Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാനല്‍ മുതലാളി പദവിയില്‍ നിന്നും കേന്ദ്ര മന്ത്രിസഭയിലേക്ക്: അറിയാം രാജീവ് ചന്ദ്രശേഖറിനെ

ദില്ലി; രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിന് മറ്റൊരു കേന്ദ്ര മന്ത്രി സ്ഥാനം കൂടി ലഭിച്ചിരിക്കുകയാണ്. മലയാളിയാണെങ്കിലും കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ്. പ്രമുഖ വ്യവസായി കൂടിയായ അദ്ദേഹം സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ കൂടിയാണ്.

2006 ലാണ് ആദ്യമായി രാജീവ് ചന്ദ്രശേഖർ കർണാടകത്തിൽ നിന്നും രാജ്യസഭാംഗമാകുന്നത്. സ്വതന്ത്ര എംപിയായിട്ടായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 2012 ൽ ബിജെപി പിന്തുണയോടെ വീണ്ടും രാജ്യസഭയിലെത്തി. പിന്നീട് 2018 ൽ ബിജെപി രാജീവിന് മൂന്നാം തവണയും അവസരം നൽകി.

rajeev-chandrasekhar-1

1964 മേയ് 31 ന് ഗുജറാത്തിലെ അഹമ്മദാബാദിലാമ് രാജീവ് ചന്ദ്രശേഖർ ജനിച്ചത്. സൈനിക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ വിവിധ ഇടങ്ങളിലായാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും ചിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലുമായി എഞ്ചിനീയറിംഗ് പൂർത്തിയാക്കി.ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂർത്തിയാക്കിയിട്ടുണ്ട്.

പ്രമുഖ വ്യവസായിയായ രാജീവ് 1994 ലാണ് ബിപിഎൽ എന്ന മൊബൈല്‍ ഫോണ്‍ സേവന കമ്പനി ആരംഭിക്കുന്നത്. 2005 ൽ ബി പി എല്‍ ന്റെ ഓഹരി കൈമാറ്റത്തിനു ശേഷം രാജീവ് ജൂപിറ്റര്‍ ക്യാപിറ്റല്‍ എന്ന സ്ഥാപനം ആരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, സുവർണ, കന്നഡ പ്രഭ തുടങ്ങിയമാധ്യമ സ്ഥാപനങ്ങളും മറ്റിതര സ്ഥാപനങ്ങളുടേയും ഓഹരികള്‍ കൈയാളുന്ന സ്ഥാപനമാണ് ജൂപിറ്റര്‍ ക്യാപിറ്റല്‍.

കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ

ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാന്‍ ആയിരുന്ന അദ്ദേഹം മൂന്നാം തവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പദവി രാജിവെച്ചിരുന്നു. കൂടാതെ മറ്റൊരു വാർത്താ ചാനലായ റിപബ്ലിക്ക് ടിവിയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനവും രാജിവെച്ചൊഴിഞ്ഞിരുന്നു. എന്നാൽ ഈ രണ്ട് സ്ഥാപനങ്ങലിലേയും ഓഹരികൾ നിലനിർത്തിയായിരുന്നു രാജീവ് സ്ഥാനം ഒഴിഞ്ഞത്.

പുതുച്ചേരിയിലെ ബിജെപി കോ-ഇൻചാർജായിരുന്നു അദ്ദേഹം, അടുത്തിടെ നിടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ അവിടെ ഭരണം പിടിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. നേരത്തെ കേരളത്തിലെ എന്‍ഡിഎ വൈസ്- ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    രണ്ട് ഡോസ് എടുത്തവരില്‍ പോലും ആന്റിബോഡിയുണ്ടായില്ല | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+