Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് പ്രശാന്ത് കിഷോര്‍? എനിക്ക് അദ്ദേഹത്തെ അറിയില്ലെന്ന് കേന്ദ്ര മന്ത്രി, കിഷോറിന്റെ മറുപടി ഇങ്ങനെ

ദില്ലി: കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും തിരഞ്ഞെടുപ്പ് സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറും തമ്മില്‍ വാക് പോര്. ദില്ലി തിരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ബിജെപി ഔദ്യോഗികമായി തുടക്കമിട്ടതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആരാണ് പ്രശാന്ത് കിഷോര്‍ എന്നായിരുന്നു പുരിയുടെ ചോദ്യം. എനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും പുരി പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് സാധാരണക്കാരെ അറിയാത്തതില്‍ അദ്ഭുതമില്ലെന്നായിരുന്നു കിഷോറിന്റെ മറുപടി.

1

പുരി സീനിയര്‍ മന്ത്രിയാണ്. എങ്ങനെയാണ് ഒരു സാധാരണക്കാരനായ എന്നെ അദ്ദേഹമറിയുക. ദില്ലിയില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് എന്നെ പോലെയുള്ള നിരവധി പേര്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നുണ്ട്. പുരിയെ പോലൊരു മുതിര്‍ന്ന നേതാവ് ഇത്രയധികം സാധാരണക്കാരെ എങ്ങനെയാണ് അറിയുകയെന്നും പ്രശാന്ത് കിഷോര്‍ ചോദിച്ചു. പരിഹാസ രൂപേണയായിരുന്നു കിഷോറിന്റെ മറുപടി. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു പ്രശാന്ത് കിഷോര്‍.

റിപ്പോര്‍ട്ടര്‍മാര്‍ മോദിയുടെ ക്യാമ്പയിനിന് പിന്നില്‍ കിഷോറാണെന്ന് പുരിയെ അറിയിച്ചെങ്കിലും ഞാന്‍ ആ സമയത്ത് സര്‍ക്കാരില്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരുപക്ഷേ അദ്ദേഹത്തെ എനിക്കറിയാമായിരിക്കാം. പക്ഷേ എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ലെന്നും പുരി പറഞ്ഞു. ദില്ലിയില്‍ പ്രശാന്ത് കിഷോറിന്റെ ഐ പാക്കിനെയാണ് എഎപി പ്രചാരണത്തിനായി തിരഞ്ഞെടുത്തത്. പുരിക്ക് ദില്ലി ബിജെപിയുടെ ചുമതലയും ഉണ്ട്.

അതേസമയം തനിക്ക് ഹര്‍ദീപ് പുരിയെ അറിയാമെന്ന് കിഷോര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വകുപ്പിലെ ചില കാര്യങ്ങള്‍ ദില്ലിയില്‍ പ്രസക്തമാണ്. ഒരു പാര്‍ട്ടിയുടെ എതിരാളികളെയും അവരുടെയും ശക്തിയും ദൗര്‍ബല്യവും അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. ബിജെപിയുടെ ബൂത്ത് ചുമതലയുള്ള നേതാക്കളെ വരെ അറിയാം. ഞങ്ങളുടെ തന്ത്രങ്ങള്‍ വ്യത്യസ്തമാണെന്നും കിഷോര്‍ പറഞ്ഞു. ഇതിനിടെ എന്‍ആര്‍സിയെയും അദ്ദേഹം വിമര്‍ശിച്ചു. അമിത് ഷാ നേരത്തെ പറഞ്ഞത് എന്‍ആര്‍സിയില്ല എന്നാണ്. പക്ഷേ തല്‍ക്കാലത്തേക്ക് പിന്നോക്കം പോവുന്നുവെന്നാണ് പ്രസ്താവന സൂചിപ്പിക്കുന്നതെന്ന് കിഷോര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+