ബിഹാറില്‍ തര്‍കിഷോറിനെ ഉപമുഖ്യമന്ത്രിയാക്കിയത് ബിജെപി തന്ത്രം; ബംഗാളിലേക്ക് വാതില്‍ തുറന്നിട്ടു...
പട്ന: നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ നേടിയ ബിജെപി ഇത്തവണ വ്യത്യസ്ത മുഖങ്ങളെയാണ് സര്‍ക്കാരില്‍ അവതരിപ്പിക്കുന്നത്. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടു ഉപമുഖ്യമന്ത്രിമാരെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. തര്‍കിഷോര്‍ പ്രസാദും രേണുദേവിയുമാണ് ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
നിതീഷുമായി ഉടക്കിയാല്‍ ഭരണം നഷ്ടമാകുമെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ടാണ് നിതീഷിനെ മുന്നില്‍ നിര്‍ത്തി മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ കൈക്കലാക്കാന്‍ ബിജെപി പദ്ധതി ഒരുക്കിയത്. ഇതിന്റെ ഭാഗമാണ് രണ്ട് ഉപമുഖ്യമന്ത്രിമാര്‍. ഇതില്‍ ആരാണ് തര്‍കിഷോര്‍ പ്രസാദ് എന്നറിയുമ്പോള്‍ ബംഗാളിലേക്കുള്ള ബിജെപിയുടെ നോട്ടം വ്യക്തമാകും. വിശദാംശങ്ങള്‍ ഇങ്ങനെ...

ആര്‍എസ്എസ് നേതാവ്
വളരെ ചെറുപ്പത്തില്‍ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു തര്‍കിഷോര്‍ പ്രസാദ്. ബിജെപിയില്‍ ചേരുന്നതിന് മുമ്പ് ആര്‍എസ്എസിന്റെ വിവിധ വകുപ്പുകളുടെ ഭാരവാഹി ആയിരുന്നു അദ്ദേഹം. നേരത്തെ ഉപമുഖ്യമന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ മോദിയെ മാറ്റിയാണ് തര്‍കിഷോര്‍ പ്രസാദിനെ ഇപ്പോള്‍ ഉപമുഖ്യമന്ത്രിയാക്കിയിരിക്കുന്നത്.

തോല്‍വി അറിഞ്ഞിട്ടില്ല
2005 മുതല്‍ കതിഹാര്‍ നിയമസഭാ മണ്ഡലത്തില്‍ തുടര്‍ച്ചയായി ജയിക്കുന്ന വ്യക്തിയാണ് തര്‍കിഷോര്‍ പ്രസാദ്. 2015ല്‍ നിതീഷ് കുമാര്‍ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നപ്പോഴും കതിഹാറില്‍ ജയിച്ചത് തര്‍കിഷോര്‍ തന്നെ. അതായത് ലാലുലും നിതീഷും ഒരുമിച്ച് നിന്നിട്ടും കതിഹാര്‍ ബിജെപി പിടിച്ചത് തര്കിഷോറിലൂടെ ആയിരുന്നു. മല്‍സര രംഗത്തിറങ്ങിയ ശേഷം അദ്ദേഹം പരാജയപ്പെട്ടിട്ടേ ഇല്ല.

12ാം ക്ലാസ് പഠനം
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ നല്കിയ സത്യവാങ്മൂലം പ്രകാരം തര്‍കിഷോര്‍ പ്രസാദ് കര്‍ഷകനാണ്. ഒബിസി വിഭാഗത്തില്‍പ്പെട്ട കല്‍വാര്‍ ജാതിക്കാരുടെ പാരമ്പര്യ തൊഴിലാണ് കൃഷി. 1974ല്‍ കതിഹാറിലെ പ്രാദേശിക കോളജില്‍ നിന്ന് 12ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയതാണ് 64കാരനായ തര്‍കിഷോര്‍.

ബംഗാളുമായി അടുത്ത ബന്ധം
എബിവിപിയിലൂടെയാണ് വളര്‍ച്ച. സുശീല്‍ കുമാര്‍ മോദിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാഷ്ട്രീയരംഗത്ത് കൂടുതല്‍ തിളങ്ങുകയോ അറിയപ്പെടുകയോ ചെയ്യാത്ത വ്യക്തിയാണ് തര്‍കിഷോര്‍ പ്രസാദ്. കതിഹാര്‍ മണ്ഡലം പശ്ചിമ ബംഗാളുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ ബംഗാളിലും ഇദ്ദേഹത്തിന് സ്വാധീനമുണ്ടെന്ന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാളിലെ ആര്‍എസ്എസ് വ്യാപനത്തിനും ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ബിജെപിയുടെ ലക്ഷ്യം
തര്‍കിഷോറിനെ ബിഹാര്‍ ഉപമുഖ്യമന്ത്രിയാക്കിയതിലൂടെ ബംഗാളില്‍ ഭരണത്തിലേക്കുള്ള ചുവട് വയ്ക്കുകയാണ് ബിജെപി ചെയ്തത് എന്ന് വിലയിരുത്തപ്പെടുന്നു. അടുത്ത വര്‍ഷം ആദ്യത്തിലാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. മമതയെ പരാജയപ്പെടുത്തി ഭരണം പിടിക്കാന്‍ ഇവിടെ അമിത് ഷാ നേരിട്ടിറങ്ങിയിരിക്കുകയാണ്.

ഇന്ന് സത്യപ്രതിജ്ഞ ചെയ്തവര്‍
നിതീഷ് കുമാര്‍, തര്‍കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവര്‍ക്ക് പുറമെ നന്ദകിഷോര്‍ യാദവ് സ്പീക്കറായി ചുമതലയേറ്റു. ജെഡിയുവില്‍ നിന്ന് 4 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി. സഖ്യകക്ഷികളായ എച്ച്എഎമ്മില്‍ നിന്ന് സന്തോഷ് കുമാര്‍ സുമനും വിഐപിയില്‍ നിന്ന് മുകേഷ് സാഹ്നിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
Recommended Video

പ്രമുഖരുടെ വന്‍ പട
ബിജെപി നേതാക്കളായ അമിത് ഷാ, ജെപി നദ്ദ, ദേവേന്ദ്ര ഫഡ്നാവിസ്, ജെഡിയു നേതാക്കള്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളാകാന്‍ പട്നയിലെത്തിയിരുന്നു. ഇനി മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതം വയ്ക്കും. അധികം വൈകാതെ മന്ത്രിസഭ വികസിപ്പിക്കും. ബിജെപിക്ക് 20 മന്ത്രിമാര്‍ വരെയുണ്ടാകുമെന്നാണ് വിവരം. ജെഡിയുവിന് 12 പേരും.
കോട്ടയത്ത് വീണ്ടും കേരള കോണ്‍ഗ്രസിന് ആഹ്ലാദം; ജോസ് കെ മാണി പാനലിന് മികച്ച വിജയം, ചുട്ട മറുപടി
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications