കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് 'എംബിഎസ്', ആരാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍; സൗദി കിരീടാവകാശിയെക്കുറിച്ച് അറിയേണ്ടതെല്ലാം

Google Oneindia Malayalam News

Recommended Video

cmsvideo
സൗദി കിരീടാവകാശിയെക്കുറിച്ച് അറിയാം | Oneindia Malayalam

സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായിട്ടാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ എത്തുന്നത്. പാകിസ്താന്‍ സന്ദര്‍ശനത്തിന് ശേഷം നേരിട്ട് ഇന്ത്യയിലേക്ക് എത്തുന്ന രീതിയിലായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേരത്തെ യാത്ര പ്ലാന്‍ ചെയ്തിരുന്നത്.

എന്നാല്‍ പുല്‍വാമ അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ താല്പര്യം പരിഗണിച്ച് ഇസ്ലാമാബാദില്‍ നിന്ന് റിയാദിലേക്ക് തിരിച്ചതിന് ശേഷമായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ എത്തിയത്. പാശ്ചാത്യ മാധ്യമങ്ങല്‍ മി. എവരിത്തിംഗ് എന്ന് വിശേഷിപ്പിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാനെക്കുറിച്ച് കൂടുതലറിയാം.

2017 ജൂണ്‍ 21 ന്

2017 ജൂണ്‍ 21 ന്

2017 ജൂണ്‍ 21 നായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിന്‍റെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. മി. എവരത്തിംഗ് എന്നാണ് പശ്ചാത്യ മാധ്യമങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ വിശേഷണം.

ഉപപ്രധാനമന്ത്രി

ഉപപ്രധാനമന്ത്രി

സൗദി രാജാവ് സല്‍മാന്‍ രാജകുമാരന്‍റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിന്‍റെ പുതിയ കീരീടാവകാശിയായി പ്രഖ്യാപിക്കുന്നത് 2017 ജൂണ്‍ 21 നാണ്. പുതിയ പ്രഖ്യാപനത്തോടെ സൗദി പ്രതിരോധ മന്ത്രിയുടെ സ്ഥാനത്തുനിന്ന് രാജ്യത്തിന്‍റെ ഉപപ്രധാനമന്ത്രി പദത്തിലേക്കും സല്‍മാന്‍ ഉയര്‍ത്തപ്പെട്ടു.

സൗദി രാജാവിന് ശേഷം

സൗദി രാജാവിന് ശേഷം

1985 ഓഗസ്റ്റ് 31 ന് ജനിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ്തന്നെ രാജ്യ ഭരണത്തിന്‍റെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തിയാണ്. നിലവില്‍ സൗദി രാജാവിന് ശേഷം രാജ്യത്തെ ഏറ്റവും അധികാരമുള്ള വ്യക്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.

എംബിഎസ്

എംബിഎസ്

സല്‍മാന്‍ രാജാവിന്‍റെ മൂന്നാം ഭാര്യയിലെ മുത്തമകനയാ മുഹമ്മദ് ബിന്‍ സല്‍മാന്‍ 'എംബിഎസ്' എന്ന ചുരക്കപ്പേരിലും അറിയപ്പെടുന്നു. നിയമ ബിരുദമുള്ള സല്‍മാന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതി മുമ്പ് സ്വകാര്യമേഖലയിലെ വ്യവസായ സംരഭങ്ങലില്‍ മികവ് തെളിയിച്ചിട്ടുണ്ട്.

ഉപദേശകന്‍

ഉപദേശകന്‍

സല്‍മാന്‍ രാജാവ് റിയാദിന്‍റെ ഗവര്‍ണ്ണര്‍ സ്ഥാനത്ത് ഇരിക്കുന്ന സമയത്ത് അദ്ദേഹത്തിന്‍റെ ഉപദേശക സ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്‍റെ രാഷ്ട്രീയ പ്രവേശനം നടത്തിയത്. പിതാവിനൊപ്പം ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചു.

പ്രതിസന്ധി നേരിട്ടപ്പോള്‍

പ്രതിസന്ധി നേരിട്ടപ്പോള്‍

അബ്ദുള്ല രാജാവിന്‍റെ മരണശേഷം സല്‍മാന്‍ രാജ്യം സൗദിരാജാവിന്‍റെ കിരീടം ഏറ്റെടുത്ത സല്‍മാന്‍ പ്രതിരോധ മന്ത്രിയാകുകയും ഡെപ്യൂട്ടി ക്രൗണ്‍ പ്രിന്‍സാകുകയും ചെയ്തു. രാജ്യം സാമ്പത്തികമായി പ്രതിസന്ധി നേരിട്ടപ്പോള്‍ സല്‍മാന്‍റെ നേതൃത്വത്തില്‍ വിവിധ പദ്ധതികളായിരുന്നു രാജ്യത്ത് നടപ്പിലാക്കിയത്.

കാലോചിതമായ മാറ്റങ്ങള്‍

കാലോചിതമായ മാറ്റങ്ങള്‍

രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിവില്‍ സൗദിയുടെ പ്രധാന വരുമാന സ്രോതസ്സില്‍ വിള്ളല്‍ വീണപ്പോള്‍ സല്‍മാന്‍റെ നേതൃത്വത്തിലാണ് വിഷന്‍ ഫോര്‍ ദ് കിംങ്ഡം ഓഫ് ദി സൗദി അറേബ്യ അവതരിപ്പിക്കപ്പെട്ടത്. സൗദിയുടെ സമ്പദ് വ്യവസ്ഥയില്‍ കാലോചിതമായ മാറ്റങ്ങള്‍ക്കും സാമൂഹിക സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്കും ഉന്നം വെച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്.

ഡ്രൈവിങ് ലൈസന്‍സ്

ഡ്രൈവിങ് ലൈസന്‍സ്

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സും നല്‍കാനും രാജ്യത്ത് ശിയാ നിയമം ബാധകമല്ലാത്ത പുതിയ സാമ്പത്തികമേഖലയ്ക്ക് തുടക്കമിടാനുമുള്ള തീരുമാനങ്ങള്‍ മുഹമ്മദ് സല്‍മാന് ലോകജനതക്ക് മുന്‍പില്‍ ഒരു പരിഷ്കര്‍ത്താവിന്‍റെ രൂപമാണ് നല്‍കിയിത്.

ഒട്ടകം ഓടിച്ചിരുന്നെങ്കില്‍

ഒട്ടകം ഓടിച്ചിരുന്നെങ്കില്‍

ആചാരങ്ങളില്‍ മാറ്റം വരണമെന്ന് തുറന്നു പറഞ്ഞിട്ടുള്ള അത്ര യാഥാസ്ഥിതികനല്ലാത്ത ഭരണാധികാരിയാണ് സല്‍മാന്‍. നബിയുടെ കാലത്ത് സ്ത്രീകള്‍ ഒട്ടകം ഓടിച്ചിരുന്നെങ്കില്‍ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് ആധുനിക ഒട്ടകമായ കാര്‍ ഓടിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

ജമാല്‍ ബഷോഗി

ജമാല്‍ ബഷോഗി

ഒരു വശത്ത് മികച്ച നേതാവ് എന്ന പ്രതിച്ഛായ രൂപപ്പെട്ടുവരുമ്പോഴാണ് മാധ്യപ്രവര്‍ത്തകനായ ജമാല്‍ ബഷോഗിയുടെ കൊലപാതകം മുഹമ്മദ് ബിന്‍ സല്‍മാനിന് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ തുടങ്ങിയത്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടെന്ന കുറ്റസമ്മതത്തോടെ രാജ്യാന്തരതലത്തില്‍ സൗദി അറേബ്യക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

രുക്ഷ വിമർശകന്‍

രുക്ഷ വിമർശകന്‍

സൗദി കിരീടാവകാശി മുഹമ്മദ‌് ബിൻ സൽമാന്റെ രുക്ഷ വിമർശകനായിരുന്നു ഖഷോഗി. സൽമാൻ അധികാരത്തിലേക്ക‌് എത്തിയതോടെയാണ് ഖഷോഗി അമേരിക്കയിലേക്ക‌് താമസം മാറ്റിയത്. സൗദിയിൽ മാധ്യമപ്രവർത്തകർക്കും ബുദ്ധിജീവികൾക്കും അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന‌് ഖഷോഗി തുറന്നടിച്ചിരുന്നു.

English summary
who is Saudi crown prince Muhammad Bin Salman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X