അന്ന് പൃഥ്വിരാജിന്റെ വില്ലനായി തകർത്തു: ഇന്ന് ലഹരി കേസില്‍ അകത്ത്: ആരാണ് ശ്രീകാന്ത്
ചെന്നൈ: ലഹരി കേസില്‍ പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. ചെന്നൈ പൊലീസിന്റെ ആന്റി-നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗമാണ് (എ എൻ ഐ യു) താരത്തെ അറസ്റ്റ് ചെയ്തത്. ശ്രീകാന്തിനെ അന്വേഷണ സംഘം ഇന്ന് രാവിലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ശ്രീകാന്തിന്റെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ശ്രീകാന്തിന്റെ രക്തസാംപിളുകൾ പരിശോധിച്ചപ്പോൾ ലഹരിസാന്നിധ്യം കണ്ടെത്തിയെന്നും സൂചനയുണ്ട്.
കഴിഞ്ഞ മാസം അറസ്റ്റിലായ അണ്ണാ ഡി എം കെ മുന്‍ നേതാവായ പ്രാസാദിന്റെ മൊഴിയാണ് ശ്രീകാന്തിന് കുരുക്കായത്. നുങ്കംപാക്കത്തെ ഒരു ബാറില്‍ ഉണ്ടായ അടിപിടിയെ തുടർന്നായിരുന്നു പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ലഹരി ഉപയോഗിച്ചിരുന്നതായും ഇടപാടുകള്‍ ഉള്ളതായും പൊലീസ് കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ നടന്‍ ശ്രീകാന്തിന് അടക്കം ലഹരി മരുന്ന് കൈമാറിയതായി പ്രസാദ് പൊലീസിന് മൊഴി നല്‍കി.

ഒരും ഗ്രാം കൊക്കെയ്ന്‍ ശ്രീകാന്തിന് നല്‍കിയെന്നും ഇതിനായി 12000 രൂപ നല്‍കിയെന്നും പ്രസാദ് പൊലീസിനോട് പറഞ്ഞു. ഇതോടെ നോട്ടീസ് നല്‍കി ശ്രീകാന്തിനെ വിളിപ്പിക്കുകയായിരുന്നു. ബെംഗളൂരുവിൽ താമസിക്കുന്ന ഒരു നൈജീരിയൻ പൗരനിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നും അണ്ണാ ഡി എം കെ നേതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.
ആരാണ് ശ്രീകാന്ത്?
2000-കളുടെ തുടക്കത്തിൽ തമിഴ്, തെലുഗു സിനിമകളിൽ തിളങ്ങിയ നടനാണ് ശ്രീകാന്ത്. മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹം 1999 ൽ കെ ബാലചന്ദറിന്റെ ടെലിവിഷൻ പരമ്പരയായ ജനാൽ - മരബു കവിതൈകൾ എന്ന പരിപാടിയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. 2002-ൽ റോജ കൂട്ടം എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. 2003-ൽ ഒക്കരിക്കി ഒക്കരു എന്ന ചിത്രത്തിലൂടെ തെലുഗു സിനിമയിലും അരങ്ങേറി.
മനസെല്ലാം, വർണജാലം, കനാ കണ്ടേൻ, ഒരു നാൾ കനവ്, ബമ്പര കണ്ണാലെ, മെർക്കുറി പൂക്കൾ, ഈസ്റ്റ് കോസ്റ്റ് റോഡ്, പൂ, സതുരംഗം, നൻബൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങി തമിഴ് ചിത്രമായ കൊഞ്ചം കാതൽ കൊഞ്ചം മോധൽ, തെലുഗു ചിത്രമായ എറ്റച്ചീര, ജിയോഹോട്ട്സ്റ്റാർ വെബ് സീരീസായ ഹരികഥ എന്നിവയിലും അദ്ദേഹം സുപ്രധനാമായ വേഷം കൈകാര്യം ചെയ്തു. മലയാളത്തില്‍ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷനില്‍ നായകനായും പൃഥ്വിരാജ് നായകനായ ഹീറോയിലും വില്ലനായും ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്. അമല, ആനന്ദപുരം ഡയറീസ് എന്നിവയാണ്.












Click it and Unblock the Notifications