കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ പുതിയ ധനമന്ത്രി ഈ 31കാരന്‍; ആരാണ് രാഘവ് ചദ്ദ? കാബിനറ്റില്‍ 16 പുതുമുഖങ്ങള്‍

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട എഎപി സര്‍ക്കാരില്‍ ഒട്ടേറെ പുതുമുഖങ്ങള്‍ മന്ത്രിമാരായുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അടത്ത ഞായറാഴ്ച അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് അതേ പദവി ഇത്തവണയും ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കെജ്രിവാള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. മന്ത്രിസഭയില്‍ 16 പുതുമുഖ എംഎല്‍എമാര്‍ക്ക് പദവി ഒരുക്കിവച്ചിട്ടുണ്ടെന്നാണ് വിവരം. രാഘവ് ചദ്ദയും അദിഷിയുമാണ് ഇതില്‍ പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍. 31കാരനായ രാഘവ് ചദ്ദയായിരിക്കും ധനമന്ത്രി എന്ന്് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആരാണ് രാഘവ് ചദ്ദ...

 അന്ന് തോറ്റു, പക്ഷേ...

അന്ന് തോറ്റു, പക്ഷേ...

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തുണ്ടായിരുന്നു രാഘവ് ചദ്ദ. എന്നാല്‍ മോദി പ്രഭാവത്തില്‍ ബിജെപി ദില്ലിയിലെ ഏഴ് സീറ്റുകള്‍ തൂത്തുവാരിയപ്പോള്‍ ചദ്ദ തോറ്റു. പകരം നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിച്ച അദ്ദേഹം മികച്ച വിജയം നേടി.

സര്‍ക്കാരിന്റെ ഉപദേഷ്ടാവ്

സര്‍ക്കാരിന്റെ ഉപദേഷ്ടാവ്

ഇക്കഴിഞ്ഞ എഎപി സര്‍ക്കാരിന്റെ ഉപദേഷ്ടാവായിരുന്നു രാഘവ ചദ്ദ എന്ന 31കാരന്‍. എന്നാല്‍ നിയമം ചട്ടവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചതിനെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രധാന കാര്യം രാഘവ് ചദ്ദയായിരിക്കും ദില്ലിയുടെ പുതിയ ധനമന്ത്രി എന്നാണ്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് രാഘവ് ചദ്ദ. ദില്ലിയിലെ എഎപിയുടെ പ്രധാന മുഖങ്ങളില്‍ ഒന്നായ രാഘവ് ചദ്ദ പാര്‍ട്ടി വക്താവ് കൂടിയാണ്. രജീന്ദര്‍ നഗര്‍ മണ്ഡലത്തില്‍ നിന്ന് 20000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം ജയിച്ചുകയറിയത്.

സിസോദിയ ചെയ്തത്

സിസോദിയ ചെയ്തത്

ദില്ലി യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച രാഘവ് ചദ്ദ അന്താരാഷ്ട്ര നികുതി എന്ന വിഷയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2015ല്‍ മനീസ് സിസോദിയ ധനമന്ത്രിയായിരുന്ന വേളയില്‍ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടത് രാഘവ് ചദ്ദയെ ആയിരുന്നു. സിസോദിയക്ക് ധനവകുപ്പിന് പുറമെ മറ്റു ചില പ്രധാന വകുപ്പുകളുമുണ്ട്.

ഒട്ടേറെ വകുപ്പുകള്‍

ഒട്ടേറെ വകുപ്പുകള്‍

വിദ്യാഭ്യാസം, ആസൂത്രണം, നഗരവികസനം, റവന്യൂ തുടങ്ങി പ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് മനീസ് സിസോദിയ ആണ്. അതുകൊണ്ടുതന്നെ ധനവകുപ്പ് അദ്ദേഹം ഒഴിയാനാണ് സാധ്യത. ഈ വകുപ്പില്‍ രാഘവ് ചദ്ദ എത്തുമെന്നും പ്രചാരണമുണ്ട്. എന്നാല്‍ ചദ്ദ ഇക്കാര്യം നിഷേധിക്കുന്നു.

പ്രഖ്യാപനം ഇങ്ങനെ

പ്രഖ്യാപനം ഇങ്ങനെ

ദില്ലി നേരിടുന്ന പ്രധാന പ്രശ്‌നമണ് അന്തരീക്ഷ മലിനീകരണം. ഇതിന് പരിഹരമുണ്ടാക്കുമെന്നാണ് ചദ്ദ നല്‍കിയ വാഗ്ദാനം. ജയിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത വേളയിലും തന്റെ വാഗ്ദാനം രാഘവ് ചദ്ദ ആവര്‍ത്തിച്ചു. അമ്മ അല്‍ക്ക ചദ്ദയോടൊപ്പം പ്രചാരണം നടത്തിയ രാഘവ് ചദ്ദയ്ക്ക് ഒട്ടേറെ വിവാഹ ആലോചനകള്‍ വരുന്നുണ്ടെന്നത് വേറെ കാര്യം.

 38കാരിയായ അദിഷി

38കാരിയായ അദിഷി

ദില്ലിയിലെ മറ്റൊരു പ്രധാന എഎപി എംഎല്‍എയാണ് 38കാരിയായ അദിഷി. ഇവരും ഇത്തവണ കെജ്രിവാള്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പഠിച്ച അദിഷിക്ക് താല്‍പ്പര്യം വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ്. ഒരുപക്ഷേ അവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ലഭിച്ചേക്കും.

സിസോദിയക്ക് നഷ്ടപ്പെടും

സിസോദിയക്ക് നഷ്ടപ്പെടും

അതേസമയം, കാലാവധി തീരുന്ന മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്തിയാണ് കെജ്രിവാള്‍ പുതിയ മന്ത്രിസഭ രൂപീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ ഒട്ടേറെ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീസ് സിസോദിയക്ക് ചില പ്രധാന വകുപ്പുകള്‍ നഷ്ടമായേക്കും.

കെജ്രിവാളിനോട് ചോദ്യം

കെജ്രിവാളിനോട് ചോദ്യം

വിദ്യാഭ്യാസവും ധനവകുപ്പും മനീസ് സിസോദിയക്ക് നഷ്ടമാകുമെന്നാണ് സൂചന. മനീഷ് സിസോദിയ കെജ്രിവാളിന്റെ വലംകൈയ്യാണ്. അദ്ദേഹം ഉപമുഖ്യമന്ത്രിയായി തുടരുമോ എന്ന് മാധ്യമങ്ങള്‍ കെജ്രിവാളിനോട് ചോദിച്ചു. കെജ്രിവാള്‍ പക്ഷേ വ്യക്തമായ മറുപടി നല്‍കിയില്ല.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

എല്ലാം വേണ്ട സമയത്ത് കൃത്യമായി നടക്കും. ആശങ്ക വേണ്ട എന്നായിരുന്നു കെജ്രിവാള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിരിച്ചുകൊണ്ട് നല്‍കിയ മറുപടി. എഎപി മികച്ച വിജയം നേടി തിരഞ്ഞെടുപ്പില്‍ പക്ഷേ, സിസോദിയ പരാജയപ്പെടുമെന്ന ഘട്ടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്.

2000 വോട്ടിന്റെ ഭൂരിപക്ഷം

2000 വോട്ടിന്റെ ഭൂരിപക്ഷം

എഎപി മുന്നേറുകളും പ്രവര്‍ത്തകരും കെജ്രിവാളും സന്തോഷം പങ്കുവയ്ക്കുകയും ചെയ്യുന്ന വേളയിലും സിസോദിയ വോട്ടെണ്ണല്‍ കേന്ദ്രത്തിലായിരുന്നു. വളരെ വൈകിയാണ് അദ്ദേഹത്തിന്റെ ഫലം പുറത്തുവന്നത്. പല ഘട്ടത്തിലും ബിജെപി സ്ഥാനാര്‍ഥി മുന്നേറിയത് അദ്ദേഹത്തിന് വെല്ലുവിളിയായിരുന്നു. 2000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിസോദിയയുടെ വിജയം.

 പ്രമുഖര്‍ ദില്ലിയിലെത്തും

പ്രമുഖര്‍ ദില്ലിയിലെത്തും

വരുന്ന 16ന് ഞായറാഴ്ചയാണ് അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. മറ്റു മന്ത്രിമാര്‍ അന്ന് സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് വ്യക്തമല്ല. രാംലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവര്‍ പങ്കെടക്കും.

യുഎഇ-ഖത്തര്‍ മെയില്‍ തുടങ്ങി; ഖത്തറിന്റെ മൂന്ന് ആവശ്യങ്ങള്‍ നടക്കില്ലെന്ന് സൗദി, ചര്‍ച്ച പൊളിഞ്ഞുയുഎഇ-ഖത്തര്‍ മെയില്‍ തുടങ്ങി; ഖത്തറിന്റെ മൂന്ന് ആവശ്യങ്ങള്‍ നടക്കില്ലെന്ന് സൗദി, ചര്‍ച്ച പൊളിഞ്ഞു

English summary
Who is Raghav Chadha, the 31-year-old may be Delhi's finance minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X