Get Updates
Get notified of breaking news, exclusive insights, and must-see stories!

മര്‍മ്മപ്രധാനമായ ആ അണ്ടര്‍കവര്‍ ഓപ്പറേഷന്‍ 24 കാരിയായ ശാലിനിയെ ഏല്‍പ്പിക്കാനുള്ള ആ കാരണം അറിയാമോ?

മദ്ധ്യപ്രദേശ് ഇൻഡോറിലെ മെഡിക്കൽ കോളേജിൽ റാഗിംഗ് നടത്തിയവരെ പിടികൂടുന്നതിനായി വിദ്യാർത്ഥിയുടെ വേഷത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. 24കാരിയായ ശാലിനി ചൗഹാനാണ് ക്യാംപസിൽ നടന്ന റാ​ഗിം​ഗ് പുറത്തുകൊണ്ടുവന്നത്. വിദ്യാർത്ഥിയുടെ വേഷത്തിലെത്തിയായിരുന്നു ശാലിന് റാഗിംഗ് നടത്തിയ വിദ്യാർത്ഥികളെ കയ്യോടെ പൊക്കിയത്. ഒരു ദിവസം കൊണ്ടായിരുന്നില്ല.

ദിവസങ്ങളോളം നീണ്ട അധ്വാനത്തിന് ഫലമായിട്ടാണ് ഇവരെ പിടികൂടാനുള്ള തെളിവ് ശാലിന് ഉണ്ടാക്കിയത്. പതിനൊന്ന് സീനിയർ വിദ്യാർത്ഥികളെയും മൂന്ന് മാസക്കാലം കോളേജ് ക്യാന്റീൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇൻഡോർ എം ജി എം കോളേജിലാണ് സംഭവം. കൃത്യാമയ വിവരങ്ങശ്‍ ശേഖരിക്കാൻ ശാലിനിക്ക് കഴിഞ്ഞിരുന്നു

1

ആറുമാസം മുൻപ് ലഭിച്ച പരാതിയിൽ അന്വേഷിക്കാനെത്തിയ ശാലിനിയുടെ ആദ്യ അണ്ടർ കവർ ഓപ്പറേഷനായിരുന്നു ഇത്. മദ്ധ്യപ്രദേശിലെ സാന്യോഗിതാഗഞ്ച് പോലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിളാണ് ശാലിനി. സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്‌തെന്ന് ജൂനിയർ വിദ്യാർത്ഥികളാരോ പേരോ വിവരമോ വെളിപ്പെടുത്താതെ പരാതിപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനാണ് ഇൻഡോർ പൊലീസ് വ്യത്യസ്തമായ മാർഗം സ്വീകരിച്ചത്. എങ്ങനെയാണ് ശാലിനി ഈ ദൗത്യത്തിന് നിയോ​ഗിക്കപ്പെട്ടത് എന്നോ....

2

കോമേഴ്‌സ് ബിരുദധാരിയായ ശാലിനിക്ക് മെഡിക്കൽ മേഖല അത്ര പരിചിതമായിരുന്നു. പക്ഷേ മെഡിക്കൽ വിദ്യാർത്ഥിനിയുടെ വേഷം കൈകാര്യം വളരെ മികച്ചതായി തന്നെ ശാലിനി കൈകാര്യം ചെയ്തു. സേനയിൽ പുതുമുഖമായ ശാലിനിയെ അണ്ടർകവർ ഓപ്പറേഷൻ നടത്താൻ തിരഞ്ഞെടുത്തത് പ്രായം പരിഗണിച്ചാണെന്ന് ഉന്നതാധികാരികൾ പറയുന്നു.

3

പോലീസ് കോളേജിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോൾ ഭയം കാരണം ജൂനിയർ വിദ്യാർത്ഥികൾ ഒന്നും പറയാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഇത്തരത്തിൽ വേഷംമാറി അന്വേഷിക്കാൻ പോലീസ് തീരുമാനിച്ചത്. ശാലിനിയ്‌ക്ക് പുറമേ റിങ്കു, സഞ്ജയ് എന്നീ പോലീസുദ്യോഗസ്ഥരും അന്വേഷണത്തിനുണ്ടായിരുന്നു. ഇവർ നൽകുന്ന വിവരങ്ങൾ കൃത്യമായി അന്വേഷിച്ച് ശാലിനി സ്ഥിരീകരിച്ചതോടെയാണ് പ്രതികളിലേക്ക് പോലീസ് എത്തിച്ചേർന്നത്.

4

ലൈംഗികാതിക്രമം വരെ മുതിർന്ന വിദ്യാർത്ഥികൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രതികളായ പതിനൊന്ന് വിദ്യാർത്ഥികളും വളരെ ക്രൂരമായിട്ടായിരുന്നു എല്ലാവരോടും പെരുമാറിയിരുന്നതെന്ന് ഇവരെ നിരീക്ഷിച്ച് ശാലിനി കണ്ടെത്തി. അതേസമയം, കോളേജിലെ ചില വിദ്യാർത്ഥികൾ ശാലിനിയെ സംശയിച്ചിരുന്നു.

6

എന്നാൽ അവിടേയും ഈാ മിടുക്കി പതറിയില്ല. ഇവരുടെ ചോദ്യങ്ങളിൽ പതറാതെ കൃത്യമായി ഉത്തരം നൽകിയാണ് ശാലിനി എല്ലാവരുടേയും സംശയം മാറ്റി. ശാലിനിയുടെ കഠിനാദ്ധ്വാനവും കഴിവുമാണ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സഹായിച്ചതെന്ന് ഉന്നതാധികാരികൾ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+