സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും: നവംബർ 11 ന് ചുമതലയേല്‍ക്കും
ഡല്‍ഹി: ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാവും. സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാനപനം രാഷ്ട്രപതി ദ്രൗപതി മുർമു പുറപ്പെടുവിച്ചു. കേന്ദ്ര നിയമ, നീതിന്യായ വകുപ്പ് സഹമന്ത്രി അർജുന് റാം മേഘ്വാളാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 11 ന് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ 51-ാമത് പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.
നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ കാലാവധി നവംബർ 10 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ചിരിക്കുന്നത്. ജസ്റ്റിസ് ഖന്നയുടെ പേര് ചുമതല ഒഴിയുന്ന ഡിവൈ ചന്ദ്രചൂഡും തന്റെ പിന്‍ഗാമിയായി ശുപാർശ ചെയ്തിരുന്നു സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ഏറ്റവും സീനിയർ ജഡ്ജിയെ അടുത്ത ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്യുന്ന പതിവ് തുടർന്നുകൊണ്ടാണ് ഡിവൈ ചന്ദ്രചൂഡ് സഞ്ജീവ് ഖന്നയെ ശുപാർശ ചെയ്തത്.

സഞ്ജീവ് ഖന്നയെ തന്റെ പിന്‍ഗാമിയായി ശുപാർശ ചെയ്തുകൊണ്ടുള്ള കത്ത് നിലവിലെ ചീഫ് ജസ്റ്റിസ് നിയമന്ത്രാലയത്തിന് കൈമാറിയിരുന്നു. 2025 മെയ് 13 വരെയായിരിക്കും സഞ്ജീവ് ഖന്നയുടെ കാലാവധി. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 ആയതിനാല്‍ 2024 നവംബർ 11 മുതല്‍ 2025 മെയ് 13 വരേയുള്ള 183 ദിവസം ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാം.
ആരാണ് സഞ്ജീവ് ഖന്ന
1960 മേയ് 14-നാണ് സഞ്ജീവ് ഖന്ന ജനിക്കുന്നത്. പിതാവ് ദേവ് രാജ് ഖന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജിയും മാതാവ് സരോജ് ഖന്ന ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ ഹിന്ദി ലക്ചററായിരുന്നു. സുപ്രീം കോടതി മുൻ ജഡ്ജി ഹൻസ് രാജ് ഖന്നയുടെ അനന്തരവന് കൂടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഡല്‍ഹി സർവകലാശാലയില്‍ നിന്നും നിയമ പഠനം പൂർത്തിയാക്കിയ സഞ്ജീവ് ഖന്ന 1983 ല്‍ ഡല്‍ഹി ബാർ കൌണ്‍സില്‍ അഭിഭാഷകനായി. 2005 ലാണ് ഡല്‍ഹി ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയാകുന്നത്. ഒരു വർഷത്തിന് ശേഷം അദ്ദേഹം സ്ഥിരം ജഡ്ജിയായി നിയമിതനാകുകയും ചെയ്തു.
2019 ജനുവരി 18 നാണ് സുപ്രീം കോടതി ജഡ്ജിയായി സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ഓഫീസിന് വിവരാവകാശ നിയമം ബാധകമാക്കല്, ആർട്ടിക്കിള്‍ 370 റദ്ദാക്കല്‍ , ഇലക്ട്രല്‍ ബോണ്ട് റദ്ദാക്കല്‍ തുടങ്ങിയ വിധികള്‍ പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്നു സഞ്ജീവ് ഖന്ന. മദ്യനയക്കേസുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത് സഞ്ജീവ് ജന്ന അധ്യക്ഷനായ ബെഞ്ചായിരുന്നു.
വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടുള്ള സജ്ഞീവ് ഖന്നയുടെ വിധിയും ശ്രദ്ധേയമാണ്. സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് അനുമതി നല്കിയ ബെഞ്ചിലെ അംഗമായിരുന്നെങ്കിലും ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് കാട്ടി അദ്ദേഹം ബെഞ്ചിലെ മറ്റ് രണ്ട് ജഡ്ജിമാരില്‍ നിന്നും വ്യത്യസ്തമായ വിധിയായിരുന്നു പുറപ്പെടുവിച്ചത്.
ഇന്‍കം ടാക്സ് സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍, ദല്‍ഹി നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ (സിവില്‍) എന്നി ചുമതലകളും സജ്ജീവ് ഖന്ന വഹിച്ചിട്ടുണ്ട്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications