കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ തര്‍കിഷോറിനെ ഉപമുഖ്യമന്ത്രിയാക്കിയത് ബിജെപി തന്ത്രം; ബംഗാളിലേക്ക് വാതില്‍ തുറന്നിട്ടു...

Google Oneindia Malayalam News

പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ നേടിയ ബിജെപി ഇത്തവണ വ്യത്യസ്ത മുഖങ്ങളെയാണ് സര്‍ക്കാരില്‍ അവതരിപ്പിക്കുന്നത്. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടു ഉപമുഖ്യമന്ത്രിമാരെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. തര്‍കിഷോര്‍ പ്രസാദും രേണുദേവിയുമാണ് ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

നിതീഷുമായി ഉടക്കിയാല്‍ ഭരണം നഷ്ടമാകുമെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ടാണ് നിതീഷിനെ മുന്നില്‍ നിര്‍ത്തി മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ കൈക്കലാക്കാന്‍ ബിജെപി പദ്ധതി ഒരുക്കിയത്. ഇതിന്റെ ഭാഗമാണ് രണ്ട് ഉപമുഖ്യമന്ത്രിമാര്‍. ഇതില്‍ ആരാണ് തര്‍കിഷോര്‍ പ്രസാദ് എന്നറിയുമ്പോള്‍ ബംഗാളിലേക്കുള്ള ബിജെപിയുടെ നോട്ടം വ്യക്തമാകും. വിശദാംശങ്ങള്‍ ഇങ്ങനെ...

 ആര്‍എസ്എസ് നേതാവ്

ആര്‍എസ്എസ് നേതാവ്

വളരെ ചെറുപ്പത്തില്‍ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു തര്‍കിഷോര്‍ പ്രസാദ്. ബിജെപിയില്‍ ചേരുന്നതിന് മുമ്പ് ആര്‍എസ്എസിന്റെ വിവിധ വകുപ്പുകളുടെ ഭാരവാഹി ആയിരുന്നു അദ്ദേഹം. നേരത്തെ ഉപമുഖ്യമന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ മോദിയെ മാറ്റിയാണ് തര്‍കിഷോര്‍ പ്രസാദിനെ ഇപ്പോള്‍ ഉപമുഖ്യമന്ത്രിയാക്കിയിരിക്കുന്നത്.

തോല്‍വി അറിഞ്ഞിട്ടില്ല

തോല്‍വി അറിഞ്ഞിട്ടില്ല

2005 മുതല്‍ കതിഹാര്‍ നിയമസഭാ മണ്ഡലത്തില്‍ തുടര്‍ച്ചയായി ജയിക്കുന്ന വ്യക്തിയാണ് തര്‍കിഷോര്‍ പ്രസാദ്. 2015ല്‍ നിതീഷ് കുമാര്‍ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നപ്പോഴും കതിഹാറില്‍ ജയിച്ചത് തര്‍കിഷോര്‍ തന്നെ. അതായത് ലാലുലും നിതീഷും ഒരുമിച്ച് നിന്നിട്ടും കതിഹാര്‍ ബിജെപി പിടിച്ചത് തര്‍കിഷോറിലൂടെ ആയിരുന്നു. മല്‍സര രംഗത്തിറങ്ങിയ ശേഷം അദ്ദേഹം പരാജയപ്പെട്ടിട്ടേ ഇല്ല.

12ാം ക്ലാസ് പഠനം

12ാം ക്ലാസ് പഠനം

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം തര്‍കിഷോര്‍ പ്രസാദ് കര്‍ഷകനാണ്. ഒബിസി വിഭാഗത്തില്‍പ്പെട്ട കല്‍വാര്‍ ജാതിക്കാരുടെ പാരമ്പര്യ തൊഴിലാണ് കൃഷി. 1974ല്‍ കതിഹാറിലെ പ്രാദേശിക കോളജില്‍ നിന്ന് 12ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയതാണ് 64കാരനായ തര്‍കിഷോര്‍.

ബംഗാളുമായി അടുത്ത ബന്ധം

ബംഗാളുമായി അടുത്ത ബന്ധം

എബിവിപിയിലൂടെയാണ് വളര്‍ച്ച. സുശീല്‍ കുമാര്‍ മോദിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാഷ്ട്രീയരംഗത്ത് കൂടുതല്‍ തിളങ്ങുകയോ അറിയപ്പെടുകയോ ചെയ്യാത്ത വ്യക്തിയാണ് തര്‍കിഷോര്‍ പ്രസാദ്. കതിഹാര്‍ മണ്ഡലം പശ്ചിമ ബംഗാളുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ ബംഗാളിലും ഇദ്ദേഹത്തിന് സ്വാധീനമുണ്ടെന്ന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാളിലെ ആര്‍എസ്എസ് വ്യാപനത്തിനും ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

തര്‍കിഷോറിനെ ബിഹാര്‍ ഉപമുഖ്യമന്ത്രിയാക്കിയതിലൂടെ ബംഗാളില്‍ ഭരണത്തിലേക്കുള്ള ചുവട് വയ്ക്കുകയാണ് ബിജെപി ചെയ്തത് എന്ന് വിലയിരുത്തപ്പെടുന്നു. അടുത്ത വര്‍ഷം ആദ്യത്തിലാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. മമതയെ പരാജയപ്പെടുത്തി ഭരണം പിടിക്കാന്‍ ഇവിടെ അമിത് ഷാ നേരിട്ടിറങ്ങിയിരിക്കുകയാണ്.

ഇന്ന് സത്യപ്രതിജ്ഞ ചെയ്തവര്‍

ഇന്ന് സത്യപ്രതിജ്ഞ ചെയ്തവര്‍

നിതീഷ് കുമാര്‍, തര്‍കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവര്‍ക്ക് പുറമെ നന്ദകിഷോര്‍ യാദവ് സ്പീക്കറായി ചുമതലയേറ്റു. ജെഡിയുവില്‍ നിന്ന് 4 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി. സഖ്യകക്ഷികളായ എച്ച്എഎമ്മില്‍ നിന്ന് സന്തോഷ് കുമാര്‍ സുമനും വിഐപിയില്‍ നിന്ന് മുകേഷ് സാഹ്നിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam
പ്രമുഖരുടെ വന്‍ പട

പ്രമുഖരുടെ വന്‍ പട

ബിജെപി നേതാക്കളായ അമിത് ഷാ, ജെപി നദ്ദ, ദേവേന്ദ്ര ഫഡ്‌നാവിസ്, ജെഡിയു നേതാക്കള്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളാകാന്‍ പട്‌നയിലെത്തിയിരുന്നു. ഇനി മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതം വയ്ക്കും. അധികം വൈകാതെ മന്ത്രിസഭ വികസിപ്പിക്കും. ബിജെപിക്ക് 20 മന്ത്രിമാര്‍ വരെയുണ്ടാകുമെന്നാണ് വിവരം. ജെഡിയുവിന് 12 പേരും.

കോട്ടയത്ത് വീണ്ടും കേരള കോണ്‍ഗ്രസിന് ആഹ്ലാദം; ജോസ് കെ മാണി പാനലിന് മികച്ച വിജയം, ചുട്ട മറുപടി

English summary
Who is Tarkishore Prasad; Bihar new Deputy Chief Minister and RSS man Link with West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X