മോദിയ്ക്ക് പകരക്കാരന് ആര് ? ജനങ്ങളുടെ ഉത്തരം കേട്ട് ബിജെപിയ്ക്ക് ഞെട്ടല്‍.... കോൺഗ്രസ്സിന് ആശ്വാസം
ദില്ലി: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ഫലം എന്തായാലും ബിജെപിക്ക് അത്ര പ്രതീക്ഷ നല്കുന്നതല്ലെന്നാണ് പുറത്ത് വരുന്ന അഭിപ്രായ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്സിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രതീക്ഷിക്കാന്‍ ഏറെ ഉണ്ട് താനും. ഏറ്റവും ഒടുവില്‍ പ്രിയങ്ക ഗാന്ധിയെ കൂടി കോണ്‍ഗ്രസ് രംഗത്തിറക്കിയതോടെ ചിത്രം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
ഇന്ത്യ ടുഡേ- കര്‍വി ഇന്‍സൈറ്റ് നടത്തിയ 19 മാസക്കാലത്തെ സര്‍വ്വേയും കോണ്‍ഗ്രസ്സിന് പ്രതീക്ഷ പകരുന്നതാണ്. ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട സര്‍വ്വേ ഫലം പ്രകാരം അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധി ഒരുപാട് മുന്നേറിയിരിക്കുന്നു. എങ്കിലും ഒന്നാം സ്ഥാനം നരേന്ദ്ര മോദിയ്ക്ക് തന്നെയാണ്.
നരേന്ദ്ര മോദിയല്ലെങ്കില്‍ പിന്നെ ആരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കും എന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി എന്ന് തന്നെയാണ് ഭൂരിപക്ഷത്തിന്റേയും ഉത്തരം എന്നത് കോണ്‍ഗ്രസ്സിന് ഏറെ പ്രതീക്ഷ നല്കുന്ന ഒന്നാണ്.

രാഹുല്‍ ഗാന്ധി
സര്‍വ്വേ തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി ഏറെ പിന്നിലായിരുന്നു എന്നതാണ് വസ്തുത. 2016 ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹിച്ചിരുന്നത് വെറും 22 ശതമാനം ആയിരുന്നു. 2016 ഓഗസ്റ്റില്‍ എത്തിയപ്പോള്‍ ഇത് 13 ശതമാനം ആയി ഇടിഞ്ഞു. 2017 ജനുവരില്‍ ഇത് വെറും 10 ശതമാനം മാത്രം ആയി.

രാഹുലിന്റെ കുതിപ്പ്
എന്നാല്‍ 2018 ഓടെ രാഹുലിന്റെ ജനപിന്തുണ വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കണ്ടത്. 2018 ഫെബ്രുവരിയിലെ സര്‍വ്വേ ഫലം പ്രകാരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിനെ പിന്തുണ 22 ശതമാനം ആയി ഉയര്‍ന്നു. ഓഗസ്റ്റില്‍ അത് 27 ശതമാനം ആയി. 2019 ജനുവരിയില്‍ ഇത് 34 ശതമാനം ആയി ഉയര്‍ന്നു.

55 ശതമാനത്തില്‍ നിന്ന് 12 ശതമാനത്തിലേക്ക്
2017 ജനുവരിയിലെ സര്‍വ്വേ ഫലം പ്രകാരം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത് 10 ശതമാനം പേര് ആയിരുന്നു. അപ്പോള്‍ മോദിയുടെ പിന്തുണ 65 ശതമാനം ആയിരുന്നു. 55 ശതമാനത്തിന്റെ വ്യത്യാസം. എന്നാല്‍ 2019 എത്തുമ്പോള്‍ ഊ വ്യത്യാസം വെറും 12 ശതമാനം ആയി കുറഞ്ഞിരിക്കുകയാണ്.

മോദിയല്ലെങ്കില്‍ രാഹുല്‍ തന്നെ
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയുടെ പകരക്കാരന് ആകാന്‍ ഏറ്റവും പറ്റിയ ആള് ആരെന്ന ചോദ്യത്തിനും രാഹുല്‍ ഗാന്ധി എന്നാണ് ഇപ്പോഴത്തെ ഉത്തരം. 30 ശതമാനത്തില്‍ നിന്ന് 52 ശതമാനത്തിലേക്കാണ് ഇക്കാര്യത്തില്‍ രാഹുലിന്റെ ജനപിന്തുണ ഉയര്‍ന്നിരിക്കുന്നത്.

പിറകില്‍ ആരുമില്ല
രാഹുല്‍ അല്ലെങ്കില്‍ പിന്നെ ആര് എന്ന ചോദിച്ചാല്‍, പറയാന്‍ കാര്യമായി ആരും തന്നെയില്ല. എട്ട് ശതമാനം പേരുടെ പിന്തുണ മാത്രമാണ് തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയ്ക്കുള്ളത്. എസ്പി നേതാവ് അഖിലേഷ് യാദവിന് അഞ്ച് ശതമാനം പേരുടേയും ബിഎസ്പി നേതാവ് മായാവതിയ്ക്ക് മൂന്ന് ശതമാനം പേരുടേയും പിന്തുണ മാത്രമാണ് ഉള്ളത്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications