ആരാണ് പ്രമോദ് സാവന്ത്? ഗോവയില്‍ മുഖ്യമന്ത്രിയായി എന്തുകൊണ്ട് പ്രമോദ് സാവന്ത്! ഉത്തരം ഇതാണ്
Recommended Video

പനാജി: അര്‍ധരാത്രിയിലും തുടര്‍ന്ന നാടകങ്ങള്‍ക്കൊടുവിലാണ് ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ മരണത്തോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാന്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയായി സ്പീക്കറായ പ്രമോദ് സാവന്തിന്‍റെ പേര് ഉയര്‍ന്നുവരികയായിരുന്നു.
മനോഹര്‍ പരീക്കര്‍ അല്ലാതെ മറ്റാരേയും മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കിയ സഖ്യകക്ഷികള്‍ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ അടങ്ങിയതിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്.അത് മറ്റൊന്നുമല്ല പരീക്കറിന്‍റെ സ്വന്തം ആളായിരുന്നു പ്രമോദ് സാവന്ത് എന്നത് തന്നെ.

ഗോവയില്‍ പരീക്കര്‍ കഴിഞ്ഞാല്‍ ആര്‍എസ്എസ് പിന്തുണയുള്ള ഏക നേതാവും പ്രമോദ് സാവന്ത് ആണ്. മുഖ്യമന്ത്രി പരീക്കറുടെ മരണത്തോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം തുടങ്ങി. പരീക്കറിനെ അല്ലാതെ മറ്റൊരു നേതാവിനേയും അംഗീകരിക്കില്ലെന്ന നിലപാട് സഖ്യകക്ഷികളായ എംജിപിയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും സ്വീകരിച്ചതോടെ ബിജെപി പ്രതിസന്ധിയില്‍ ആവുകയായിരുന്നു.
എന്നാല്‍ പ്രമോദ് സാവന്ദിലൂടെ ബിജെപിക്ക് ആ പ്രതിസന്ധിയും മറികടക്കാന്‍ ആയി. പരീക്കര്‍ രോഗ ബാധിതനായത് മുതല്‍ തന്നെ പ്രമോദിന്‍റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു.ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗ്വതിനെ ഒരിക്കല്‍ നേരിട്ട് സന്ദര്‍ശിച്ച് ഗോവന്‍ മുഖ്യമന്ത്രിയാകാനുള്ള സന്നദ്ധതയും പ്രമോദ് നേതൃത്വത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications