കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് പ്രണബ് മുർജി? അമ്പത് വർത്തെ കരുത്തുറ്റ രാഷ്ട്രീയ ജീവിത വഴികൾ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കാണ് 2019ലെ ഭാരത് രത്ന പുരക്കാരം. രാജ്യത്തെ പരമോന്ന്ത ബഹുമതിയാണ് ഭാരത് രത്ന പുരസ്ക്കാരം. റിപബ്ലിക് ദിനാഘോഷത്തിന് തലേ ദിവസമാണ് പുരസ്ക്കാരങ്ങൾ രാഷ്ട്രപതി പ്രഖ്യാപിച്ചത്.

<strong>പത്മഭൂഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് മോഹൻ ലാലിനും നമ്പി നാരായണനും പുരസ്ക്കാരം!</strong>പത്മഭൂഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് മോഹൻ ലാലിനും നമ്പി നാരായണനും പുരസ്ക്കാരം!

1925 ഡിസംബർ 11ന് പശ്ചിമ ബംഗാളിലെ മിറാഠിലാണ് പ്രണബ് മുഖർജി ജനിച്ചത്. രാഷ്ട്രീയ പ്രവർത്തകനായ അദ്ദേഹം രാജ്യത്തിന്റെ പതിമൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു. രാജ്യത്തെ ആദ്യത്തെ വനിത രാഷ്ട്രപതി പ്രതിഭ പാട്ടേലിനു ശേഷമാണ് പ്രണബ് മുഖർജി രാഷ്ട്രപതിയായി അധികാരമേറ്റെടുത്തത്.

Pranab Mukherjee

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായ അദ്ദേഹം പത്ത് വർഷത്തോളം കേന്ദ്രമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട് . ബംഗ്ലാദേശ് സ്വദേശിയായിരുന്ന സുർവ്വ മുഖർജിയെയാണ് അദ്ദേഹം വിവാഹം ചയ്തത്. സൂരി വിദ്യാസാഗർ കോളേജിലായിരുന്നു പ്രണബ് മുഖർജി തന്റെ വിദ്യാഭ്യാസം പുർത്തിയാക്കിയത്. ചരിത്രത്തിലും പൊളിറ്റിക്കൽ സയൻസിലും നിയമത്തിലും അദ്ദേഹം ബിരുദമെടുത്തു.

1963 ൽ കൊൽക്കത്തെയിലെ ഒരു ചെറിയ കോളേജിൽ അധ്യാപകനായാണ് അദ്ദേഹം തന്റെ കരിയർ ആരംഭിക്കുന്നത്. ബംഗാളി ഭാഷയിൽ പുറത്തിറങ്ങുന്ന വാരികയിൽ എഡിറ്ററായി അദ്ദേഹം ജോലി ചെയ്തു. 2004ലെ മൻമോഹൻ സിങ് മന്ത്രിസഭയിലെ പ്രധാന വകുപ്പുകളെല്ലാം പ്രണബ് മുഖർജി കൈകാര്യം ചെയ്തിട്ടുണ്ട്. 1980 മുതൽ 1984 വരെ രാജ്യസഭാംഗമായിരുന്നു അദ്ദേഹം. ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്ക്, ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക്, ഇന്റർ നാഷണൽ മോണിറ്ററ് ഫണ്ട്, വേൾഡ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ ഡയറക്ടറായും പ്രണബ് മുഖർജി സേവനമനുഷ്ടിച്ചിട്ടുണ്ട്.

മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് പ്രണബ് മുഖർജിയെ രാജ്യസഭാ സീറ്റ് നൽകി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തിൽ അവരുടെ വിശ്വസ്തരിൽ ഒരാളായിരുന്നു പ്രണബ് മുഖർജി. ആ വിശ്വാസം 1973 ൽ പ്രണബിനെ കേന്ദ്രമന്ത്രിസഭയിലെത്തിക്കുകയായിരുന്നു. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് മറ്റു പല ഇന്ദിരാ വിശ്വസ്തരേയുംപോലെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

English summary
Former President Pranab Mukherjee has been awarded the Bharat Ratna, country's highest civilian award. The announcement was made on the eve of Republic Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X