളെയെല്ലാം തള്ളി നടി തന്നെ രംഗത്തെത്തിതോടെ ചർച്ചകൾക്ക് താത്കാലിക വിരാമമായി.

cmsvideo
  യഥാര്‍ത്ഥ പേരും ആദ്യ പാര്‍ട്ടിയും മാറി | Khushbu Sundar Biography | Oneindia Malayalam

  എന്നാൽ കോൺഗ്രസ് നേതൃത്വത്തെ പോലും അമ്പരിപ്പിച്ച് കൊണ്ട് ബിജെപിയിൽ ചേർന്നിരിക്കുകയാണ് താരം. കടുത്ത ബിജെപി വിമർശകയായിരുന്ന താരത്തിന്റെ ചുവടുമാറ്റം കോൺഗ്രസ് ദേശീയ നേതൃത്വത്തിനിടയിൽ പോലും അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. താരത്തിന്റെ ജീവിതത്രാതെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും കൂടുതൽ അറിയാം

  മുസ്ലീം കുടുംബത്തിൽ

  മുസ്ലീം കുടുംബത്തിൽ

  മുംബൈയിൽ ഒരു മുസ്ലീം കുടുംബത്തിൽ 197- സപ്റ്റംബർ 29 നായിരുന്നു ഖുശ്ബു ജനിച്ചത്.

  ഹിന്ദി സിനിമ ‘ദ ബേണിങ് ട്രെയിനി'ല്‍ ബാലതാരമായിട്ടായിരുന്നു അവർ സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. പിന്നീട് നസീബ്, ലാവരിസ്, കാലിയ, ഡാര്‍ഡ് കാ രിസ്ത, ബെമിസല്‍ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും ബാലതാരമായി അവർ തിളങ്ങി.

  ദക്ഷിണേന്ത്യയിലേക്ക് ചുവടുമാറ്റം

  ദക്ഷിണേന്ത്യയിലേക്ക് ചുവടുമാറ്റം

  ജാക്കി ഷെറഫിന്റെ ജാനൂ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് നടിയായുള്ള താരത്തിന്റെ അരങ്ങേറ്റം.

  1990ല്‍ ആമിര്‍ ഖാനും മാധുരി ദീക്ഷിതിനുമൊപ്പമുള്ള ദീവാനാ മുജ്സേ നഹീം എന്ന ചിത്രത്തിലെ സഹനടിയുടെ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ദക്ഷിണേന്ത്യൻ സിനിമയിലേക്ക് ചുവടുവെച്ചതോടെയാണ് താരം പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറിന്നത്.

  താരറാണി

  താരറാണി

  പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ തൊടുന്നതെല്ലാം പൊന്നാക്കുന്ന താരറാണിയായി ഖുശ്ബു വളർന്നു. അന്ന് തെന്നിന്ത്യയിലെ താരരാജാക്കൻമാരായ കമലഹാസൻ, രജനീകാന്ത്, ചിരഞ്ജീവി എന്നിവർക്കൊപ്പമെല്ലാം മാറി മാറി അവർ അഭിനയിച്ചു. മൂന്ന് സംസ്ഥാന അവാർഡുകളാണ് അവർക്ക് ഇക്കാലയളവിൽ ലഭിച്ചത്.

  അമ്പലം പണിത് ഞെട്ടിച്ച് ആരാധകർ

  അമ്പലം പണിത് ഞെട്ടിച്ച് ആരാധകർ

  ഇതിനിടയിൽ ഖുശ്ബുവിനായി അമ്പലം പോലും തമിഴ്നാട്ടുകാർ പണിതു. ആദ്യമായിട്ടാണ് ഒരു താരത്തിന് വേണ്ടി ആരാധകർ ക്ഷേത്രം പണിയുന്നത്. ഇതിനിടയിൽ സംവിധായകൻ സുന്ദറിനെ വിവാഹം ചെയ്തു അവര് ഖുശ്ബു സുന്ദറായി. ശക്തമായ ആരാധക പിന്തുണയുള്ള നടി 2010ത്തിലായിരുന്നു ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയത്.

  ഡിഎംകെയിലൂടെ

  ഡിഎംകെയിലൂടെ

  പിന്നീട് നാല് വർഷങ്ങൾക്കിപ്പുറം 2014 ൽ ഡിഎംകെ വിട്ട് അവർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ദഗാന്ധിയെ നേരിൽ കണ്ടായിരുന്നു അവർ പാർട്ടിയിൽ അംഗത്വമെടുത്തത്. പിന്നീട് മോദി സർക്കാരിന്റെ നിരന്തര വിമർശകയായിരുന്നു ഖുശ്ബു.

  മോദി സർക്കാരിനെതിരെ

  മോദി സർക്കാരിനെതിരെ

  കേന്ദ്രസർക്കാർ നടപടികളിലെ അവർ നിരന്തരം കടന്നാക്രമിച്ചു.മോദിയുടെ രൂക്ഷവിമർകയായിരുന്ന ഖുശ്ബുവിനെതിരെ പല ഘട്ടങ്ങളിലും സംഘപരിവാർ കേന്ദ്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം നടത്തിയിരുന്നു. ഖുശ്ബു മുസ്ലീം ആയത് കൊണ്ടാണ് മോദി സർക്കാരിനെ വിമർശിക്കുന്നതെന്നായിരുന്നു ബിജെപി കുറ്റപ്പെടുത്തിയത്.

  നഖത് ഖാനെന്ന്

  നഖത് ഖാനെന്ന്

  നഖത് ഖാൻ എന്ന നടിയുടെ പഴയ പേര് പറഞ്ഞ് കൊണ്ടായിരുന്നു സംഘപരിവാർ ആക്രമം. നടി യഥാർത്ഥ പേര് മറച്ച് വെച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നുമായിരുന്നു ബിജെപി ആരോപണം ഉയർത്തിയിരുന്നു. എന്നാൽ ഖുശ്ബു സുന്ദർ, ഫോർ ബിജെപി നഖത് ഖാൻ എന്നായിരുന്നു അന്ന് ഇത്തരം പ്രചരണങ്ങളോട് നടി പ്രതികരിച്ചത്.

  ജുലൈ മുതൽ

  ജുലൈ മുതൽ

  അതേസമയം കഴിഞ്ഞ ജുലൈ മുതലായിരുന്നു ഖുശ്ബുവിന്റെ നിലപാട് മാറ്റം ചർച്ചയായത്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്നാട്ടിൽ കോൺഗ്രസും ഡിഎംകെയും ശക്തമായ പ്രതിഷേധം തീർത്തപ്പോൾ കേന്ദ്രസർക്കാരിനെ അനുകൂലിച്ച് ഖുശ്ബു പ്രതികരിക്കുകയായിരുന്നു. എഐഎഡിഎംകെ പോലും നയത്തിനെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്.

  കോൺഗ്രസിനൊപ്പമെന്ന്

  കോൺഗ്രസിനൊപ്പമെന്ന്

  ഇതോടെ അവർ ബിജെപിയിലേക്കെന്നുള്ള ചർച്ചകൾ സജീവമായി. ഇതിനിടയിൽ അമിത് ഷായുടെ കൊവി‍ഡ് രോഗമുക്തിക്കായി ആശംസിച്ച് കൊണ്ടും നടി ട്വീറ്റ് പങ്കുവെച്ചിരുന്നു. അതേസമയം അഭ്യൂഹങ്ങളെല്ലാം തള്ളി താൻ കോണ്ഗ്രസിനൊപ്പം എന്നായിരുന്നു നടി പ്രഖ്യാപിച്ചത്.

  മുതലെടുത്ത് ബിജെപി

  മുതലെടുത്ത് ബിജെപി

  എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ഖുശ്ബുവിനെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങൾ ബിജെപി ശക്തമാക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഖുശ്ബു താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കോൺഗ്രസ് അവരെ പരിഗണിച്ചിരുന്നില്ല. ഇതിൽ അവർ കടുത്ത അതൃപ്തിയിലായിരുന്നു.. ഇത് മുതലെടുക്കാനായിരുന്നു ബിജെപി നീക്കം.

  നിരന്തര ചർച്ചകൾ

  നിരന്തര ചർച്ചകൾ

  നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കം ഖുശ്ബു നടത്തിയെങ്കിലും ഇതിനും തടയിടാനുള്ള ശ്രമങ്ങൾ പാർട്ടിയിൽ സജീവമാണെന്നാണ് വിവരം. ഈ സാഹചര്യത്തിൽ കൂടിയാണ് ബിജെപി കളം നിറഞ്ഞത്. തുടർന്ന് നിരന്തരം നടന്ന ചർച്ചകൾക്ക് ഒടുവിലാണ് ഇപ്പോൾ അവർ ബിജെപിയിലേക്ക് പോകാൻ തിരുമാനിച്ചതത്രേ.

  സോണിയയ്ക്ക് രാജി

  സോണിയയ്ക്ക് രാജി

  ഖുശ്ബു ബിജെപിയിലേക്കെന്ന് ഉറപ്പായതോടെ അവരെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. തുടർന്ന് സോണിയ ഗാന്ധിയ്കക്ക് അവർ രാജിക്കത്ത് സമർപ്പിച്ചു. തന്നെ പോലുള്ളവരെ പാർട്ടിയിൽ അടിച്ചമർത്തുകയാണെന്നാണ് ഖുശ്ബു സോണിയയ്ക്ക് അയച്ച കത്തിൽ പറയുന്നത്.

  ബിജെപി വാഗ്ദാനങ്ങൾ

  ബിജെപി വാഗ്ദാനങ്ങൾ

  അതേസമയം ഖുശ്ബുവിന് വൻ വാഗ്ദാനങ്ങളാണ് ബിജെപി നൽകിയിരിക്കുകയാണെന്നാണ് വിവരം. കന്യാകുമാരി ഉപതെരഞ്ഞെടുപ്പില്‍ ഖുശ്ബുവിന് രാജ്യസഭാ സീറ്റ് നല്‍കാം അല്ലേങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകിയേക്കുമെന്നാണ് വിവരം

  ഖുശ്ബുവിനെതിരെ കോൺഗ്രസ് നടപടി, തൊട്ട് പിറകെ രാജി, തമിഴ്നാട്ടിൽ ബിജെപിയുടെ താര പ്രചാരകയായേക്കും

  നടിയും കോൺഗ്രസ് നേതാവുമായ ഖുശ്‌ബു ബിജെപിയിലേക്കോ,ദില്ലിയിൽ എത്തി.. മാറ്റം അനിവാര്യമെന്ന് ട്വീറ്റ്

  കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി

  ഹാഥ്റാസ് പെൺകുട്ടിയുടെ കുടുംബത്തെ ലഖ്നൗവിലേക്ക് മാറ്റി; കേസ് അലഹബാദ് കോടതി ഇന്ന് പരിഗണിക്കും

  English summary
  Who is kushboo sundar, know more about actress turned politician who joined bjp leaving congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X