കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗില്ലിബില്ലി'.. ജനങ്ങളെ കൈയ്യിലെടുത്ത 'മജീഷ്യന്‍'... കോണ്‍ഗ്രസിന്‍റെ നെടും തൂണായ 'രാജസ്ഥാന്‍ ഗാന്ധി

  • By Aami Madhu
Google Oneindia Malayalam News

ഗാന്ധി കുടുംബത്തിന് പ്രീയപ്പെട്ട അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍റെ മുഖ്യമന്ത്രിയായി മൂന്നാമതും നിയമിതനായിരിക്കുകയാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള ആ നിയോഗം ഉണ്ടായതാകട്ടെ രാഹുല്‍ ഗാന്ധിക്കും. രാജ്യത്തെ പ്രശസ്തനായ ഇന്ദ്രജാലക്കാരന്‍ ലക്ഷ്മണ്‍ സിങ്ങിന്‍റെ മകന്‍ ആയ ഗെഹ്ലോട്ട് അച്ഛനെ പോലെ തന്നെ മാന്ത്രിക വിദ്യയിലൂടെ ആളുകളെ കയ്യിലെടുക്കുന്നയാളെന്ന് തിരിച്ചറിഞ്ഞ് ഇന്ദിരാഗാന്ധിയായിരുന്നു.

നോര്‍ത്ത് ഈസ്റ്റിലെ അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ഇന്ദിരാ ഗാന്ധി ഗെഹ്ലോട്ടിനെ പരിചയപ്പെടുന്നത്.മൃദുഭാഷിയും തികഞ്ഞ സാത്വികനുമായ ഗെഹ്ലോട്ടിനെ രാഷ്ട്രീയത്തിലേക്ക് ഇന്ദിരാഗാന്ധി കൈപിടിച്ച് കയറ്റുമ്പോള്‍ അദ്ദേഹത്തിന് വെറും 20 വയസായിരുന്നു പ്രായം. ഒരിക്കല്‍ ഇന്‍റോറില്‍ വെച്ച് നടന്ന എന്‍എസ്യുഐ സമ്മേളനത്തില്‍ വെച്ച് അദ്ദേഹം സജ്ഞയ് ഗാന്ധിയെ പരിചയപ്പെട്ടു. പിന്നീട് ഗെഹ്ലോട്ടിന് രാഷ്ട്രീയത്തില്‍ തിരിഞഅഞ് നോക്കേണ്ടി വന്നിട്ടില്ല.

 ഗില്ലിബില്ലി(മിണ്ടാ പൂച്ച)

ഗില്ലിബില്ലി(മിണ്ടാ പൂച്ച)

ഗില്ലിബില്ലി എന്നായിരുന്നു ആദ്യകാലത്ത് ഗെഹ്ലോട്ട് അറിയപ്പെട്ടിരുന്നത്. ശാന്ത സ്വഭാവക്കാരനും മിതഭാഷിയും ആയതിനാലാണ് ഗെഹ്ലോട്ടിനെ ഗില്ലിബില്ലി എന്ന് വിശേഷിപ്പിച്ചിരുന്നത്. സഞ്ജയ് ഗാന്ധിയുമായുള്ള അടുപ്പം അദ്ദേഹത്തെ അന്നത്തെ യുവജന നേതാക്കളില്‍ പ്രമുഖനാക്കി.
താരജാഡകളില്ലാതെ ജനങ്ങളോട് സരസമായി സംസാരിക്കുന്ന വ്യക്തി എളുപ്പത്തില്‍ തന്നെ നേതൃത്വത്തിന്‍റേയും മനസ് കീഴടക്കി.

 ആദ്യമായി മന്ത്രിയാക്കി

ആദ്യമായി മന്ത്രിയാക്കി

സഞ്ജയ് ഗാന്ധിയുടെ മരണ ശേഷം അദ്ദേഹം രാജീവ് ഗാന്ധിയുമായി അതേ ആത്മബന്ധം നിലനിര്‍ത്തി. രാജീവാണ് ഗെഹ്ലോട്ടിനെ ആദ്യമായി മന്ത്രിയാക്കുന്നത്. രാജീവിന്‍റെ മരണശേഷം അദ്ദേഹം രാഹുല്‍ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ബന്ധം തുടര്‍ന്നു.അദ്ദേഹത്തിന്‍റെ ലാളിത്യം 'രാജസ്ഥാന്‍ ഗാന്ധി'യെന്ന പേര് അദ്ദേഹത്തിന് ചാര്‍ത്തികൊടുത്തു.

 രണ്ട് തവണ മുഖ്യമന്ത്രി

രണ്ട് തവണ മുഖ്യമന്ത്രി

1998-2003 കാലഘട്ടത്തിലാണ് അദ്ദേഹം ആദ്യമായി രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അധികാരം ഏല്‍ക്കുന്നത്. എന്നാല്‍ 2013 ല്‍ വസുന്ധര രാജയുടെ നേതൃത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഗെഹ്ലോട്ടിനേയും കോണ്‍ഗ്രസിനേയും രാജസ്ഥാനില്‍ നിന്ന് പടിയിറക്കി. നാല് തവണ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

 രാഹുലിനെ നേതാവാക്കി വളര്‍ത്തി

രാഹുലിനെ നേതാവാക്കി വളര്‍ത്തി

ആദ്യമായി 1980 ലാണ് അദ്ദേഹം ലോക്സഭയിലേക്ക് ജയിച്ച് കയറുന്നത്. പിന്നീട് അഞ്ച് തവണ രാജസ്ഥാനിലെ സര്‍ഗാപൂരില്‍ നിന്ന് ലോക്സഭയിലേക്ക് ജയിച്ചു.കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവക്യമുയര്‍ത്തി മോദിയും അമിത് ഷായും രാജ്യം മുഴുവന്‍ ഓടി നടപ്പോള്‍ അതിനെ പ്രതിരോധിക്കാനും ആത്മവിശ്വാസം തകര്‍ന്ന രാഹുല്‍ ഗാന്ധിയെ ഇന്ന് കാണുന്ന നേതാവായി വളര്‍ത്തിക്കൊണ്ടുവരാനും ഗെഹ്ലോട്ടിന് കഴിഞ്ഞു.

 മൂന്നാം മന്ത്രിസ്ഥാനം

മൂന്നാം മന്ത്രിസ്ഥാനം

രാജസ്ഥാനില്‍ ബിജെപിയെ പടിയിറക്കി കോണ്‍ഗ്രസ് അധികാരത്തില്‍ ഏറുമ്പോള്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മികച്ച രീതിയില്‍ സംസ്ഥാനത്ത് പയറ്റി തെളിഞ്ഞതിന്‍റെ ക്രെഡിറ്റ് ഈ 67 കാരനായ നേതാവിനും അവകാശപ്പെട്ടതാണ്. താരജാഡകളില്ലാതെ ജനങ്ങളോട് സംവദിക്കുന്ന നേതാവിനെ തേടി മൂന്നാമതും മുഖ്യമന്ത്രി സ്ഥാനം എത്തിയതില്‍ അതുകൊണ്ട് തന്നെ രാഹുലിന് പിഴച്ചില്ലെന്ന് ഏവരും പറയുന്നു.

English summary
who is rajasthan cm asok gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X