Get Updates
Get notified of breaking news, exclusive insights, and must-see stories!

രേവന്ത് കെസിആറിനോട് പറയുന്നു, 2006 ലെ ആ പഴയ കണക്ക്: അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍

തെലങ്കാനയുടെ ചരിത്രത്തിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി അധികാരമേറ്റു കഴിഞ്ഞു. കേവലം ആറ് വർഷം മുമ്പ് മാത്രം കോണ്‍ഗ്രസില്‍ അംഗമായ നേതാവാണ് രേവന്ത് റെഡ്ഡി എന്നതാണ് ഏറ്റവും ശ്രദ്ധേയം. ആദ്യം പാർട്ടി വർക്കിങ് പ്രസിഡന്റും പിന്നീട് കെ പി സി സി അധ്യക്ഷനുമായ അദ്ദേഹം തെലങ്കാനയിലെ തകർന്നടിഞ്ഞ പാർട്ടി സംവിധാനത്തെ അടിമുടി പുനഃരുജ്ജീവിപ്പിച്ചതിലൂടെയാണ് അധികാരം പിടിച്ചത്.

രേവന്ത് റെഡ്ഡിയുടെ ഉദയത്തോടെ തെലങ്കാനയില്‍ താല്‍ക്കാലികമായെങ്കിലും അസ്തമിക്കുന്നത് ഒരു പതിറ്റാണ്ടിലേറെ നീണ്ട് നിന്ന കെ ചന്ദ്രശേഖര റാവു എന്ന നേതാവിന്റെ പടയോട്ടം കൂടിയാണ്. രേവന്തിനേയും ചന്ദ്രശേഖര റാവുവിനേയും താരതമ്യം ചെയ്യുമ്പോള്‍ ഇരുവരുടേയും വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വ്യത്യസ്തകള്‍ ഏറെയുണ്ടെങ്കിലും നിരവധി സമാനതകള്‍ കാണാന്‍ കഴിയും.

 a-revanth-reddy

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മിഡ്‌ജിൽ ജില്ലാ പരിഷത്ത് ടെറിട്ടോറിയൽ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി രേവന്തിനെ പരിഗണിക്കാന്‍ അന്ന് കെ സി ആർ തയ്യാറായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷെ അദ്ദേഹം തെലങ്കാനയുടെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കിലായിരുന്നു. ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് സ്വതന്ത്രനായി മത്സരിക്കുന്നതിന് വേണ്ടി അന്ന് അദ്ദേഹം ടി ആർ എസ് വിടുന്നത്.

കെ സി ആറിന്റെ ജീവിതത്തിലും സമാനമായ ഒരു സംഭവം നേരത്തെ ഉണ്ടായതായി ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും. 2001-ൽ അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അവിഭക്ത ആന്ധ്രയിൽ കെ സി ആറിന് കാബിനറ്റ് ബെർത്ത് നിഷേധിച്ചില്ലായിരുന്നുവെങ്കിൽ അദ്ദേഹം തെലങ്കാനയുടെ മുഖ്യമന്ത്രി ആകുമായിരുന്നില്ലെന്ന് മാത്രമല്ല, ചിലപ്പോള്‍ തെലങ്കാനയെന്ന സംസ്ഥാന പോലും രൂപപ്പെടില്ലായിരുന്നു.

മന്ത്രി പദവി നിഷേധിക്കപ്പെട്ടതോടെ ടി ഡി പി വിട്ട് ടി ആർ എസ് രൂപീകരിച്ച കെ സി ആർ പിന്നീട് തെലങ്കാന പ്രക്ഷോഭം ആളിക്കത്തിക്കുകയായിരുന്നു. സംസ്ഥാന രൂപീകരണമെന്ന ആവശ്യം അംഗീകരിച്ചാല്‍ ടി ആർ എസിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുമെന്ന വാഗ്ദാനം അടക്കം കെ സി ആർ അന്ന് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സംസ്ഥാനം രൂപീകൃതമായതോടെ അദ്ദേഹം ഈ വാഗ്ദാനം പാലിച്ചില്ലെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്.

വീണ്ടും രേവന്ത് റെഡ്ഡിയിലേക്ക് വരികയാണെങ്കില്‍, ഒന്നും ആരും അദ്ദേഹത്തിനെ മുന്നില്‍ വെച്ച് നീട്ടുകയായിരുന്നില്ല, ഒരു കർഷകന്റ മനസ്സോടെ കഠിനാധ്വാനത്തോടെ വിത്ത് വിതച്ച് കൊയ്തെടുക്കുകയായിരുന്നു. മഹബൂബ്‌നഗർ ജില്ലയിലെ കൊണ്ടറെഡ്ഡിപള്ളിയിലെ ഏഴ് സഹോദരന്മാരും ഒരു സഹോദരിയുമടങ്ങുന്ന ഒരു കാർഷിക കുടുംബത്തിലാണ് രേവന്ത് റെഡ്ഡി ജനിക്കുന്നത്.

എ ബി വി പി പ്രവർത്തനായിക്കൊണ്ടാണ് രേവന്ത് റെഡ്ഡി തന്റെ രാഷ്ട്രീയ ജീവിത്തതിന് തുടക്കം കുറിക്കുന്നത്. ഇടക്കാലത്ത് സംഘപരിവാറിന്റെ തെലുങ്ക് മുഖപത്രമായ ജാഗ്രതിയിൽ ഒരു പത്രപ്രവർത്തകനായും അദ്ദേഹം ജോലി ചെയ്തിരുന്നു. മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് കുറച്ചുകാലം പ്രിന്റിംഗ് പ്രസ് ഉടമയായും അദ്ദേഹം പ്രവർത്തിച്ചു.

ടി ഡി പിയിൽ ചേർന്നതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. 2009ലും 2014ലും ടി ഡി പി ടിക്കറ്റിൽ രണ്ട് തവണ കൊടങ്കലിൽ നിന്ന് അവിഭക്ത ആന്ധ്രാപ്രദേശിലെ നിയമസഭയിലേക്ക് രേവന്ത് തിരഞ്ഞെടുക്കപ്പെട്ടു. 2015ൽ വോട്ടിന് പണം നല്‍കിയെന്ന കേസിൽ ജയിലിലായപ്പോള്‍ ടി ഡി പി നിയമസഭാംഗമെന്ന നിലയിൽ രേവന്ത് കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, കെ സി ആർ സർക്കാരിന്റെ വേട്ടയായിരുന്നു അത്. ചന്ദ്രബാബു നായിഡുവും കേസില്‍ പ്രതിയായിരുന്നു.

സംസ്ഥാന വിഭജനത്തിന് പിന്നാലെ തെലങ്കാനയില്‍ ടി ഡി പി ക്ഷീണിച്ചതോടെ 2017 ലാണ് അദ്ദേഹം കോണ്‍ഗ്രസിലെത്തുന്നത്. കോൺഗ്രസിലെ റെഡ്ഡിയുടെ വഴി സുഗമമായിരുന്നില്ല. ഭരണകക്ഷിയായ ബിആർഎസിലേക്കുള്ള നേതാക്കളുടെയും കേഡർമാരുടെയും വലിയ തോതിലുള്ള പലായനത്തിനുപുറമെ, ആഭ്യന്തര തർക്കങ്ങളും കോണ്‍ഗ്രസിനെ വലിയ തോതില്‍ പിടികൂടിയ കാലം കൂടിയായിരുന്നു അത്.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടങ്കലിൽ നിന്ന് രേവന്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ഏതാനും മാസങ്ങൾക്ക് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭാഗ്യം അദ്ദേഹത്തിന് അനുകൂലമായി നിന്നു. മൽക്കാജ്ഗിരി ലോക്‌സഭാ മണ്ഡലത്തിലെ അദ്ദേഹത്തിന്റെ വിജയം ദേശീയ ശ്രദ്ധയാകർഷിക്കപ്പെട്ടു.
2021-ലാണ് ടി പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം നിയോഗിക്കപ്പെടുന്നത്.

കെ സി ആറിന് പകരം വെക്കാനൊരു നേതാവ് തെലങ്കാനയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. ഈ ഒഴിവിലേക്ക് രേവന്ത് റെഡ്ഡി തന്നെ സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു. കമ്മറെഡ്ഡിയില്‍ മത്സരിച്ച് തോറ്റെങ്കിലും മത്സരിക്കാനുള്ള തീരുമാനം സംസ്ഥാനത്തുടനീളം അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിക്കുകയാണ് ഉണ്ടായത്. ആ മത്സരമാണ് കമ്മറെഡ്ഡിയില്‍ കെ സി ആറിന്റെ തോല്‍വിയും ഉറപ്പിച്ചത്.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി കസേരയിലേക്കുള്ള യാത്രയിലും രേവന്തിന് മുമ്പില്‍ കടമ്പകള്‍ ഏറെയാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി കസേരയില്‍ ഇരിപ്പ് ഉറപ്പിക്കുക എന്നതും അദ്ദേഹത്തിന് സുഖകരമായ കാര്യം ആയിരിക്കില്ല. ഇതുവരെ ഒരു മന്ത്രി പോലും ആകാതെയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത് എന്നതും ശ്രദ്ധേയമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+