ഈ ഇന്ത്യക്കാരനാണ് ഇപ്പോള്‍ ഐസിസിന്‍റെ പുതിയ 'ജിഹാദി ജോണ്‍
ദില്ലി: ഭീകരവാദത്തിന്‍റെ ഏറ്റവും ഭീബത്സ മുഖമായ ഐസിസ് തീവ്രവാദികളുടെ ഇടയിലെ പുതിയ നേതാവ് ഇന്ത്യന്‍ വംശജനായ ബ്രിട്ടന്‍കാരനെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമായി മതപരിവര്‍ത്തനം ചെയ്ത സിദ്ധാര്‍ത്ഥ് ധര്‍ ആണ് ഇപ്പോള്‍ ഐസിസിന്‍റെ പുതിയ ജിഹാദി നേതാവ് എന്നാണ് വിവരം. അമേരിക്കയുടെ ആഗോള ഭീകരരുടെ പട്ടികയിലെ പ്രധാനിയും ഇപ്പോള്‍ അബു റുമയ് സാഹ് എന്ന പേരില്‍ അറിയപ്പെടുന്ന സിദ്ധാര്‍ത്ഥ് ആണ്.

അല്‍ മുഹജിറോണ്‍ എന്ന ബ്രീട്ടീഷ് തീവ്രവാദ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സിദ്ധാര്‍ത്ഥ് 2014 ആണ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സിറിയയിലേക്ക് കടന്നത്. വളരെ പെട്ടെന്ന് തന്‍റെ വൈദത്ഭ്യം തെളിയിച്ച സിദ്ധാര്‍ത്ഥ് ഐഎസിന്‍റെ നേതൃനിരയിലേക്ക് എളുപ്പം വളര്‍ന്നു. 2015 ല്‍ ഐസിസ് തലവന്‍ മുഹമ്മദ് എംവാസിയുടെ മരണത്തോടെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ചുമതലയും ധര്‍ ഏറ്റെടുത്തു.
ബ്രിട്ടന്‍റെ ചാരന്‍മാരാണെന്ന് ആരോപിച്ച് ഐസിസ് തടവിലാക്കിയ പലരേയും ധര്‍ ആണ് 2016 ല്‍ തൂക്കിലേറ്റിയതെന്നും യുഎസ് വ്യക്തമാക്കുന്നു. തന്നെ തട്ടിക്കൊണ്ടു പോയത് സിദ്ധാര്‍ത്ഥിന്‍റെ നേതൃത്വത്തിലായിരുന്നെന്ന് ഐസിസ് ലൈംഗീക അടിമയായി തടവില്‍ പാര്‍പ്പിച്ചിരുന്ന യസീദി പെണ്‍കുട്ടി നിഹാദ് ബരാകത്തും പിന്നീട് വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications