ജയലളിതയുടെ മന്ത്രിസഭയിൽ മന്ത്രി, പിന്നീട് ബിജെപിയിലേക്ക്,ഒടുവിൽ തലപ്പത്ത്; ആരാണ് നൈനാർ നാഗേന്ദ്രൻ?
ചെന്നൈ: തമിഴ്നാട് ബി ജെ പിയെ ഇനി നൈനാർ നാഗേന്ദ്രൻ നയിക്കും. കെ അണ്ണാമലൈയുടെ പിൻഗാമിയായി എ ഐ എ ഡി എം കെയിൽ നിന്ന് കൂറ് മാറിയ നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബി ജെ പിയുടെ പതിമൂന്നാമത്തെ പ്രസിഡന്റായി ചുമതലയേൽക്കും. ദ്രാവിഡ രാഷ്ട്രീയ ആധിപത്യം പുലർത്തുന്ന സംസ്ഥാനത്ത് ബി ജെ പിയുടെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. തമിഴ്നാട്ടിൽ ആധിപത്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ട്, ബി ജെ പിയുടെ ഭാവി തീരുമാനിക്കുന്ന 2026 ൽ നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കാനുള്ള കഠിനമായ ജോലി നൈനാർ നാഗേന്ദ്രനായിരിക്കും.
ആരാണ് നൈനാർ നാഗേന്ദ്രൻ?
തമിഴ്നാട്ടിലെ ബി ജെ പി നിയമസഭാ കക്ഷി അധ്യക്ഷനാണ് നൈനാർ നാഗേന്ദ്രൻ.2001 മുതൽ 2006 വരെ എ ഐ ഡി എം കെ സർക്കാരിലും മന്ത്രിയായിരുന്നു. 1960 ഒക്ടോബർ 16 ന് വടിവീശ്വരത്ത് ജനിച്ച നാഗേന്ദ്രൻ ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെയിൽ തിരുനെൽവേലി നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായി സേവനമനുഷ്ഠിച്ചുകൊണ്ടാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2001 മുതൽ 2006 വരെ ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം മന്ത്രിയായി, വൈദ്യുതി, വ്യവസായം, ഗതാഗതം എന്നീ വകുപ്പുകൾ വഹിച്ചു.

2011 ൽ എ ഐ എ ഡി എം കെ വീണ്ടും അധികാരത്തിൽ വന്നപ്പോൾ നാഗേന്ദ്രനെ മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കി. 2017 ൽ ബി ജെ പിയിൽ ചേരാൻ പാർട്ടി വിട്ടു. നൈനാർ നാഗേന്ദ്രൻ 2020 മുതൽ തമിഴ്നാട് ബി ജെ പിയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലി മണ്ഡലത്തിൽ നിന്ന് പാർട്ടി ടിക്കറ്റിൽ വിജയിക്കുകയും ചെയ്തു.
നൈനാൻ നാഗേന്ദ്രൻ വിവാദങ്ങൾ പെട്ടിട്ടുണ്ട്. 2006 ൽ അദ്ദേഹം മന്ത്രിയായിരിക്കെ വരുമാനത്തേക്കാൾ സ്വത്ത് സമ്പാദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയ 2010 ൽ 3.9 കോടി രൂപയുടെ അനധികൃത സ്വത്ത് കേസിൽ അഴിമതി നിരോധന നിയമപ്രകാരം അദ്ദേഹത്തിനും ഭാര്യയ്ക്കും മറ്റ് നാല് ബന്ധുക്കൾക്കുമെതിരെ വിജിലൻസ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ആണ്ടാളിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ 2018 ൽ പ്രശസ്ത തമിഴ്ഗാനരചയിതാവും എഴുത്തുകാരനുമായ വൈരമുത്തുവിനെതിരെ നൈനാർ നാഗേന്ദ്രൻ വധ ഭീഷണി മുഴക്കി. എഴുത്തുകാരൻ വൈരമുത്തുവിനെ ആരെങ്കിലും കൊന്ന് നാക്ക് മുറിച്ചാൽ 10 കോടി പാരിതോഷികം നൽകാൻ ബി ജെ പി നേതാക്കൾ തയ്യാർ എന്നായിരുന്നു നൈനാർ നാഗേന്ദ്രൻ പറഞ്ഞത്.
-
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
'ഗോവിന്ദൻ മാഷ് ആണ് ശരി, കോണ്ഗ്രസിന് മിനിമം ബോധമെങ്കിലും വേണം';രാഹുൽ ഈശ്വർ -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല"












Click it and Unblock the Notifications