Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനും അമ്മാവനും വഴികാട്ടികള്‍; പരാജയമറിയാത്ത വിജയക്കുതിപ്പ്: ആരാണ് പര്‍വേശ് വെര്‍മ

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ കോട്ട തകര്‍ത്താണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപി അട്ടമറി വിജയം സ്വന്തമാക്കിയത്. 27 വര്‍ഷത്തിനു ശേഷം രാജ്യതലസ്ഥാനത്ത് വിജയമധുരം നുണഞ്ഞ ബിജെപി, മൂന്നാമതും അധികാരത്തിലേറാമെന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ മോഹത്തിനാണ് കനത്ത തിരിച്ചടി നല്‍കിയത്.

കാത്തിരുന്ന വിജയം സ്വന്തമാക്കിയതോടെ നേതാക്കളും പ്രവര്‍ത്തകരും വലിയ ആഹ്‌ളാദത്തിലാണ്. സുഷമ സ്വരാജിനു ശേഷം ഇനി ആരാകും ബിജെപിയില്‍ നിന്ന് ഡല്‍ഹിയെ നയിക്കുക എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

മുഖ്യമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പേരാണ് പര്‍വേശ് വെര്‍മ. ആരാണ് പര്‍വേശ് സാഹിബ് സിങ് വെര്‍മ എന്നാണ് ഡല്‍ഹിയിലെ ജനം ഉറ്റുനോക്കുന്നത്. ബിജെപിയുടെ ഏറ്റവും വിശ്വസ്തനായ നേതാവാണ് പര്‍വേശ്. ഡല്‍ഹിയില്‍ വര്‍ഷങ്ങളോളം അധികാരത്തിലിരുന്ന അരവിന്ദ് കേജ്രിവാള്‍ എന്ന വന്‍മതില്‍ ഇടിച്ചുതകര്‍ത്താണ് പര്‍വേശ് ജനമനസുകളില്‍ ഇടം നേടിയത്.

candidates

ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളുമായുള്ള പോരാട്ടത്തില്‍ നാലായിരത്തോളം വോട്ടുകള്‍ക്കാണ് പര്‍വേശ് വിജയം സ്വന്തമാക്കിയത്. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന അഞ്ച് പേരുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് പര്‍വേശിന്റെ പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു പര്‍വേശ് പ്രതികരിച്ചത്.

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വെര്‍മയുടെ മകനായ പര്‍വേശ് വെര്‍മയ്ക്ക് രാഷ്ട്രീയം കുടുംബകാര്യം തന്നെയാണ്. രണ്ടു തവണ പര്‍വേശ് ബിജെപി പാര്‍ലമെന്റ് അംഗമായിരുന്നു. ജാട്ട് സമുദായത്തില്‍ നിന്നാണ് 47 കാരനായ പര്‍വേശ് വരുന്നത്. പിതാവ് സാഹിബ് സിങ് വെര്‍മയ്ക്ക് പുറമെ അമ്മാവന്‍ ആസാദ് സിങ്ങും രാഷ്ട്രീയത്തിലുണ്ടായിരുന്നു. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായിരുന്നു ആസാദ്.

ആര്‍കെ പുരത്തുള്ള ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പര്‍വേശ് വെര്‍മ ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ കിരോരി മാള്‍ കോളജില്‍ നിന്ന് ബിരുദം നേടി. ഫോര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഉന്നത ബിരുദവും (എംബിഎ) സ്വന്തമാക്കി. മുന്‍ കേന്ദ്രമന്ത്രിയും മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി നേതാവുമായ വിക്രം വെര്‍മയുടെ മകള്‍ സ്വാതി സിങ്ങിനെയാണ് പര്‍വേശ് വെര്‍മ വിവാഹം കഴിച്ചത്. രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്.

2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായിട്ടാണ് പര്‍വേശ് രാഷ്ട്രീയത്തില്‍ പേരെടുക്കാന്‍ തുടങ്ങിയത്. അതേ വര്‍ഷം തന്നെ മെഹ്റൂളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ഡല്‍ഹി നിയമസഭയിലേക്ക് വിജയിച്ചതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ ബിജെപി പ്രതീക്ഷവച്ചുപുലര്‍ത്തി. അതു വെറുയെയായില്ല.
2014 ലെ പൊതുതിരഞ്ഞെടുപ്പില്‍, വെസ്റ്റ് ഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് 2,68,586 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് പര്‍വേശ് വെര്‍മ വിജയിച്ചത്.

2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മഹാബല്‍ മിശ്രയെ പരാജയപ്പെടുത്തി 5.78 ലക്ഷം വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് അദ്ദേഹം രണ്ടാം തവണയും എംപിയായത്. ഡല്‍ഹിയുടെ ചരിത്രത്തില്‍ ഒരു ലോക്സഭാ സ്ഥാനാര്‍ത്ഥി നേടുന്ന ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.

സമ്പന്ന കുടുംബാംഗമായ പര്‍വേശ് വെര്‍മ തനിക്ക് 90 കോടിയോളം രൂപയുടെ വ്യക്തിഗത ആസ്തിയും ഭാര്യ സ്വാതി സിങ്ങിന് 24 കോടിയോളം രൂപയുടെ ആസ്തിയുമുണ്ടെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ ആകെ ആസ്തി 113 കോടി രൂപയാണെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ആഡംബര കാറുകളും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+