കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില്ലറക്കാരനല്ല മുഹമ്മദ് മൊഹസിന്‍; മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ച് അറിയാം

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച IAS ഉദ്യോഗസ്ഥൻ

ദില്ലി: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഏപ്രില്‍ 9 ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടറില്‍ നിന്ന് ഒരു കറുത്ത പെട്ടെ ഇന്നോവ കാറിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്കായിരുന്നു ഇടയാക്കിയത്. വാഹനവ്യൂഹത്തിന്‍റെ ഭാഗമല്ലാത്ത പെട്ടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

<strong> എല്‍ഡിഎഫിന് ആധിപത്യം പ്രവചിച്ച് പുതിയ സര്‍വെ ; 13 സീറ്റുകള്‍ വരെ നേടാം, ബിജെപി ഇത്തവണയും നിരാശരാവും</strong> എല്‍ഡിഎഫിന് ആധിപത്യം പ്രവചിച്ച് പുതിയ സര്‍വെ ; 13 സീറ്റുകള്‍ വരെ നേടാം, ബിജെപി ഇത്തവണയും നിരാശരാവും

ഈ വിവാദം കത്തിനില്‍ക്കേയായിരുന്നു ഒഡീഷയിലെ സബല്‍പൂരില്‍ വെച്ച് പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മൊഹ്സീനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തത്. കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും പരസ്യമായി വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയിരുന്ന ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ കൂടിയാണ്‌ മുഹമ്മദ് മൊഹ്സീന്‍.. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാം

കര്‍ണാടക കേഡര്‍

കര്‍ണാടക കേഡര്‍

1996 ബാച്ചിലെ കര്‍ണാടക കേഡര്‍ ഐഎഎസ്‌ ഉദ്യോഗസ്ഥനായ മുഹ്‌സിന്‍ ഒഡീഷയിലെ സബല്‍പൂരില്‍ തെരഞ്ഞെടുപ്പ്‌ നിരീക്ഷണ ചുമതലനിര്‍വ്വഹിക്കുമ്പോഴായിരുന്നു ചൊവ്വാഴ്‌ച്ച പ്രധാനമന്ത്രിയുടെ ഹെലികോപ്‌ടര്‍ പരിശോധിച്ചത്‌.

മോദിയുടെ ഹെലിക്കോപ്ടര്‍

മോദിയുടെ ഹെലിക്കോപ്ടര്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നരേന്ദ്രമോദിയുടെ ഹെലിക്കോപ്ടര്‍ പരിശോധിക്കണമെന്ന് അറിയിച്ച മുഹമ്മദ് മൊഹ്സീനെ എസ്പിജി ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞിരുന്നു. എന്നാല്‍ ഡ്യൂട്ടി നിര്‍വ്വഹിച്ചെ മടങ്ങു എന്ന നിലപാടില്‍ മൊഹ്സീന്‍ ഉറച്ച് നിന്നതോടെ വീഡിയോ ചിത്രീകരിക്കാതെ പരിശോധന നടത്താന്‍ അനുമതി ലഭിക്കുകയായിരുന്നു.

യാത്ര 15 മിനുട്ട് വൈകി

യാത്ര 15 മിനുട്ട് വൈകി

പരിശോധനയില്‍ ഹെലിക്കോപ്ടറില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ മൊഹ്സീന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിത പരിശോധനെയെത്തുടര്‍‍ന്ന് പ്രധാനമന്ത്രിയുടെ യാത്ര 15 മിനുട്ട് വൈകുകയം ചെയ്തു.

നടപടി

നടപടി

സംഭവം വിവാദമായതോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ വരണാധികാരിയോട് റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ മുഹമ്മദ് മൊഹ്സീനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

കാരണം

കാരണം

സൈനികവിഭാഗത്തിന്റെ പ്രത്യേക സുരക്ഷ ലഭിക്കുന്ന പ്രധാനമന്ത്രി ഉള്‍പ്പടേയുള്ളവരുടെ പരിശോധിക്കാന്‍ പാടില്ലെന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിര്‍ദേശം ലംഘിച്ചെന്ന്‌ കാണിച്ചാണ്‌ മുഹമ്മദ്‌ മുഹ്‌സിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

രൂക്ഷ വിമര്‍ശനങ്ങള്‍

രൂക്ഷ വിമര്‍ശനങ്ങള്‍

കര്‍ണാടകയിലെ കുന്ദാപുര ജില്ലയില്‍ സബ്‌ഡിവിഷണല്‍ മജിസ്‌ട്രേറ്റായി ഐഎഎസ്‌ ജീവിതം ആരംഭിച്ച മുഹമ്മദ് മൊഹസിന്‍. സമൂഹമാധ്യമങ്ങളിലൂടേയും കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു വരുന്ന ഉദ്യോഗസ്ഥനായിരുന്നു

പരസ്യമായി

പരസ്യമായി

റഫാല്‍ ഇടപാട്, രാജ്യത്തെ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ, പുല്‍വാമ ഭീകരാക്രമണം, സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കല്‍, ഗൗരിലങ്കേഷ്, എംഎം കലബുര്‍ഗി വധം തുടങ്ങിയ വിഷയങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാറിനെയും പ്രധാനമന്ത്രിയേയും മൊഹ്സിന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.

സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്

സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്

മഗധ്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ ധനതത്വശാസ്‌ത്രത്തില്‍ ബിരുദവും പട്‌ന സര്‍വ്വകലാശാലയില്‍ നിന്ന്‌ സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയശേഷമാണ്‌ പട്‌ന സ്വദേശിയായ മുഹ്‌സിന്‍ സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്.

പിന്തുണച്ച് കോണ്‍ഗ്രസ്

പിന്തുണച്ച് കോണ്‍ഗ്രസ്

അതേസമയം സസ്പെന്‍ഷനിലായ മുഹമ്മദ് മൊഹ്സീനെ പിന്തുണച്ച് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവര്‍ക്കും പരിശോധന ബാധകമാണെന്നനും നിയമം ആരേയും ഒഴിവാക്കുന്നില്ലെന്നുമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

ഒഴിവാക്കാന്‍ പാടില്ല

ഒഴിവാക്കാന്‍ പാടില്ല

പ്രധാനന്ത്രിയുടെ വാഹനവും തിരഞ്ഞെടുപ്പ് കാലത്ത് പരിശോധനയില്‍ നിന്ന് ഒഴിവാക്കാന്‍ പാടില്ല. രാജ്യം കാണരുതെന്ന് ആഗ്രഹിക്കുന്ന എന്താണ് നരേന്ദ്ര മോദി ഹെലികോപ്ടറില്‍ കൊണ്ടുപോവുന്നതെന്നും കോണ്‍‍ഗ്രസ് ചോദിക്കുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
Who is Mohsin? IAS Officer Suspended for ‘Checking’ PM’s Chopper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X