കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരിലെ പോസ്റ്റർ ബോയ് മലയാളി എംഎൽഎ എൻഎ ഹാരിസിന്റെ മകൻ... ആരാണ് മുഹമ്മദ് നാലപ്പാട്??

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസിനെതിരെ ബിജെപിക്ക് കിട്ടിയ ഒരു ആയുധമാണ് കോൺഗ്രസ് എംഎൽഎ എൻഎ ഹാരിസിന്റെ മകനും ബെംഗളുരു യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് നാലപ്പാട്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നിലനിര്‍ത്തുന്നതിനിടെയാണ് പുതിയ വിവാദം ഉയർന്നു വന്നത്.

മുഹമ്മദ് നാലപ്പാട് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരുക്കേൽപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. യുബി സിറ്റിയിലെ റസ്റ്റോറന്റില്‍ വച്ച്‌ മുഹമ്മദ് ഹാരിസും സുഹൃത്തുക്കളും ചേര്‍ന്ന് ഡോളാര്‍സ് കോളനി സ്വദേശി വിദ്വൈതിനെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു.

മന്ത്രിയാകാൻ സാധ്യതയുള്ള വ്യക്തി

മന്ത്രിയാകാൻ സാധ്യതയുള്ള വ്യക്തി

ബെംഗളൂരുവിലെ സമുന്നദ്ധനായ നേതാവാണ് ഹാരിസ് എംഎൽഎ. മലയാളി കൂടിയാണ് ഇദ്ദേഹം. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളിലും സജീവമാണ് എംഎൽഎ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ഭരണത്തിലേറിയാൽ മന്ത്രിയാവാൻ പോലും സാധ്യതയുടെ വ്യക്തിയാണ് എൻഎ ഹാരിസ്.

കോൺഗ്രസ് പ്രതിസന്ധിയിൽ

കോൺഗ്രസ് പ്രതിസന്ധിയിൽ

മുഹമ്മദ് നാലപ്പാടിന്റെ വിവാഹം ബാഗ്ലൂരിലെ പാലസ് റോ‍ഡിൽ വെച്ച് നടന്നപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും പാണക്കാട് തങ്ങളുമടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. എന്നാൽ ബെംഗളുരുവിലെ ഡോളർ കോളനിയിൽ താമസിക്കുന്ന വിദ്വത് എന്ന യുവാവിനുനേരെയുണ്ടായ അക്രമം കോൺൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

തർക്കം തുടങ്ങിയത് കസേര നേരെ ഇടാൻ പറഞ്ഞപ്പോൾ‌

തർക്കം തുടങ്ങിയത് കസേര നേരെ ഇടാൻ പറഞ്ഞപ്പോൾ‌

കാലിൽ‌ പ്ലാസ്റ്റർ ഉണ്ടായിരുന്നതിനാൽ കസേരയിൽ നേരെ ഇരിക്കാൻ കഴിയാതിരുന്ന യുവാവിനോട് കസേര നേരെയിടാൻ പറഞ്ഞ് ഇവർ തർക്കിക്കുകയായിരുന്നുവെന്നു പറയുന്നു. തുടർന്ന് എംഎല്‍എയുടെ മകനും സംഘവും ആക്രമണം നടത്തുകയായിരുന്നു. അക്രമത്തിൽ പരുക്കേറ്റ് മല്യ ആശുപത്രിയിൽ ചികിൽസ തേടിയപ്പോൾ ഇവിടെയുമെത്തി സംഘം മർദ്ദിച്ചെന്നും പരാതിയിലുണ്ട്.

യുവാവിനെ ആശുപത്രിയിൽ ചെന്ന് കണ്ടു

യുവാവിനെ ആശുപത്രിയിൽ ചെന്ന് കണ്ടു

മന്ത്രിസാഥാനം മുന്നിൽ കണ്ടുകൊണ്ട് തന്നെ എൻഎ ഹാരിസ് എംഎൽഎ മർദ്ദനമേറ്റ യുാവാവിനെ ആശുപത്രിയിൽചെന്ന് കണ്ടിരുന്നു. കോൺഗ്രസ് കേസ് ഒതുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും ജെഡിയുവും രംഗത്തെത്തിയതിനു പിന്നാലെ മുഹമ്മദ് നാലപ്പാട് പോലീസിൽ കീഴടങ്ങുകയായിരുന്നു.

ആറ് വർ‌ഷത്തേക്ക് സസ്പെൻഷൻ

ആറ് വർ‌ഷത്തേക്ക് സസ്പെൻഷൻ

കുറ്റവാളികൾക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയിൽ തന്നെ നടപടിയുണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്. മുഹമ്മദ് ഹാരിസ് നാലപ്പാടിനെ കോൺഗ്രസ് അംഗത്വത്തിൽ നിന്ന് ആറു വർഷത്തേക്കു നീക്കിയതായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ജി പരമേശ്വരനും അറിയിച്ചു.

പ്രതികൾ ഏഴ് പേർ

പ്രതികൾ ഏഴ് പേർ

സംഭവത്തിൽ എംഎൽഎയുടെ മകനെതിരെ ആരും പരാതി നൽകിയിരുന്നില്ല. തുടർന്നുള്ള പോലീസിന്റെ അന്വേഷണത്തിൽ പരാതി നൽകാൻ ഇര സമ്മതിക്കുകയായിരുന്നു, തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ചന്ദ്രഗുപ്ത പറഞ്ഞു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളും തെളിവായി ഉണ്ടെന്നും കൂടുതൽ സിസിടിവി ദൃശ്യങ്ങൾ സമാഹരിച്ചു വരികയാണെന്നും ഏഴ് പേരാണ് പ്രതികളെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് കസ്റ്റഡിയിൽ

പോലീസ് കസ്റ്റഡിയിൽ

മുഹമ്മദ് നാലപ്പാടും കൂട്ടാളികളും രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണുള്ളത്. അരുൺ ബാബു, മഞ്ജുനാഥ്, മുഹമ്മദ് അ,റഫ്, ബാലകൃഷ്ണ, നാഫി മുഹമ്മദ് നസീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 307 പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൗണ്ടർ കേസ്

കൗണ്ടർ കേസ്

അതേസമയം ശനിയാഴ്ച രാത്രി നടന്ന പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനാൽ കബൺ പാർക്ക് പോലീസ് ഇൻസ്പെക്ടർ വിജയിയെ സസ്പെന്റ് ചെയ്തിരിക്കുകയാണെന്നും ഡിസിപി പറഞ്ഞു. എംഎൽഎയുടെ മകനും സംഘവും വിദ്വതിനെതിരെ കൗണ്ടർ കേസും നൽകിയിട്ടുണ്ട്. എന്തുതന്നെയായാലും കോൺഗ്രസിനെതിരെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഈ സംഭവം ഒരു തുറുപ്പ് ചീട്ടാക്കും എന്നതിൽ സംശയമില്ല.

<strong>യുവാവിനെ തല്ലിച്ചതച്ചു, അരിശം തീരാതെ ആശുപത്രിയിലെത്തി തല്ലി കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ കുടുക്കില്‍</strong>യുവാവിനെ തല്ലിച്ചതച്ചു, അരിശം തീരാതെ ആശുപത്രിയിലെത്തി തല്ലി കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ കുടുക്കില്‍

<strong>പോലീസും സിപിഎമ്മിനൊപ്പം? എല്ലാം കള്ളം... ആകാശ് തില്ലങ്കേരി കൊലപാതക സംഘത്തിലില്ലെന്ന്...</strong>പോലീസും സിപിഎമ്മിനൊപ്പം? എല്ലാം കള്ളം... ആകാശ് തില്ലങ്കേരി കൊലപാതക സംഘത്തിലില്ലെന്ന്...

<strong>കോടിയേരി പറഞ്ഞതെല്ലാം പച്ചക്കള്ളം; പ്രതികളെ ഓടിച്ചിട്ട് പിടിച്ചത്, പോലീസ് പറയുന്നത്....</strong>കോടിയേരി പറഞ്ഞതെല്ലാം പച്ചക്കള്ളം; പ്രതികളെ ഓടിച്ചിട്ട് പിടിച്ചത്, പോലീസ് പറയുന്നത്....

English summary
Who is Mohammed Nalapad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X