കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയ്ക്ക് പണി വരുന്നേയുള്ളൂ, ജയലളിതയുടെ മരണത്തിനും ഉത്തരം പറയണം!

  • By Kishor
Google Oneindia Malayalam News

ചെന്നൈ: അപ്രതീക്ഷിതമായിരുന്നു പുരൈട്ചി തലൈവിയുടെ വീഴ്ച. സെപ്തംബര്‍ 22ന് ഒരു പനി കാരണം ആശുപത്രിയിലായതാണ് അവര്‍. പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതെ ആശുപത്രിയില്‍ എത്തിയ ജയലളിത പിന്നീട് അവിടെ നിന്നും പുറത്തിറങ്ങിയില്ല. എന്താണ് അവിടെ സംഭവിച്ചതെന്നും എങ്ങനെയാണ് ജയലളിത മരിച്ചത് എന്നും ആര്‍ക്കും കൃത്യമായി അറിയില്ല.

Read Also: ജയലളിതയും ശശികലയും തമ്മില്‍ ലെസ്ബിയന്‍ ബന്ധം? ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ടുകള്‍, ഞെട്ടിത്തരിച്ച് അണികള്‍!

സെപ്തംബര്‍ 22ന് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ജയലളിതയ്ക്ക് ജീവനുണ്ടായിരുന്നില്ല എന്നാണ് അതേ ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞത്. എങ്കില്‍ ഡിസംബര്‍ ആറ് വരെ അപ്പോളോയില്‍ എന്താണ് നടന്നത്. ഇതിനെല്ലാം ഉത്തരം പറയാന്‍ ഒരാള്‍ക്ക് കഴിയും. ചിന്നമ്മ ശശികലയ്ക്ക്. അത് പറയിക്കാനാണ് മുഖ്യമന്ത്രി പനീര്‍ശെല്‍വം അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ശശികല മറുപടി പറഞ്ഞേ മതിയാകൂ.

എന്തുകൊണ്ട് ശശികല

എന്തുകൊണ്ട് ശശികല

എന്തുകൊണ്ടാണ് ജയലളിതയുടെ മരണത്തില്‍ സംശയത്തിന്റെ വിരലുകളെല്ലാം ശശികലയിലേക്ക് നീളുന്നത്. ജയലളിത മരിച്ചാല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ഇരുന്നത് ശശികലയാണ് എന്നത് തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം. വിചാരിച്ചത് പോലെ തന്നെ ജയലളിത മരിച്ച് അധികം വൈകാതെ ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. വൈകാതെ മുഖ്യമന്ത്രി സ്ഥാനത്തേക്കും ശ്രമം തുടങ്ങി.

മറുപടി പറയാന്‍ ഒരുപാട്

മറുപടി പറയാന്‍ ഒരുപാട്

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങള്‍ക്ക് ശശികല ഉത്തരം പറയേണ്ടിവരും. അപ്പോളോ ആശുപത്രിയില്‍ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും കടക്കാന്‍ അനുവദിക്കാതിരുന്നത് മുതല്‍ ഒരുപാട് കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. അണ്ണാ ഡി എം കെ പ്രവര്‍ത്തകരും ജയലളിതയുടെ ബന്ധുക്കളും വിരല്‍ ചൂണ്ടുന്നത് ശശികലയ്ക്ക് നേരെ തന്നെയാണ്.

പനീര്‍ശെല്‍വം പ്രഖ്യാപിച്ച അന്വേഷണം

പനീര്‍ശെല്‍വം പ്രഖ്യാപിച്ച അന്വേഷണം

ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് പനീര്‍ശെല്‍വം ഞെട്ടിച്ചത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതകളുണ്ട് എന്ന് ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം പ്രഖ്യാപിക്കുക വഴി ശശികല പാളയത്തിലേക്ക് ഒരു യുദ്ധപ്രഖ്യാപനമാണ് പനീര്‍ശെല്‍വം അയച്ചത്. ജയലളിതയുടെ മരണം സംബന്ധിച്ച് എല്ലാവര്‍ക്കും സംശയം ഉണ്ടെന്നാണ് പനീര്‍ശെല്‍വം പറഞ്ഞത്.

ലക്ഷ്യം ശശികല തന്നെ

ലക്ഷ്യം ശശികല തന്നെ

ശശികലയെ ലക്ഷ്യം വച്ചാണ് ഈ അന്വേഷണം എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. ജയലളിതയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ടെന്ന് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് പനീര്‍ശെല്‍വം ആദ്യമായി പറഞ്ഞത് എന്നതും ശ്രദ്ധേയം. തമിഴകത്തിന്റെ കാവല്‍ മുഖ്യമന്ത്രി സ്ഥാനം ഉപയോഗിച്ചായിരുന്നു പനീര്‍ശെല്‍വത്തിന്റെ ഈ പ്രഖ്യാപനം.

വ്യക്തമാണ് നീക്കങ്ങള്‍

വ്യക്തമാണ് നീക്കങ്ങള്‍

ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന ശശികലയ്ക്ക് നേരെ ആയിരുന്നു ജയലളിതയുടെ മരണം സംബന്ധിച്ച എല്ലാ ആരോപണങ്ങളും. ശശികലയെ ലക്ഷ്യം വച്ച് തന്നെയാണ് പനീര്‍ശെല്‍വം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതും. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ് എന്നാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.

ശശികലയ്ക്ക് പറയാനുള്ളത്

ശശികലയ്ക്ക് പറയാനുള്ളത്

എന്നാല്‍ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് ശശികല പറയുന്നു. ജയലളിത ആശുപത്രിയിലുണ്ടായിരുന്ന 75 ദിവസങ്ങളിലും താന്‍ ജയലളിതയ്ക്കൊപ്പമുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ അമ്മയോട് താന്‍ എങ്ങനെയാണ് പെരുമാറിയിരുന്നത് എന്നത് അവിടുത്തെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അറിയാവുന്ന കാര്യമാണ്.

തന്റെ വിഷമം തനിക്കേ അറിയൂ

തന്റെ വിഷമം തനിക്കേ അറിയൂ

അമ്മയോടുള്ള തന്റെ പെരുമാറ്റത്തെക്കുറിച്ച് പുറത്തുള്ളവര്‍ പറയുന്നത് പറയട്ടെ. അതൊന്നും തനിക്ക് പ്രശ്നമല്ല. അമ്മ ഇല്ലാതായതിന്റെ വിഷമം തനിക്ക് മാത്രമേ അറിയൂ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നപ്പോഴും അതിനു മുന്‍പും അവരെ താന്‍ എങ്ങനെയൊക്കെയാണ് നോക്കിയിരുന്നത് എന്നത് എനിക്കറിയാം. ജയലളിതയുടെ മരണത്തില്‍ തനിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ കഴമ്പില്ല.

കഴിയാവുന്നതെല്ലാം ചെയ്തു

കഴിയാവുന്നതെല്ലാം ചെയ്തു

ജയലളിതയുടെ ചികിത്സയുടെ കാര്യത്തില്‍ സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ല. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സയാണ് അമ്മയ്ക്ക് നല്‍കിയത്. എയിംസില്‍ നിന്നും ലണ്ടനില്‍ നിന്നുമുള്ള ഡോക്ടര്‍മാരാണ് അമ്മയെ ചികിത്സിച്ചത്. സിംഗപ്പൂരില്‍ നിന്നുള്ള ഫിസിയോ തെറാപ്പിസ്റ്റും ഉണ്ടായിരുന്നു. ജയലളിതയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന ആരോപണവും ശശികല തള്ളി.

English summary
Was Sasikala responsible for Jayalalitha's death? Only time will tell.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X