കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കൻ ലഡാക്കിലെ പ്രശ്നങ്ങൾക്ക് ആരാണ് ഉത്തരവാദി? പ്രധാനമന്ത്രിയോട് കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രിയെ ചോദ്യം ചെയ്ത് കോൺഗ്രസ്. ഇന്ത്യയുടെ ഭൂപ്രദേശം ചൈനീസ് സൈന്യം എത്രത്തോളം കൈവശപ്പെടുത്തിയെന്നും ചൈനീസ് സൈന്യത്തെ ഇന്ത്യൻ ഭൂപ്രദേശത്ത് നിന്ന് നീക്കാൻ എന്തു ചെയ്തെന്നുമാണ് കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിക്കുന്നത്. കോൺഗ്രസ് വക്താവ് മനോജ് തിവാരിയാണ് ഓൺലൈൻ വാർത്താ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ചോദ്യങ്ങളുന്നയിച്ചത്.

സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും; മാലാ പാര്‍വതിയുടെ മകനെതിരെ ആരോപണം, പോലീസില്‍ അറിയിച്ച് നടിസെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും; മാലാ പാര്‍വതിയുടെ മകനെതിരെ ആരോപണം, പോലീസില്‍ അറിയിച്ച് നടി

കയ്യേറിയെന്ന് ആശങ്ക

കയ്യേറിയെന്ന് ആശങ്ക


ഇന്ത്യൻ അതിർത്തിക്കകത്തെ 40-60 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ചൈന അനധികൃതമായി കയ്യേറിയെന്നാണ് മുൻ സൈനിക ജനറൽമാരുടേയും പ്രതിരോധ രംഗത്തെ വിദഗ്ധരുടെയും ആശങ്ക. ഇതിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് ചോദിക്കുന്ന കോൺഗ്രസ് ചൈനീസ് സൈനികർ ഇന്ത്യയിലേക്ക് കടന്നുകയറിയിട്ടുള്ളത് എങ്ങനെയാണെന്നുള്ള ചോദ്യവും ഉന്നയിക്കുന്നുണ്ട്.

 റോഡ് നിർമാണം തർക്കത്തിൽ

റോഡ് നിർമാണം തർക്കത്തിൽ

ഇന്ത്യ- ചൈന അതിർത്തിയിൽ ലഡാക്കിലെ പാൻഗോങ്സോയിൽ സംഘർഷാവസ്ഥ ഉടലെടുത്തതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും ഈ പ്രദേശത്ത് കൂടുതലായി ന്യത്തെ വിന്യസിക്കുന്നത്. അതിർത്തിയ്ക്കടുത്ത് പാൻഗോങ് സോ തടാകത്തിന് ചുറ്റുമായി ഇന്ത്യ നടത്തിവന്നിരുന്ന റോഡ് നിർമാണത്തെ ചൈന എതിർത്തതോടെയാണ് സംഘർഷം ഉടലെടുത്തത്. കൂടാതെ ഗാൽവാൻ വാലിയിലെ ദാർബുക്ക്- ഷയോക്- ദൌലത്ത് ബെംഗ് ഓൾഡി റോഡുമായി ബന്ധിപ്പിക്കുന്ന മറ്റൊരു റോഡിന്റെ നിർമാണവുമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. സംഭവങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്ന് രാജ്യത്തിന് അറിയേണ്ടതുണ്ടെന്നും മെയ് അഞ്ച് മുതൽ ഇപ്പോൾ വരെ എത്രത്തോളം ഭൂപ്രദേശം ചൈനീസ് സൈന്യം കയ്യടക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറയേണ്ടതെണ്ടെന്നും കോൺഗ്രസ് പറയുന്നു.

സത്യമാണോ...

സത്യമാണോ...

ചൈന അതിർത്തിയിൽ 40-60 ചതുരശ്ര കിലോമീറ്റർ ഭൂമി കയ്യേറിയെന്ന് പറയുന്നത് സത്യമാണോ എന്ന് മോദി വ്യക്തമാക്കേണ്ടതുണ്ട്. പാൻഗോസോയിൽ ടെന്റ് സ്ഥാപിച്ച് നിലയുറപ്പിച്ച ചൈനീസ് സൈനികരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നതിനായി സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ഇന്ത്യ- ചൈന അതിർത്തി പ്രശ്നം കോൾഡ് സ്റ്റോറേജിൽ വെക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു.

രവിശങ്കർ പ്രസാദിനും വിമർശനം

രവിശങ്കർ പ്രസാദിനും വിമർശനം

ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം സർക്കാർ പ്രതിപക്ഷത്തിന് നേരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിക്കുകയാണ് നിയമമന്ത്രി ചെയ്തതെന്നാണ് രവി ശങ്കർ പ്രസാദിനെതിരെയുള്ള മനീഷ് തിവാരിയുടെ വിമർശനം. ലഡാക്ക് വിഷയത്തിൽ രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചതോടെയാണ് രാഹുലിന് മറുപടിയുമായി രവിശങ്കർ പ്രസാദ് രംഗത്തെത്തിയത്.

 രോഷം കാണിക്കേണ്ടത് ആരോട്

രോഷം കാണിക്കേണ്ടത് ആരോട്

പ്രതിപക്ഷത്തിന് നേരെ സർക്കാർ പ്രകടിപ്പിക്കുന്ന രോഷം രാജ്യാതിർത്തിയിൽ കടന്നുകയറിയിട്ടുള്ളവരോടാണ് കാണിക്കേണ്ടതെന്നും തിവാരി ചൂണ്ടിക്കാണിക്കുന്നു. ദേശസ്നേഹം ബിജെപിയുടേയും എൻഡിഎയുടേയും കുത്തകയല്ലെന്നും കോൺഗ്രസ് ഓർമിപ്പിക്കുന്നു. കോൺഗ്രസ് ചോദ്യങ്ങൾ ഉന്നയിക്കുന്നത് ഉത്തരവാദിത്തമുള്ള പ്രതിപക്ഷ പാർട്ടിയെന്ന നിലയിലാണെന്നും തിവാരി ചൂണ്ടിക്കാണിക്കുന്നു.

 കാര്യങ്ങൾ വിശദീകരിക്കുമോ?

കാര്യങ്ങൾ വിശദീകരിക്കുമോ?

രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ, എന്നിവ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ പ്രതിരോധ സെക്രട്ടറിയോ രാജ്യത്തോട് കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് ജനങ്ങൾ കരുതുന്നത്. എന്നാൽ അത്തരത്തിലുള്ള ഒരു നടപടികളും ഇതുവരെയും ഉണ്ടായിട്ടില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. ചൈനീസ് സൈന്യം അതിർത്തിയിൽ കടന്നുകയറിയതോടെ പരിചിതമല്ലാതിരുന്ന പാൻഗോങ് സോ ലേക്ക്, ഗുൽവാൻ വാലി, നാക്യുല എന്നീ പേരുകൾ രാജ്യത്തെ കൊച്ചുകുട്ടികൾക്ക് പോലും അറിയാവുന്ന നിലയിലേക്ക് മാറിയെന്നും തിവാരി ചൂണ്ടിക്കാണിക്കുന്നു.

English summary
Who is responsible for Eastern Ladakh stand off? Congress rise questions to Prime minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X