കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് മനോഹർ പരീക്കർ? നാല് തവണ മുഖ്യമന്ത്രി: പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച് മുഖ്യമന്ത്രിയായി!!

Google Oneindia Malayalam News

Recommended Video

cmsvideo
BJPയുടെ തന്ത്രജ്ഞൻ മനോഹർ പരീക്കർ | Oneindia Malayalam

ദില്ലി: ക്യാൻസറുമായുള്ള പോരാട്ടത്തിനൊടിവിലാണ് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ മരണമടയുന്നത്. നാല് തവണ ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ മുൻ പ്രതിരോധ മന്ത്രി കൂടിയായിരുന്നു. ഏറെക്കാലമായി അസുഖ ബാധിതനായിരുന്ന പരീക്കർ പഞ്ചിമിലെ മകന്റെ വസതിയിൽ വെച്ചാണ് മരണമടഞ്ഞത്. ഗോവയിലെ ക്രിസ്ത്യൻ വോട്ടുകൾ നേടി വിജയിച്ച പരീക്കർ ബിജെപി മുഖ്യമന്ത്രിമാരിൽ കഴിവ് തെളിയിച്ച മന്ത്രികൂടിയായിരുന്നു. ബിജെപിയ്ക്ക് പുറമേ ആർഎസ്എസിന്റെ പിന്തുണയും പരീക്കറിന് ലഭിച്ച് വന്നിരുന്നു. അവസാന ശ്വാസം വരെയും ഗോവയെ സേവിക്കാനാണ് പരീക്കർ ആഗ്രഹിച്ചിരുന്നത്.

 ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു, അന്ത്യം 63ാം വയസ്സില്‍, അനുശോചനവുമായി രാഷ്ട്രപതി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു, അന്ത്യം 63ാം വയസ്സില്‍, അനുശോചനവുമായി രാഷ്ട്രപതി

മൂന്ന് തവണ മുഖ്യമന്ത്രി!!

മൂന്ന് തവണ മുഖ്യമന്ത്രി!!

2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന പരീക്കർ നാല് തവണ മുഖ്യമന്ത്രിയായിരുന്നു. 2000 ഒക്ടോബറിൽ അധികാരത്തിലെത്തിയ ബിജെപി പരീക്കറിനെയാണ് മുഖ്യമന്ത്രിയാക്കിയത്. 2002 ഫെബ്രുവരി മാസത്തിൽ ഗോവ നിയമസഭ പിരിച്ചുവിട്ടിരുന്നുവെങ്കിലും പിന്നീട് ജൂണിൽ കൂട്ടി കക്ഷി സർക്കാരിൽ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ വീണ്ടും 2005ൽ അദ്ദേഹത്തിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. 2012ൽ മൂന്നാം തവണ ഗോവാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിജെപിക്ക് നിർണായക വിജയം സമ്മാനിച്ച 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്നു. 2017 മാർച്ച് വരെ പ്രതിരോധമന്ത്രി സ്ഥാനത്ത് തുടർന്നെങ്കിലും 2017ൽ ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി മന്ത്രിപദം രാജിവെച്ചു. പനജി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചാണ് നിയമസഭാംഗമായത്.

ജനനം ഗോവയിൽ

ജനനം ഗോവയിൽ

1955 ഡിസംബർ 13ന് ഗോവയിലെ മാപുസയിലാണ് പരീക്കറിന്റെ ജനനം. 1994ൽ നിയമസഭാംഗമായ അദ്ദേഹം മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിംഗിൽ ബിരുദം നേടിയിരുന്നു. ചെറുപ്പ കാലം മുതൽ തന്നെ ആർഎസ്എസിനോട് അനുഭാവം പുലർത്തിയിരുന്ന പരീക്കർ രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് സംഘചാലകായി പ്രവർത്തിച്ചുവന്നിരുന്നു. 1988ൽ ബിജെപിയിൽ ചേർന്ന പരീക്കർ പിന്നീട് നോർത്ത് ഗോവ ലോക്സഭാ സീറ്റിൽ നിന്ന് മത്സരിക്കുകയായിരുന്നു. 25000 ഓളം വോട്ടുകൾ പരീക്കർ നേടിയതോടെ അദ്ദേഹം സജീവമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുകയായിരുന്നു.

മോദിയ്ക്ക് പ്രിയങ്കരൻ

മോദിയ്ക്ക് പ്രിയങ്കരൻ

അധ്വാനി ഉൾപ്പെടെയുള്ള ബിജെപിയിലെ മുതിർന്ന നേതാക്കളുടെ എതിർപ്പുകളെ അവഗണിച്ചാണ് 2013ൽ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥയാക്കിയത്. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് നേതൃത്വം നൽകിയത് പരീക്കറായിരുന്നു. പരീക്കറോട് അടുപ്പം സൂക്ഷിച്ചിരുന്ന മോദി പിന്നീട് പ്രതിരോധ വകുപ്പ് നൽകി മന്ത്രിയാക്കുകയും ചെയ്തിരുന്നു. രോഗ ബാധിതനായിരുന്ന പരീക്കറിനെ മറികടന്ന് ബിജെപിയുടെ 13 എംഎൽഎമാരെയും അധികാരം ഏൽപ്പിക്കാൻ ബിജെപി തയ്യാറായിരുന്നില്ല. ഘടക കക്ഷികളോ കേന്ദ്രനേതൃത്വമോ ഇവരെ വിശ്വസിക്കാത്തതാണ് ഇതിന് പിന്നിലെ കാരണം. പുറംലോകവുമായി ബന്ധമില്ലാതെ ആരോഗ്യനില വഷളായി തുടർന്നെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടതാണെന്ന് ബിജെപി ആവർത്തിക്കുകയായിരുന്നു. മാസങ്ങൾക്ക് മൂക്കിൽ ട്യൂബുമായാണ് പരീക്കർ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

ജനനം ഗോവയിൽ

ജനനം ഗോവയിൽ

1955 ഡിസംബർ 13ന് ഗോവയിലെ മാപുസയിലാണ് പരീക്കറിന്റെ ജനനം. 1994ൽ നിയമസഭാംഗമായ അദ്ദേഹം മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിംഗിൽ ബിരുദം നേടിയിരുന്നു. ചെറുപ്പ കാലം മുതൽ തന്നെ ആർഎസ്എസിനോട് അനുഭാവം പുലർത്തിയിരുന്ന പരീക്കർ രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് സംഘചാലകായി പ്രവർത്തിച്ചുവന്നിരുന്നു. 1988ൽ ബിജെപിയിൽ ചേർന്ന പരീക്കർ പിന്നീട് നോർത്ത് ഗോവ ലോക്സഭാ സീറ്റിൽ നിന്ന് മത്സരിക്കുകയായിരുന്നു. 25000 ഓളം വോട്ടുകൾ പരീക്കർ നേടിയതോടെ അദ്ദേഹം സജീവമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുകയായിരുന്നു.

ഗോവ രാഷ്ട്രീയത്തിൽ

ഗോവ രാഷ്ട്രീയത്തിൽ

2012ൽ മികച്ച ഭൂരിപക്ഷത്തോടെയാണ് മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രുയായി അധികാരത്തിലെത്തുന്നത്. 40 അംഗ മന്ത്രിസഭയിൽ 13 എംഎൽഎമാർ മാത്രമാണ് ബിജെപിക്കുള്ളത്. സ്വന്ത്രരുടേയും സഖ്യകക്ഷികളുടേയും പിന്തുണയോടെയാണ് പരീക്കർ സർക്കാർ രൂപീകരിക്കുന്നത്. ഗോവ ഫോർവേഡ് സർക്കാരിനെ പിന്തുണയ്ക്കുന്നത് മുഖ്യമന്ത്രി സ്ഥാനത്ത് പരീക്കറുള്ളതുകൊണ്ടാണ്.

English summary
Who is Manohar Parrikar? The technocrat-turned politician, BJP's most 'demanded man'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X