മിസ് യൂനിവേഴ്‌സ് കിരീടം നേടിയ ഹര്‍നാസിനെ ഒരുക്കിയയാള്‍ ഇതാണ്; ട്രാന്‍സ്‌വുമണ്‍ സൈഷ ഷിന്‍ഡെ
കഴിഞ്ഞ ദിവസം നടന്ന മിസ് യൂനിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ പരാഗ്വെയുടെ നാദിയ ഫെരേരയെയും ദക്ഷിണാഫ്രിക്കയുടെ ലാലേല മിസ്‌വാനയെയും ഇന്ത്യയുടെ ഹര്‍നാസ് സിന്ധു മിസ് യുനിവേഴ്‌സ് 2021 കിരീടം കരസ്ഥമാക്കിയത് ഏവരും അഭിമാനത്തോടെയാണ് കേട്ടത്.
ഗ്രന്‍ഡ് ഫിനാലെക്കായി ഹര്‍നാസ് ധരിച്ച മിന്നുന്ന ഗൗണ്‍ ഡിസൈന്‍ ചെയ്തത് ട്രാന്‍സ് ജെന്‍ഡറായ സൈഷ ഷിന്‍ഡെയാണ്. മിന്നുന്ന വസ്ത്രത്തില്‍ 21കാരിയായ സൈന്ദര്യ രാജ്ഞി സറിക്കും രാജ്ഞിയായി തന്നെയാണ് കാണപ്പെട്ടത് എന്നാണ് എല്ലാവരും പറയുന്നത്.

സൗന്ദര്യപട്ടം ചൂടിയുള്ള നിമിഷത്തില്‍ ഏറെ ശ്രദ്ധയാകര്‍ശിച്ച വസ്ത്രമായിരുന്നു ഹനാസിന്റെത്. ആ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വെള്ളി നിറത്തിലുള്ള ബീജ് ഗൗണായിരുന്നു ഹര്‍നാസ് ധരിച്ചിരുന്നത്. എല്ലാവരും ഗൗണിന്റെ ഭംഗിയെ എടുത്ത് പ്രശംസിക്കുകയും ചെയ്തിരുന്നു. കല്ല് പതിച്ച ഡ്രോപ്പ് കമ്മലുകള്‍ കൂടി അണിഞ്ഞതോടെ ശരീരിക്കും സൗന്ദര്യ റാണിയായി മാറുകയായിരുന്നു ഹനാസ്. മഞ്ഞുനിറഞ്ഞ ബേസ്, പിങ്ക് ബ്ലഷ് കവിളുകള്‍, ന്യൂട്രല്‍ ലിപ്സ്റ്റിക്, ബോള്‍ഡ് ഐ മേക്കപ്പ് എന്നിവയാണ് ഹര്‍നാസ് മേക്കപ്പിനായി തെരഞ്ഞെടുത്തത്.

ഈവര്‍ഷം ജനുവരിയിലാണ് ഹര്‍നാസ് സിന്ധു ധരിച്ചിരുന്ന ഗൗണ്‍ ഡിസൈന്‍ ചെയ്ത സ്വപ്‌നില്‍ ഷിന്‍ഡെ ട്രാന്‍സ് വുമണാണെന്നും പേര് സൈഷ ഷിന്‍ഡെയാണെന്നും ഇന്‍സ്റ്റഗ്രാമില്‍ സ്വയം പരിചയപ്പെടുത്തി രംഗത്തെത്തിയത്. കരീന കപൂര്‍, ശ്രദ്ധ കപൂര്‍, അനുഷ്‌ക ഷര്‍മ്മ തുടങ്ങി നിരവധി താരങ്ങള്‍ സൈഷ ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ച് വേദിയിലെത്തിയിട്ടുണ്ട്. ഫാഷനുകലില്‍ സിനിമകളിലെ ഡ്രസ്സിംഗിലും സൈഷ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഹര്‍നാസിന് മുമ്പ്, രണ്ട് ഇന്ത്യക്കാര്‍ മാത്രമാണ് മിസ് യൂണിവേഴ്സ് കിരീടം നേടിയത്. 1994-ല്‍ സുസ്മിത സെന്നും 2000-ല്‍ ലാറ ദത്തയും.

ചണ്ഡീഗഡ് സ്വദേശിയാണ് ഹര്‍നാസ്. മോഡലായ ഹര്‍നാസ് സിന്ധു മുമ്പ് വിവിധ സൗന്ദര്യ മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. മിസ് ദിവ 2021, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നിവ അവര്‍ക്ക് ലഭിച്ചു. 2019-ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റും ടോപ്പ് 12-ല്‍ എത്തിയ മോഡലുമായിരുന്നു ഹര്‍നാസ് സിന്ധു.

2020 ലെ മിസ് യൂണിവേഴ്സ് ആയിരുന്ന മെക്സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് 2021 മിസ് യൂനിവേഴ്‌സ് കിരീടം സമ്മാനിച്ചത്. ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചടങ്ങ് നടത്തിയത്. പരാഗ്വേ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്ക സെക്കന്‍ഡ് റണ്ണറപ്പുമായി.

രണ്ടായിരത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ കിരീടം നേടുന്നത്. ഇതിനു മുന്‍പ് 1994 ല്‍ സുസ്മിത സെന്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി മിസ് യൂണിവേഴ്സ് പട്ടം കൊണ്ടിുവന്നത്. പഞ്ചാബ് സ്വദേശിയാണ് ഹര്‍നാസ് സന്ധു. 2000ത്തില്‍ ലാറ ദത്തയാണ് അവസാനമായി രാജ്യത്തിനായി മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്.
Recommended Video

കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് ആന്‍ഡ്രിയ മേസ ഹര്‍നാസിനെ കിരീടമണിയിച്ചത്. പാരഗ്വ മത്സരാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ സുന്ദരിയാണ് മിസ് യൂണിവേഴ്സ് മത്സരത്തില്‍ മൂന്നാമതെത്തിയത്. നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്ന യിവതികളോട് ഇപ്പോള്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാന്‍ എന്ത് ഉപദേശം നല്‍കുമെന്നായിരുന്നു അവസാന ചേദ്യം. ഈ ചോദ്യത്തെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് ഹാര്‍നസ് കിരീടം സ്വന്തമാക്കിയത്. 21കാരിയായ ഹര്‍നാസിലൂടെ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തുന്നതെന്നും അഭിമാനമാണ്.












Click it and Unblock the Notifications