കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ആരില്‍ നിന്ന്? ബിജെപിയെ കടന്നാക്രമിച്ച് ശിവസേന

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് ശിവസേന. ശിവസേന മുഖപത്രമായ സാമ്നയിലാണ് ആര്‍ട്ടിക്കിള്‍ 370, പൗരത്വ നിയമം എന്നീ വിഷയങ്ങളില്‍ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കിയെന്നും ആരോപിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ നിന്നും പൗരത്വ നിയമത്തില്‍ നിന്നും എത്ര സമ്മര്‍ദ്ദമുണ്ടായാലും പിന്നോട്ടില്ലെന്ന മോദിയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് ശിവസേന നീക്കം. ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രസ്താവന.

 ഇത് ഇന്ത്യയല്ല, പാകിസ്താനാണ്; പ്രതിഷേധക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പാക് ഹൈക്കോടതി ഇത് ഇന്ത്യയല്ല, പാകിസ്താനാണ്; പ്രതിഷേധക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പാക് ഹൈക്കോടതി

രാജ്യത്ത് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തമായപ്പോഴും നിയമഭേദഗതി പിന്‍വലിക്കില്ലെന്നും പിന്നോട്ടില്ലെന്ന നിലപാടുമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. പൗരത്വ നിയമം മുസ്ലിം വിരുദ്ധമല്ലെന്നും പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പായി ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തി മുസ്ലിം ഇതര വിഭാഗങ്ങള്‍ക്കാണ് പൗരത്വം നല്‍കുന്നതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചത്.

 സമ്മര്‍ദ്ദം ആരില്‍ നിന്ന് ?

സമ്മര്‍ദ്ദം ആരില്‍ നിന്ന് ?


എത്ര സമ്മര്‍ദ്ദമുണ്ടായാലും പദവി റദ്ദാക്കിയ നടപടിയില്‍ നിന്നും പൗരത്വ നിയമത്തില്‍ നിന്നും എത്ര സമ്മര്‍ദ്ദമുണ്ടായാലും പിന്നോട്ടില്ലെന്നാണ് അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ ആരാണ് പൗരത്വ നിയമത്തില്‍ നിന്നും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ നിന്നും പിന്നോട്ട് പോകാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നുമാണ് സാമ്ന ഉന്നയിക്കുന്ന ചോദ്യം.

 പണ്ഡിറ്റുകളുടെ സ്ഥിതി സമാനം...

പണ്ഡിറ്റുകളുടെ സ്ഥിതി സമാനം...

രാജ്യത്ത് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ജമ്മുകശ്മീരിലെ സ്ഥിതിഗതികളിലുള്ള നിഗൂഡത തുടരുകയാണ്. കശ്മീരി പണ്ഡിറ്റുകളാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷവും കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും സാമ്ന എഡിറ്റോറിയല്‍ പറയുന്നു. അടുത്ത കാലത്ത് നടന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ ഫലിച്ചില്ലെന്നും നരേന്ദ്രമോദിയും അമിത് ഷായും ആര്‍ട്ടിക്കിള്‍ 370യുമായും പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സാമ്ന നിര്‍ദേശിക്കുന്നു.

 വാചകം വേണ്ട പ്രവൃത്തി മതി...

വാചകം വേണ്ട പ്രവൃത്തി മതി...

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീര്‍ ഇന്ത്യയുടെ ഭാഗമായെന്ന് സര്‍ക്കാരിന് അവകാശപ്പെടാന്‍ കഴിയില്ല. ജമ്മു കശ്മീര്‍ ഏറെക്കാലമായി ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നത് ഇന്ത്യന്‍ സൈനികരുടെ ത്യാഗത്തിന്റെ ഫലമാണെന്നും സാമ്ന എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു. പൗരത്വ നിയമഭേദഗതിയിലും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയിലും കേന്ദ്രസര്‍ക്കാരിന് സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുന്നതിന് എതിര്‍പ്പില്ല. എന്നാല്‍ സര്‍ക്കാര്‍ സംസാരം അവസാനിപ്പിച്ച് കുടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണമെന്നും സാമ്ന നിര്‍ദേശിക്കുന്നു.

 അടിമത്ത മനോഭാവം

അടിമത്ത മനോഭാവം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യക്കാരുടെ അടിമത്ത മനോഭാവത്തിന്റെ പ്രതിഫലനമാണ്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ചക്രവര്‍ത്തിയുടേതിന് സമാനമാണെന്നും സാമ്ന ചൂണ്ടിക്കാണിക്കുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് രാജാവോ രാഞ്ജിയോ ഇന്ത്യ സന്ദര്‍ശിക്കാനെത്തുമ്പോള്‍ സമാന രീതിയിലുള്ള തയ്യാറെടുപ്പുകളാണ് നടത്താറുള്ളത്. നികുതി ദായകരുടെ പണം ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നും മുഖപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

 ഗരീബി ചുപാവോ

ഗരീബി ചുപാവോ

ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ചേരികള്‍ക്ക് സമീപത്ത് മതിലുകള്‍ നിര്‍മിച്ച ഗുജറാത്ത് ഭരണകുടത്തെ വിമര്‍ശിച്ച ശിവസേന മുഖപത്രം ഫോറെക്സ് വിപണിയില്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഇടിയുന്നത് തടയുന്നതിന് വേണ്ടിയാണ്. ഇത് മതിലുകള്‍ക്ക് അപ്പുറത്തുള്ള ജനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ളതല്ലെന്നും മുഖപത്രം ചൂണ്ടിക്കാണിക്കുന്നു. മുന്‍ പ്രധാനമന്ത്രി മുന്‍ഗണന നല്‍കിയിരുന്നത് ഗരീബി ഗഠാവോ എന്ന മുദ്രാവാക്യത്തിനാണ് എന്നാല്‍ മോദി സര്‍ക്കാരിന്റേത് ഗരീബി ചുപ്പാവോ എന്ന മുദ്രാവാക്യമാണ്. ദാരിദ്ര്യത്തെ മറച്ചുവെക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ശിവസേന മുഖപത്രം വിമര്‍ശിക്കുന്നു.

English summary
Who is pressurising govt to go back on CAA, Article 370: Shiv Sena questions BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X