Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു എആർ റഹ്മാന് ഓസ്കർ കിട്ടിയെന്ന് കേട്ടു, ആരാണത്? ഭാരതരത്ന അച്ഛന്റെ കാലിലെ നഖത്തിന് തുല്യമെന്ന് ബാലയ്യ

ഹൈദരാബാദ്: ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് കൂടിയായ പ്രശസ്ത സംഗീതസംവിധായകന്‍ എആര്‍ റഹ്മാനെയും രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നയേയും അധിക്ഷേപിച്ച് തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണ. ഒരു തെലുങ്ക് പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എആര്‍ റഹ്മാനെ അറിയില്ലെന്നും ഭാരതരത്‌ന തന്റെ അച്ഛന്റെ കാലിലെ നഖത്തിന് തുല്യമാണെന്നും നന്ദമുരി ബാലകൃഷ്ണ പ്രതികരിച്ചത്.

നന്ദമുരി ബാലകൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെ: ഈ അവാര്‍ഡുകളെല്ലാം തന്നെ സംബന്ധിച്ച് തന്റെ കാല്‍പാദത്തിന് സമാനമാണ്. തെലുങ്ക് സിനിമയ്ക്ക് തന്റെ കുടുംബം നല്‍കിയ സംഭാവയോട് കിടപിടിക്കാവുന്ന ഒരു അവാര്‍ഡുമില്ല. എആര്‍ റഹ്മാന്‍ എന്ന് പറയുന്ന ഒരാള്‍ ഓസ്‌കര്‍ അവാര്‍ഡ് നേടിയതായി താന്‍ കേട്ടിരുന്നു. ഈ റഹ്മാന്‍ ആരാണെന്ന് പോലും തനിക്ക് അറിയില്ല. എന്‍ടിആറിന്റെ കാല്‍ വിരലിലെ നഖത്തിന് സമാനമാണ് തന്നെ സംബന്ധിച്ച് ഭാരതരത്‌ന. അതുകൊണ്ട് തന്നെ ഈ അവാര്‍ഡുകളാണ് മോശം. തന്റെ കുടുംബമോ തന്റെ അച്ഛനോ അല്ല.

aa

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

ലോകപ്രശസ്ത ബോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണുമായും ബാലയ്യ എന്നറിയപ്പെടുന്ന നന്ദമുരി ബാലകൃഷ്ണ തന്നെ താരതമ്യം ചെയ്യുന്നുണ്ട് ഈ അഭിമുഖത്തില്‍. താന്‍ ജെയിംസ് കാമറൂണിനെ പോലെ അല്ലെന്നും വേഗത്തില്‍ സിനിമകള്‍ തീര്‍ക്കുന്നയാളാണെന്നും ബാലയ്യ പറയുന്നു. വര്‍ഷങ്ങളോളം സിനിമാ ഷൂട്ടിംഗ് നീട്ടി കൊണ്ട് പോകുന്ന ആ ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണിനെ പോലെ അല്ല താന്‍. താന്‍ വേഗത്തില്‍ ഷൂട്ടിംഗ് തീര്‍ക്കുന്ന ആളാണ്. കുറഞ്ഞ സമയത്തിനുളളില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യുകയും കൂടുതല്‍ ഹിറ്റുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിലാണ് താന്‍ വിശ്വസിക്കുന്നത്. അതാണ് തന്റെ ജോലിയുടെ രീതി എന്നാണ് നന്ദമുരി ബാലകൃഷ്ണ പറഞ്ഞത്. അഭിമുഖം വൈറലായതോടെ നിരവധി പേരാണ് ബാലയ്യയെ വിമര്‍ശിച്ചും ട്രോളിയും രംഗത്ത് വരുന്നത്.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    Balakrishna lose his temper and throw phone in audio launch

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+