കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് ആരാണ് കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍? ലോകത്തിന്‍റെ പോലീസോ? ആഞ്ഞടിച്ച് ഒവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: കശ്മീര്‍ വിഷയം ട്രംപുമായി ചര്‍ച്ച ചെയ്ത മോദിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസാസുദ്ദീന്‍ ഒവൈസി. വിഷയം ട്രംപുമായി മോദി ചര്‍ച്ച നടത്തിയത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നുവെന്നും ഒവൈസി പറഞ്ഞു.

trumpowaisi-

കാശ്മീര്‍ വിഷയം ട്രംപുമായി ചര്‍ച്ച നടത്തിയത് ഒരേ സമയം അത്ഭുതപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. മോദിയുടെ ഈ നടപടി ട്രംപിന്‍റെ വിവാദ വെളിപ്പെടുത്തല്‍ ശരിവെയ്ക്കുന്നതാണ്.കാശ്മീര്‍ പാകിസ്താനുമായുള്ള ഉഭയകക്ഷി വിഷയമാണ്. അതില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവിശ്യമില്ലെന്നും ഒവൈസി പറഞ്ഞു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ട്രംപ് ആരാണ് ലോകത്തിന്‍റെ പോലീസോ അതോ ലോകത്തിന്‍റെ ചൗധരിയോ (strong man) ഒവൈസി ചോദിച്ചു.

തുടക്കം മുതല്‍ തങ്ങള്‍ പറയുന്നതാണ് കാശ്മീര്‍ പ്രശ്നം ഉഭയകക്ഷി വിഷമയാണെന്ന്. ഇന്ത്യയ്ക്ക് വിഷയത്തില്‍ വ്യക്തമായൊരു നിലപാടുണ്ട്. പിന്നെ എന്തിനാണ് ട്രംപിനെ വിളിച്ച് മോദി വിഷയത്തില്‍ പരാതി പറഞ്ഞതെന്നും ഒവൈസി ചോദിച്ചു. തിങ്കളാഴ്ച രാത്രിയാണ് കാശ്മീര്‍ വിഷയം സംബന്ധിച്ച് ട്രംപ് മോദിയുമായി ഫോണില്‍ സംഭാഷണം നടത്തിയത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും ട്രംപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ച് ട്രംപ് രംഗത്തെത്തിയത്.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നീ രണ്ട് നല്ല സുഹൃത്തുക്കളുമായും ഞാന്‍ സംസാരിച്ചു.വ്യാപാര ബന്ധങ്ങള്‍, തന്ത്രപ്രധാന ബന്ധങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. ഏറ്റവും പ്രധാനമായി കാശ്മീരിലെ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. കഠിനമായ സാഹചര്യമാണ്. എന്നിരുന്നാലും നല്ല സംഭാഷണമായിരുന്നു, ​എന്നായിരുന്നു ട്രംപ് പറഞ്ഞത്.

നേരത്തേ ഒസാക്കയില്‍ വെച്ച് കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ യുഎസ് ഇടപെടലിനായി മോദി സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്നായിരുന്നു ട്രംപ് പറഞ്ഞത്. സംഭവം വിവാദമായതോടെ ട്രംപിന്‍റെ വാദം ഇന്ത്യ തള്ളിയിരുന്നു.

<strong>ലക്ഷ്യമിട്ടത് 30 ലക്ഷം, ചേര്‍ക്കാനയത് 5 ലക്ഷം പേരെ; ബിജെപി അംഗത്വ കാമ്പെയ്ന് കനത്ത തിരിച്ചടി</strong>ലക്ഷ്യമിട്ടത് 30 ലക്ഷം, ചേര്‍ക്കാനയത് 5 ലക്ഷം പേരെ; ബിജെപി അംഗത്വ കാമ്പെയ്ന് കനത്ത തിരിച്ചടി

<strong>ചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസുമായി സിബിഐ, ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് കൈമാറി</strong>ചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസുമായി സിബിഐ, ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് കൈമാറി

English summary
Who is Trum to involve in Kashmir issue? asks Owaisi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X