കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് കേരളം; മുഖ്യശത്രു ആര്? പിബിയിൽ തർക്കം മുറുകുന്നു!

  • By Akshay
Google Oneindia Malayalam News

ദില്ലി: സിപിഎം രാഷ്ട്രീയ അടവുനയത്തില്‍ മാറ്റമുണ്ടാക്കാന്‍ നീക്കം. നയംമാറ്റം ഉള്‍പ്പെട്ട രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പിബിയിൽ അവതരിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന നിലപാട് കേരള ഘടകം ആവര്‍ത്തിച്ചു. അതേസമയം ബിജെപിയെ മുഖ്യശത്രുവായി നേരിടുന്നത് കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നുവേണ്ടെന്ന് മുതിര്‍ന്ന പിബി അംഗം പ്രകാസ് കാരാട്ട് നിലപാടെടുത്തു.

അങ്ങനെയെങ്കില്‍ ആദ്യം മുഖ്യശത്രുവിനെ തീരുമാനിച്ചശേഷം മുന്നോട്ടുള്ള വഴിതീരുമാനിക്കാമെന്ന് യച്ചൂരി മറുപടിയെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയ അടവുനയത്തില്‍ കാതലായ മാറ്റം ആവശ്യമുണ്ടെന്ന് പിബി യോഗത്തിനുശേഷം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Sitaram Yechury

പാര്‍ട്ടി കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തില്‍ തീരുമാനമുണ്ടാക്കാനാണ് പിബി രണ്ടു ദിവസത്തേക്ക് യോഗം ചേരുന്നത്. രാഷ്ട്രീയ പ്രമേയം തയ്യാറാക്കിയതും അവതരിപ്പിച്ചതും സീതാറാം യെച്ചൂരിയാണ്. നിലവിലെ സാഹചര്യത്തില്‍ പുതിയ നയത്തിന് രൂപം നല്‍കും. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

English summary
CPM to rethink about Congress alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X