കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയ്ക്ക് പകരക്കാരന്‍ ആര് ? ജനങ്ങളുടെ ഉത്തരം കേട്ട് ബിജെപിയ്ക്ക് ഞെട്ടല്‍.... കോൺഗ്രസ്സിന് ആശ്വാസം

Google Oneindia Malayalam News

ദില്ലി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം എന്തായാലും ബിജെപിക്ക് അത്ര പ്രതീക്ഷ നല്‍കുന്നതല്ലെന്നാണ് പുറത്ത് വരുന്ന അഭിപ്രായ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്സിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രതീക്ഷിക്കാന്‍ ഏറെ ഉണ്ട് താനും. ഏറ്റവും ഒടുവില്‍ പ്രിയങ്ക ഗാന്ധിയെ കൂടി കോണ്‍ഗ്രസ് രംഗത്തിറക്കിയതോടെ ചിത്രം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിക്ക് ജനപ്രീതി കുത്തനെ ഉയര്‍ന്നെന്ന് സര്‍വേ... അടുത്ത പ്രധാനമന്ത്രിയാവും!!രാഹുല്‍ ഗാന്ധിക്ക് ജനപ്രീതി കുത്തനെ ഉയര്‍ന്നെന്ന് സര്‍വേ... അടുത്ത പ്രധാനമന്ത്രിയാവും!!

ഇന്ത്യ ടുഡേ- കര്‍വി ഇന്‍സൈറ്റ് നടത്തിയ 19 മാസക്കാലത്തെ സര്‍വ്വേയും കോണ്‍ഗ്രസ്സിന് പ്രതീക്ഷ പകരുന്നതാണ്. ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട സര്‍വ്വേ ഫലം പ്രകാരം അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധി ഒരുപാട് മുന്നേറിയിരിക്കുന്നു. എങ്കിലും ഒന്നാം സ്ഥാനം നരേന്ദ്ര മോദിയ്ക്ക് തന്നെയാണ്.

കേരളത്തിൽ യുഡിഎഫ് തരംഗം, 20 ലോക്സഭാ സീറ്റുകളിൽ 16ഉം തൂത്ത് വാരുമെന്ന് സർവ്വേകൾ, എൽഡിഎഫിന് തിരിച്ചടികേരളത്തിൽ യുഡിഎഫ് തരംഗം, 20 ലോക്സഭാ സീറ്റുകളിൽ 16ഉം തൂത്ത് വാരുമെന്ന് സർവ്വേകൾ, എൽഡിഎഫിന് തിരിച്ചടി

നരേന്ദ്ര മോദിയല്ലെങ്കില്‍ പിന്നെ ആരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കും എന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി എന്ന് തന്നെയാണ് ഭൂരിപക്ഷത്തിന്റേയും ഉത്തരം എന്നത് കോണ്‍ഗ്രസ്സിന് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

സര്‍വ്വേ തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി ഏറെ പിന്നിലായിരുന്നു എന്നതാണ് വസ്തുത. 2016 ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹിച്ചിരുന്നത് വെറും 22 ശതമാനം ആയിരുന്നു. 2016 ഓഗസ്റ്റില്‍ എത്തിയപ്പോള്‍ ഇത് 13 ശതമാനം ആയി ഇടിഞ്ഞു. 2017 ജനുവരില്‍ ഇത് വെറും 10 ശതമാനം മാത്രം ആയി.

 രാഹുലിന്റെ കുതിപ്പ്

രാഹുലിന്റെ കുതിപ്പ്

എന്നാല്‍ 2018 ഓടെ രാഹുലിന്റെ ജനപിന്തുണ വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കണ്ടത്. 2018 ഫെബ്രുവരിയിലെ സര്‍വ്വേ ഫലം പ്രകാരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിനെ പിന്തുണ 22 ശതമാനം ആയി ഉയര്‍ന്നു. ഓഗസ്റ്റില്‍ അത് 27 ശതമാനം ആയി. 2019 ജനുവരിയില്‍ ഇത് 34 ശതമാനം ആയി ഉയര്‍ന്നു.

55 ശതമാനത്തില്‍ നിന്ന് 12 ശതമാനത്തിലേക്ക്

55 ശതമാനത്തില്‍ നിന്ന് 12 ശതമാനത്തിലേക്ക്

2017 ജനുവരിയിലെ സര്‍വ്വേ ഫലം പ്രകാരം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത് 10 ശതമാനം പേര്‍ ആയിരുന്നു. അപ്പോള്‍ മോദിയുടെ പിന്തുണ 65 ശതമാനം ആയിരുന്നു. 55 ശതമാനത്തിന്റെ വ്യത്യാസം. എന്നാല്‍ 2019 എത്തുമ്പോള്‍ ഊ വ്യത്യാസം വെറും 12 ശതമാനം ആയി കുറഞ്ഞിരിക്കുകയാണ്.

മോദിയല്ലെങ്കില്‍ രാഹുല്‍ തന്നെ

മോദിയല്ലെങ്കില്‍ രാഹുല്‍ തന്നെ

പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയുടെ പകരക്കാരന്‍ ആകാന്‍ ഏറ്റവും പറ്റിയ ആള്‍ ആരെന്ന ചോദ്യത്തിനും രാഹുല്‍ ഗാന്ധി എന്നാണ് ഇപ്പോഴത്തെ ഉത്തരം. 30 ശതമാനത്തില്‍ നിന്ന് 52 ശതമാനത്തിലേക്കാണ് ഇക്കാര്യത്തില്‍ രാഹുലിന്റെ ജനപിന്തുണ ഉയര്‍ന്നിരിക്കുന്നത്.

പിറകില്‍ ആരുമില്ല

പിറകില്‍ ആരുമില്ല

രാഹുല്‍ അല്ലെങ്കില്‍ പിന്നെ ആര് എന്ന ചോദിച്ചാല്‍, പറയാന്‍ കാര്യമായി ആരും തന്നെയില്ല. എട്ട് ശതമാനം പേരുടെ പിന്തുണ മാത്രമാണ് തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയ്ക്കുള്ളത്. എസ്പി നേതാവ് അഖിലേഷ് യാദവിന് അഞ്ച് ശതമാനം പേരുടേയും ബിഎസ്പി നേതാവ് മായാവതിയ്ക്ക് മൂന്ന് ശതമാനം പേരുടേയും പിന്തുണ മാത്രമാണ് ഉള്ളത്.

English summary
Who is the best alternative for PM Narendra Modi? Mood of the Nation survey suggests Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X