കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

31കാരന്‍ തേജസ്വി; ക്രിക്കറ്റ് താരം... ഇനി ബിഹാറിനെ നയിക്കുമോ... റാവത്തിന്റെ വാക്കുകള്‍ അറംപറ്റി?

Google Oneindia Malayalam News

ദില്ലി: ലാലു പ്രസാദ് യാദവ് ദേശീയ രാഷ്ട്രീയത്തില്‍ സുപരിചിതനാണ്. ബിഹാറിന്റെ മുഖ്യമന്ത്രിയായും കേന്ദ്ര റെയില്‍വെ മന്ത്രിയായും അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. കാലിത്തീറ്റ കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് ബിഹാര്‍ രാഷ്ട്രീയത്തില്‍ നിന്ന് ലാലു അകന്നതും നിതീഷ് കുമാറിന് പകരക്കാരനില്ലാതെ വന്നതും. ഈ അവസരം ബിജെപിക്കും നേട്ടമായി എന്നു പറയാം.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ലാലു ജയിലിലാണ്. മകന്‍ തേജസ്വി യാദവാണ് ആര്‍ജെഡിയെ നയിച്ചത്. ആര്‍ജെഡിയുടെ മാത്രമല്ല, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയാണ് ഈ 31കാരന്‍. ആരാണ് തേജസ്വി എന്നറിയുമ്പോള്‍ കൂടുതല്‍ കൗതുകമുണരും....

രാഷ്ട്രീയ തന്ത്രങ്ങള്‍

രാഷ്ട്രീയ തന്ത്രങ്ങള്‍

ലാലു പ്രസാദ് യാദവിന്റെ അതേ രാഷ്ട്രീയ തന്ത്രങ്ങള്‍ ആവാഹിച്ചാണ് തേജസ്വി ഇത്തവണ കളത്തിലിറങ്ങിയത്. മൂന്ന് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പ് ഇന്ന് വൈകീട്ടോടെ പൂര്‍ത്തിയാകുകയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരികയും ചെയ്യുമ്പോള്‍ തേജസ്വി അടുത്ത ബിഹാര്‍ മുഖ്യമന്ത്രിയാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

യുവജനങ്ങള്‍ കൂട്ടത്തോടെ

യുവജനങ്ങള്‍ കൂട്ടത്തോടെ

യുവജനങ്ങള്‍ കൂട്ടത്തോടെ ആര്‍ജെഡിയെ പിന്തുണച്ചു എന്നാണ് സര്‍വ്വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കൊറോണ കാരണം ജോലി നഷ്ടമായ ഒട്ടേറെ തൊഴിലാളികളുള്ള സംസ്ഥാനമാണ് ബിഹാര്‍. എല്ലാം ചെയ്തുവെന്ന് നിതീഷും ബിജെപിയും പറയുമ്പോഴും തേജസ്വി രാഷ്ട്രീയ ആയുധമാക്കിയത് തൊഴിലില്ലായ്മയും ബിഹാറിന്റെ പിന്നാക്കവസ്ഥയുമായിരുന്നു.

മോദിക്ക് പോലും പറയേണ്ടി വന്നു

മോദിക്ക് പോലും പറയേണ്ടി വന്നു

നരേന്ദ്ര മോദി വരെ തേജസ്വി യാദവിനെ പേരെടുത്ത് വിമര്‍ശിച്ചത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കാരണം മറ്റൊന്നുമല്ല, വളരെ ചെറുപ്പവും രാഷ്ട്രീയത്തില്‍ ഏറെ പരിചതനുമല്ലാത്ത തേജസ്വിയെ മോദിയെ പോലൊരു വ്യക്തി പേരെടുത്ത് വിമര്‍ശിക്കുന്നത് തേജസ്വിയുടെ രാഷ്ട്രീയ വളര്‍ച്ചയുടെ സൂചനയായി വിലയിരുത്തപ്പെട്ടു.

മിസ്റ്റര്‍ നരേന്ദ്ര മോദീ...

മിസ്റ്റര്‍ നരേന്ദ്ര മോദീ...

മിസ്റ്റര്‍ നരേന്ദ്ര മോദീ... നിങ്ങള്‍ ബിഹാറിലെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കൂ എന്നാണ് കാട്ടുരാജ്യത്തെ യുവരാജാവ് എന്ന മോദിയുടെ പരിഹാസത്തിന് തേജസ്വി നല്‍കിയ മറുപടി. നിതീഷ് കുമാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഉള്ളിയേറ് വരെയുണ്ടാകുമ്പോള്‍ തേജസ്വിയുടെ പൊതുയോഗങ്ങളില്‍ ജനങ്ങള്‍ നിറഞ്ഞുകവിയുകയായിരുന്നു.

1989ല്‍ ജനനം

1989ല്‍ ജനനം

1989ല്‍ ജനിച്ച തേജസ്വി മികച്ച ക്രിക്കറ്റ് താരം കൂടിയാണ്. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി സ്‌റ്റേഡിയങ്ങളില്‍ കയ്യടി വാങ്ങിയ അദ്ദേഹം ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീം അംഗവുമായിരുന്നു. ഇന്ന് രാജ്യം പ്രധാനമായും ചര്‍ച്ച ചെയ്യുന്ന യുവ രാഷ്ട്രീയ നേതാവ് കൂടിയാണ് തേജസ്വി യാദവ്. 2015 മുതല്‍ 2017 വരെ ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു തേജസ്വി. ഈ പദവി വഹിക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ് തേജസ്വി.

ബിഹാറില്‍ തലമുറ മാറ്റം

ബിഹാറില്‍ തലമുറ മാറ്റം

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാകുകയാണെങ്കില്‍ 31 വയസില്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി തേജസ്വി അധാകരമേല്‍ക്കും. കോണ്‍ഗ്രസ് ഇദ്ദേഹത്തെ മുന്നില്‍ നിര്‍ത്തിയാണ് ഇത്തവണ തിരഞ്ഞെടുപ്പ് നേരിട്ടത്. സീറ്റ് വിഭജനത്തിലും മറ്റും ആര്‍ജെഡിയുടെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചത് തേജസ്വിയാണ്. ഇദ്ദേഹം മുഖ്യമന്ത്രിയാകുകയാണെങ്കില്‍ ബിഹാറില്‍ തലമുറ മാറ്റം സംഭവിക്കുന്നു എന്ന് വിലയിരുത്താം.

ആ വാക്കുകള്‍ അറം പറ്റി

ആ വാക്കുകള്‍ അറം പറ്റി

നിതീഷ് കുമാറിന്റെ ഇന്നിങ്‌സ് അവസാനിച്ചു. അദ്ദേഹത്തിന് അധികം വൈകാതെ വിരമിക്കാം എന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്. ആ വാക്കുകള്‍ ശരിയാകുന്നു എന്ന സൂചനായണ് എക്‌സിറ്റ് പോള്‍ ഫലം. എന്റെ അവസാന തിരഞ്ഞെടുപ്പാണിത് എന്ന് നിതീഷ് കുമാര്‍ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.

തേജസ്വി ഉന്നയിച്ച വിഷയം

തേജസ്വി ഉന്നയിച്ച വിഷയം

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ കൂടുതല്‍ ചര്‍ച്ച ചെയ്തത് വികസനവും തൊഴിലില്ലായ്മയുമാണെന്ന് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു. തേജസ്വിയുടെയും മഹാസഖ്യത്തിന്റെയും പ്രധാന ആയുധങ്ങളും ഇവയായിരുന്നു. വികസനം എവിടെ എന്നായിരുന്നു തേജസ്വി യാദവ് വോട്ടര്‍മാരോട് ചോദിച്ചത്.

മോദി ഫാക്ടര്‍ ഫലിച്ചില്ല

മോദി ഫാക്ടര്‍ ഫലിച്ചില്ല

നിതീഷ് കുമാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഈ വിഷയം തേജസ്വി നന്നായി ഉപയോഗിച്ചു. വികസനവും തൊഴിലില്ലായ്മയുമാണ് ബിഹാറില്‍ ചര്‍ച്ചയായത് എന്ന് ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം തങ്ങള്‍ക്ക് അനുകൂല തരംഗമുണ്ടാക്കുമെന്നാണ് ബിജെപിയും ജെഡിയുവും കരുതിയത്. എന്നാല്‍ മോദി തരംഗം ഇത്തവണ ബിഹാറില്‍ ഇല്ലെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.

ദേശ സുരക്ഷ വിഷയമായില്ല

ദേശ സുരക്ഷ വിഷയമായില്ല

വികസനമാണ് 42 ശതമാനം വോട്ടര്‍മാര്‍ അടിസ്ഥാനമാക്കിയത്. തൊഴിലില്ലായ്മ 30 ശതമാനം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. പണപ്പെരുപ്പം 11 ശതമാനം ചര്‍ച്ചയായി. രാഷ്ട്രീയ പാര്‍ട്ടികളുടെയും നരേന്ദ്ര മോദിയുടെയും ഇഫക്ട് മൂന്ന് ശതമാനമേ കാണാന്‍ കഴിഞ്ഞുള്ളൂ. ജാതീയതയും ദേശ സുരക്ഷയും നിതീഷ് ഇഫക്ടും ഒരു ശതമാനമാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായത് എന്നും ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ആര്‍ജെഡി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ കുതിപ്പ് സൂചിപ്പിച്ചാണ് എബിപി എക്‌സിറ്റ് പോള്‍ ഫലം. 131 സീറ്റുകള്‍ വരെ ഇവര്‍ നേടും. അതേസമയം എന്‍ഡിഎ 128 സീറ്റ് വരെ നേടുമെന്നും സര്‍വ്വേയില്‍ പറയുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്ന ആര്‍ജെഡി ആയിരിക്കുമെന്നാണ് എബിപി ന്യൂസ്-സിവോട്ടര്‍ സര്‍വ്വെയില്‍ വ്യക്തമാകുന്നത്. ഇന്ത്യ ടുഡെ, ടുഡെയ്‌സ് ചാണക്യ എന്നിവരെല്ലാം മഹാസഖ്യത്തിന്റെ സമ്പൂര്‍ണ വിജയം പ്രവചിക്കുന്നു.

മഞ്ജുവാര്യരുടെ മൊഴി, ഇരയുടെ വെളിപ്പെടുത്തല്‍... ദിലീപ് കേസില്‍ പ്രതികരണവുമായി കെമാല്‍ പാഷമഞ്ജുവാര്യരുടെ മൊഴി, ഇരയുടെ വെളിപ്പെടുത്തല്‍... ദിലീപ് കേസില്‍ പ്രതികരണവുമായി കെമാല്‍ പാഷ

English summary
Who is Tejashwi Yadav; Cricket player with Political face and Front Runner in Bihar Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X