അംബാനി കുടുബത്തില്‍ വലംകാല്‍ വെച്ചുകയറാന്‍ രാധിക മര്‍ച്ചന്റ്; അംബാനി കുടുബത്തിലെ ഈ പുതിയ അംഗം ആരാണ്?
റിലയൻസ് ചെയർപേഴ്സൺ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ ആനന്ത് അംബാനിയും വിരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകൾ രാധിക മർച്ചന്റും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് നടന്നു. രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം.
ആനന്തും രാധികയും വർഷങ്ങളായി പ്രണയത്തിലാണ്, അംബാനി കുടുംബം നടത്തുന്ന എല്ലാ പരിപാടികളിലും രാധികയെ കാണാറുണ്ട്. മുകേഷിന്റെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനി തന്റെ ഇരട്ടക്കുട്ടികളോടും ഭർത്താവ് ആനന്ദ് പിരാമലിനോടും ഒപ്പം യുഎസിൽ നിന്ന് മുംബൈയിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെയാണ് ആനന്തിന്റെയും രാധികയുടെയും വിവാഹ പ്രഖ്യാപനം. ആനന്ദിന്റെയും രാധികയുേടയും വിവാഹ നിശ്ചയത്തിന് മുമ്പ് തന്നെ രാധിക എന്ന പേര് വളരെ പോപ്പുലര്‍ തന്നെയായിരുന്നു....അംബാനി കുടുംബത്തിന്റെ മരുമകൾ ആകാൻ പോകുന്ന ആ രാധിക മർച്ചന്റ് ആരാണ്.

പ്രശസ്തമായ മർച്ചന്‍റ് കുടുംബത്തിൽലെ അംഗമാണ് രാധിക. രാധിക മർച്ചന്‍റിന്‍റെ നൃത്ത അരങ്ങേറ്റം ഏറെ ചർച്ചയായിരുന്നു. ജിയോ വേൾഡ് സെന്‍ററിലെ ഗ്രാൻഡ് തിയേറ്ററിൽ വെച്ചാണ് രാധികയുടെz നൃത്താരങ്ങേറ്റം നടന്നത്. ശ്രീ നിഭ ആർട്സിലെ ഭാവന താക്കറിന്‍റെ ശിഷ്യയായാണ് രാധിക നൃത്തം അഭ്യസിച്ചത്. സൽമാൻ ഖാൻ, ആമിർ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങൾ രാധിക മർച്ചന്‍റിന്‍റെ നൃത്ത അരങ്ങേറ്റം വീക്ഷിക്കാനെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അംബാനി കുടുംബത്തിലെ എല്ലാവരും രാധികയുടെ നൃത്തം കാണാനെത്തിയരുന്നു.
അത് പോലെ കുറച്ച് വർഷങ്ങളായി അംബാനി കുടുംബത്തിലെ എല്ലാ പരിപാടികളിലും രാധിക ഭാഗമാകാറുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന ബിസിനസ് കുടുംബത്തിലെ അംഗമാണ് രാധിക മർച്ചന്‍റും രാധിക മർച്ചന്റിന്റെ അരങ്ങേറ്റത്തിന്റെ വൈറൽ ഇൻവിറ്റേഷൻ കാർഡ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം, ആനന്ത് അംബാനി യുഎസിൽ ബ്രൗൺ സർവകലാശാലയിൽ പഠനം പൂർത്തിയാക്കി ആളാണ്. യുഎസിലെ വിദ്യാഭ്യാസത്തിനു ശേഷം, ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സിന്റെയും ബോർഡുകളിൽ അംഗമായി ഉൾപ്പെടെ വിവിധ തലങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആനന്ത് നിലവിൽ RIL-ന്റെ ഊർജ്ജ ബിസിനസിനെ നയിക്കുന്നു.

വളരെ ആർഭാടപൂർണമായിരുന്നു നിശ്ചയച്ചടങ്ങുകൾ. ഷൈലയുടെയും വീരേൻ മെർച്ചന്റിന്റെയും മകൾ രാധിക മർച്ചന്റിന്റെയും നിതയുടെയും മുകേഷ് അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും റോക്ക (നിശ്ചയം) ചടങ്ങ് രാജസ്ഥാനിലെ നാഥ് ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ ഇന്ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്നതായി അംബാനിമാരുടെ പ്രസ്താവനയിൽ പറയുന്നു. അംഗങ്ങളും സുഹൃത്തുക്കളും ക്ഷേത്രത്തിലെ പൂജാരിമാരാൽ ആശീർവദിച്ചു.യുവദമ്പതികൾ തങ്ങളുടെ വരാനിരിക്കുന്ന ഐക്യത്തിനായി ഭഗവാൻ ശ്രീനാഥ്ജിയുടെ അനുഗ്രഹം തേടി ക്ഷേത്രത്തിൽ പകൽ ചിലവഴിക്കുകയും ക്ഷേത്രത്തിലെ പരമ്പരാഗത രാജ്-ഭോഗ്-ശൃംഗാർ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.












Click it and Unblock the Notifications