Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാഷന്‍ ഷോകളിലെ താരം, ആഡംബര വാഹനങ്ങളില്‍ ഫോട്ടോഷൂട്ട്; ലഹരി കേസ്; ആരാണ് മുന്‍മുന്‍ ധമേച്ഛ?

ബോളിവുഡ് ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഒരു അറസ്റ്റ് വാര്‍ത്ത പുറത്തുവിട്ടത്. ബോളിവുഡ് സിനിമ ലോകത്തെ കിംഗ് ഖാന്‍ ഷാരൂഖിന്റെ മകന്‍ അടക്കം മൂന്ന് പേരുടെ അറസ്റ്റ് വാര്‍ത്തയായിരുന്നു അത്. ആഡംബര കപ്പലില്‍ നിന്നും ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍സിബി ഇവരെ അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാന്‍, മുന്‍മുന്‍ ദമേച്ഛ, അര്‍ബാസ് സേത് മര്‍ച്ചന്റ് എന്നിവരായിരുന്നു ആ മൂന്ന് പേര്‍. പിന്നാലെ അഞ്ച് പേരുടെ അറസ്റ്റും എന്‍സിബി രേഖപ്പെടുത്തി.

1

പിന്നാലെ ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ടത്. ഒപ്പം ഇവരോടൊപ്പം അറസ്റ്റിലായ ന മോഡലായ മുന്‍മുന്‍ ധമേച്ഛ ആരാണെന്ന ചോദ്യവും ഉയര്‍ന്നു. മുന്‍മുന്നിന്റെ സാമൂഹ്യമാധ്യമ പ്രൊഫൈലും ഫോട്ടോകളുമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്. ആരാണ് മുന്‍മുന്‍ ദമേച്ഛ? വിശദമായി അറിയാം..

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ആരാണ് മുന്‍മുന്‍?

ആരാണ് മുന്‍മുന്‍?

39കാരിയായ മുന്‍മുന്‍ ദണേച്ഛ മോഡല്‍ എന്ന പേരിലാണ് അറിയപ്പെട്ടുന്നത്. ഇന്നലെ ആര്യന്‍ ഖാനൊപ്പം രണ്ട് മണിയോടെയാണ് എന്‍സിബി ഇവരുടെ അറസ്റ്റ് രേഖപ്പെടുന്നത്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മധ്യപ്രദേശിലെ സാഗര്‍ ജില്ല സ്വദേശിയാണ് മുന്‍മുന്‍. നിലവില്‍, മധ്യപ്രദേശിലെ അവരുടെ കുടുംബ വീട്ടില്‍ ആരും തന്നെ താമസിക്കുന്നില്ല. കഴിഞ്ഞ വര്‍ഷമാണ് ധമേച്ഛയുടെ മാതാവ് മരണപ്പെട്ടത്. ഒരു സഹോദരനുണ്ട്, പ്രിന്‍സ് ധമേച്ഛ. അദ്ദേഹം ഇപ്പോള്‍ ദില്ലിയിലാണ്.

സ്‌കൂള്‍ വിദ്യഭ്യാസം

സ്‌കൂള്‍ വിദ്യഭ്യാസം

മുന്‍മുന്‍ സ്‌കൂള്‍ വിദ്യാഭ്യാസം എല്ലാം തന്നെ പൂര്‍ത്തിയാക്കിയത് മധ്യപ്രദേശിലെ സാഗറില്‍ വച്ചാണ്. എന്നാല്‍ സാഗര്‍ ജില്ലയിലുള്ളവര്‍ക്ക് മുന്‍മുന്നിനെ കുറിച്ച് അറിയില്ല. പിന്നീട്, ആറുവര്‍ഷം മുമ്പ് സഹോദരനോടൊപ്പം ഡല്‍ഹിയിലേക്ക് പോകുന്നതിനുമുമ്പ് അവര്‍ കുറച്ചുകാലം ഭോപ്പാലില്‍ താമസിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലെ താരം

സോഷ്യല്‍ മീഡിയയിലെ താരം

സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് മുന്‍മുന്‍. പതിനായിരത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഏറ്റവും അവസാനമായി താരം ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ചത് പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച ചിത്രമാണ്. ഇത് സെപ്റ്റംബര്‍ 22ന് ആയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സെലിബ്രിറ്റികളൊന്നും അവരെ പിന്തുടരുന്നില്ലെങ്കിലും, അക്ഷയ് കുമാര്‍, വിക്കി കൗശല്‍ തുടങ്ങി നിരവധി പേരെ മുന്‍മുന്‍ പിന്തുടരുന്നതായി കാണാം.

പിന്തുടരുന്നത് 209 പേരെ

പിന്തുടരുന്നത് 209 പേരെ

ഇന്‍സ്റ്റഗ്രാമില്‍ മുന്‍മുന്‍ ഇതുവരെ പങ്കുവച്ചത് 134 പോസ്റ്റുകളാണ്. 209 പേരെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. പങ്കുവച്ച പല ചിത്രങ്ങളും മോഡലിംഗ് ഫോട്ടോഷൂട്ടുകളാണ്. ലഹരിക്കേസുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ മുന്‍മുന്നിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ദ്ദിക്കുന്നുണ്ട്. കൂടാതെ താരം പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ലൈക്കുകളും കമന്റുകളും പ്രത്യക്ഷപ്പെടുന്നു.

ആഡംബര വാഹനങ്ങള്‍

ആഡംബര വാഹനങ്ങള്‍

ആഡംബര വാഹനങ്ങള്‍, ഫാഷന്‍ ഷോ, സെല്‍ഫി, ജന്മദിനാഘോഷം, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെയുള്ള പല സന്ദര്‍ഭങ്ങളിലെയും ഫോട്ടോഷൂട്ടാണ് താരം പങ്കുവച്ചത്. കൂടാതെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതും ഹോട്ട്, ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും മുന്‍ മുന്‍ പങ്കുവച്ചിട്ടുണ്ട്. ആര്യന്‍ ഖാനുമായി മുന്‍മുന്‍ അടുത്ത ബന്ധത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.

7

അതേസമയം, കേസില്‍ അറസ്റ്റിലായ ആര്യന്‍ അടക്കമുള്ളവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. ആര്യന്‍ അന്താരാഷ്ട്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് എന്‍സിബി കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് കോടതി. ആര്യന്റെ ചാറ്റുകളെല്ലാം അന്താരാഷ്ട്ര റാക്കറ്റുമായുള്ള ബന്ധം തെളിയിക്കുന്നതാണ്. നിരവധി കോഡ് പേരുകള്‍ ഉപയോഗിച്ചാണ് മയക്കുമരുന്നിനുള്ള പണം ആര്യന്‍ നല്‍കിയിരുന്നത്. അതുകൊണ്ട് ആര്യനെ കസ്റ്റഡിയില്‍ കിട്ടേണ്ടത് അത്യാവശ്യമാണെന്ന് എന്‍സിബി കോടതിയില്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+