രാധികയുമായി കുമാരസ്വാമിക്ക് നിയമപ്രകാരമുള്ള ബന്ധമല്ലെന്ന് സോഷ്യല്‍ മീഡിയ!! ആരാണ് രാധിക കുമാരസ്വാമി?
രാഷ്ട്രീയ എതിരാളികളെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന രീതി ഇന്ത്യന്‍ രാഷ്ട്രീയത്തിന് പരിചിതമായ ഒരു കാര്യമല്ല. അതുകൊണ്ടാണല്ലോ ഇപ്പോഴും സോണിയാഗാന്ധി ഇന്ത്യക്കാരിയല്ലെന്നും പ്രധാനമന്ത്രി ചായകടക്കാരന് ആണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ രാഷ്ട്രീയ ഗോദയില്‍ ഇപ്പോഴും ആയുധമാവുന്നത്. എതിരാളികളുടെ സ്വകാര്യ ജീവിതത്തിന് തന്നെയാണ് എപ്പോഴും മാര്‍ക്കറ്റ്.
അതുകൊണ്ട് തന്നെയാണ് കര്‍ണാടക രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ നടി രാധികയും കുമാരസ്വാമിയും തമ്മിലുള്ള ബന്ധം വീണ്ടും ചര്‍ച്ചയാവുന്നത്. 'കര്‍ണാടകത്തിലെ രാഷ്ട്രീയ കോലാഹലങ്ങളെക്കുറിച്ച് തല്ക്കാലം മറന്നേക്കൂ. പകരം ഈ ചിത്രങ്ങള്‍ കാണൂ..'എന്ന കുറിപ്പോടെയാണ് ഇപ്പോള്‍ കുമാരസ്വാമിക്കും ഭാര്യ രാധികയ്ക്കുമെതിരെ വ്യാജ പ്രചാരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കൊഴുക്കുന്നത്. ഇരുവരും തമ്മില്‍ നടന്നത് നിയമപ്രകാരമല്ലാത്ത വിവാഹമാണെന്ന് ചൂണ്ടിക്കാട്ടി ഫോട്ടോ സഹിതമാണ് സന്ദേശം പരക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ പണി തന്നെയാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്.

നിയമപ്രകാരമല്ല
കര്‍ണാടക നിയുക്ത മുഖ്യമന്ത്രിയായ എച്ച്ഡി കുമാരസ്വാമിയും നടിയും നിര്‍മ്മാതാവുമായ രാധികയും തമ്മിലുള്ളത് നിയമപ്രകാരമുള്ള ബന്ധമല്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണം. രാധികയെ വിവാഹം കഴിക്കും മുന്‍പ് കുമാരസ്വാമി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ ആദ്യ വിവാഹം നടന്ന വര്‍ഷം രാധിക ജനിച്ചിട്ടേയുള്ളൂവെന്നുമുള്ള പ്രചാരണങ്ങളാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

വ്യക്തിശുദ്ധി
വ്യക്തിശുദ്ധിയില്ലാത്ത നേതാവാണോ സംസ്ഥാനം ഭരിക്കാന്‍ പോകുന്നതെന്നാണ് ഈ സന്ദേശങ്ങളിലൂടെ വാര്‍ത്ത പടച്ചുവിട്ടവര്‍ മുന്നോട്ട് വെയ്ക്കുന്നത്. കുമാരസ്വാമിയുടേയും ഭാര്യ രാധകയുടേയും മകളുടേയും ഫോട്ടോ ഉള്‍പ്പെടെ ഉപയോഗിച്ചാണ് രാഷ്ട്രീയ എതിരാളികള്‍ വാര്‍ത്ത പടച്ചുവിടുന്നത്.

ആരാണ് രാധിക
കന്നഡ സിനിമയിലെ അഭിനേത്രിയും നിര്‍മ്മാതാവുമാണ് രാധിക കുമാരസ്വാമി. പതിനാലാം വയസിലാണ് അവര്‍ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. നീലമേഘശര്ന്ന എന്ന ചിത്രത്തിലൂടെയായിരുന്നു അവരുടെ സിനിമാ അരങ്ങേറ്റം. 2006 ലാണ് അവര്‍ ജെഡിഎസ് നേതാവും സിനിമാ നിര്‍മ്മാതാവുമായിരുന്ന എച്ച്ഡി കുമാരസ്വാമിയെ വിവാഹം കഴിക്കുന്നത്. ഈ വിവാഹത്തില്‍ ഷമിക കെ സ്വാമി എന്നൊരു മകളുണ്ട് ഇരുവര്‍ക്കും.

വാര്‍ത്തകളില്‍
എന്നാല്‍ ഇരുവരും തമ്മിലുള്ള വിവാഹം കന്നഡ ലോകത്ത് ചര്‍ച്ചയാക്കിയത് നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ സ്പന്ദനയാണ്. ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വാക്കുതര്‍ക്കങ്ങളാണ് കുമാരസ്വാമിയുടെ രണ്ടാം വിവാഹം ചര്‍ച്ചയാക്കിയത്. ജെഡിഎസ് നേതാവായ അനിതയായിരുന്നു കുമാരസ്വാമിയുടെ ആദ്യ ഭാര്യ.

കുട്ടികള്‍
അനിതയുമായുള്ള ബന്ധത്തില്‍ കുമാരസ്വാമിക്ക് ഒരു മകനുണ്ട് നിഖില്‍ ഗൗഡ. നിഖില്‍ കന്നഡ സിനിമയിലെ അറിയപ്പെടുന്ന യുവതാരമാണ്.നേരത്ത കുമാരസ്വാമിയുടെ ബന്ധത്തെ രാഷ്ട്രീയ എതിരാളികള്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.

ലംഘിച്ചു
ഇന്ത്യന്‍ ശിക്ഷാനിയമം 494ാം വകുപ്പിലെ ഹിന്ദു വ്യക്തിനിയമപ്രകാരമുള്ള വിവാഹചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ എതിരാളികള്‍ രാധികയുമായുള്ള കുമാരസ്വാമിയുടെ വിവാഹം കോടതിയില്‍ ചോദ്യം ചെയ്തത്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ഹരജി തള്ളി.
Recommended Video


സത്യപ്രതിജ്ഞ
ബിജെപിയുടെ യെദ്യൂരപ്പ സര്‍ക്കാരിനെ കോണ്‍-ജെഡിഎസ് സഖ്യം താഴെയിറക്കിയതിന് പിന്നാലെയാണ് നിയക്തുമുഖ്യമന്ത്രിക്കെതിരെ വ്യാപക വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. നാല് ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒഴിഞ്ഞത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications