നമ്രത ദാമോറിന്റെ ദുരൂഹമരണം അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
ഭോപ്പാല്‍: വ്യാപം നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി നമ്രത ദാമോറിന്റെ മരണം അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.
നമ്രതയെ ഉജ്ജയ്‌നിയിലെ റെയില്‍ വേ ട്രാക്കില്‍ 2012 ജനുവരി ഒമ്പതിനാണ് മരിച്ചനിലയില്‍ കണ്ടത്തെിയത്. ശ്വാസതടസമാണ് നമ്രതയുടെ മരണകാരണമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കൊലപാതകമാണെന്ന് കണ്ടത്തൊന്‍ കഴിഞ്ഞില്ല.

മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് 2014ല്‍ കേസ് അവസാനിപ്പിച്ചിരുന്നു. വ്യാപം തട്ടിപ്പ് കേസ് സി.ബി.ഐക്ക് കൈമാറിയ സാഹചര്യത്തിലാണ് നമ്രതയുടെ മരണവും അന്വേഷിക്കമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തെത്തിയത്. നമ്രതക്ക് മെഡിക്കല്‍ സീറ്റില്‍ പ്രവേശം ലഭിച്ചത് അനധികൃതമായാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വ്യാപം നിയമനതട്ടിപ്പ് പുറത്തു വന്നതോടെയാണ് രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ നമ്രത ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നമ്രത ദാമോറിന്റെ മാതാപിതാക്കളുടെ അഭിമുഖം എടുത്തു മടങ്ങവെയാണ് ആജ് തക് ലേഖകന്‍ അക്ഷയ് സിങ് മരിച്ചത്.












Click it and Unblock the Notifications