കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവൻ നൽകിയത് അഞ്ച് നദികൾക്ക്: ആരാണ് ഇന്ത്യയുടെ വാട്ടർ മാൻ, ഒരു ജനതയുടെ ചരിത്രം തിരുത്തിയ കരുത്ത്!!

Google Oneindia Malayalam News

ജലക്ഷാമം കൊണ്ട് ദുരിതത്തിലായ ഒരു ജനതയ്ക്ക് വർഷം മുഴുവൻ കുടിവെള്ളം ലഭ്യമാക്കിക്കൊണ്ടാണ് രാജേന്ദ്രസിംഗ് ഇന്ത്യയുടെ വാട്ടർമാൻ എന്ന വിളിപ്പേര് സ്വന്തമാക്കുന്നത്. സ്വന്തം പേരിനേക്കാൾ വാട്ടർമാൻ എന്ന വിളിപ്പേര് തന്നെയാണ് രാജേന്ദ്രസിംഗിനെ കൂടുതൽ ജനപ്രിയനാക്കുന്നതെന്നും ഉറപ്പിച്ച് പറയാൻ സാധിക്കും. ഥാർ മരുഭൂമിയോട് അടുത്ത് കിടക്കുന്ന തരിശുനിലങ്ങളിൽ തടയണകളും ജൊഹാഡ് എന്ന് വിളിക്കപ്പെടുന്ന ജലസംഭരണികളും നിർമിച്ചുകൊണ്ടാണ് സംസ്ഥാനത്തെ ജലക്ഷാമത്തെ മറികടക്കാനുള്ള മാർഗ്ഗം രാജേന്ദ്ര സിംഗ് കണ്ടെത്തുന്നത്.

 ആരും ബന്ദികളാക്കിയിട്ടില്ല, കാവലുമില്ല; അശോക് ഗെലോട്ടിന്റെ ആരോപണം തള്ളി വിമത എംൽഎമാർ ആരും ബന്ദികളാക്കിയിട്ടില്ല, കാവലുമില്ല; അശോക് ഗെലോട്ടിന്റെ ആരോപണം തള്ളി വിമത എംൽഎമാർ

രാജസ്ഥാനിലെ മൺ മറഞ്ഞ അഞ്ച് നദികളെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം രാജസ്ഥാനിലെ ആയിരത്തോളം വരുന്ന ഗ്രാമങ്ങൾക്ക് ജലസമൃദ്ധി സമ്മാനിക്കാനും സിംഗിന്റെ നേതൃത്വത്തിലുള്ള തരുൺ ഭാരത് സംഘത്തിന് കഴിഞ്ഞിരുന്നു. സർസ, രുപാരേഷ. ഭഗാനി, ജഹജ്വാലി എന്നീ നദികളാണ് ഇത്തരത്തിൽ ജലസമ്പത്ത് കൈവരിച്ചത് ഒരു ജനതയുടെ ജീവനാഡിയായി മാറിയത്. ഒരു ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് 8600 ഓളം ജൊഹാഡുകളാണ് വർഷങ്ങൾ കൊണ്ട് സംസ്ഥാനത്ത് നിർമിച്ചത്.

 rajendra-singh-1

1980കളിൽ വിദ്യാർത്ഥിയായിരിക്കൊണ് രാജേന്ദ്ര സിംഗ് തരുൺ ഭഗത് സംഘത്തിൽ ചേരുന്നത്. പരമ്പരാഗത ജലസംരക്ഷണ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള വിവരങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ട് അദ്ദേഹം രാജസ്ഥാനിലെ ജലദൌർലഭ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്തു. ജലക്ഷാമം കൊണ്ട് ദുരിതം അനുഭവിച്ചിരുന്ന ഒരു ജനതയുടെ ജീവിതത്തിലെ നിർണായക വഴിത്തിരിവ് തന്നെയായി ഇത് അടയാളപ്പെടുത്തുകയും ചെയ്തു. മഴ വെള്ളം സംഭരിക്കുന്നതിനായി മണ്ണിൽ നിർമിക്കുന്ന ജൊഹാഡുകൾ എന്നറിയപ്പെടുന്ന ചെക്ക്ഡാമുകളിൽ വെള്ളം ശേഖരിച്ച് വരൾച്ചയുണ്ടാകുമ്പോൾ ഉപയോഗിക്കുന്നതിനുള്ള സംവിധാനമാണ് ഇതിനായി പ്രധാനമായും സിംഗ് ആശ്രയിച്ചത്. ഇത് ഭൂഗർഭജലത്തിന്റെ തോത് വർധിപ്പിക്കാൻ സഹായിച്ചു. 1984 മുതൽ രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ 650 ഗ്രാമങ്ങളിലായി 3000ഓളം ജോഹാഡുകൾ നിർമിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത് രാജേന്ദ്ര സിംഗ് ആയിരുന്നു.

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

ഇത് ഭൂഗർഭ ജലത്തിന്റെ തോത് ആറ് മീറ്ററോളം ഉയരുന്നതിന് സഹായിച്ചു. വനനശീകരണവും ഖനനവും മൂലം നശിച്ചുപോയ വനസമ്പത്തിന്റെ 33 ശതമാനത്തോളവും ജലസമ്പത്ത് വർധിച്ചതോടെ പുനഃസ്ഥാപിക്കാനും കഴിഞ്ഞു. ആർവാരി നദി ഉൾപ്പെടെ മഴക്കാലത്ത് മാത്രം ജീവൻ വെച്ചിരുന്ന അഞ്ച് നദികളും ഇതോടെ ജലസമൃദ്ധി വീണ്ടെടുക്കുകയും ചെയ്തുു.

രാജസ്ഥാനിലെ ആൽവാർ ജില്ലയാണ് സിംഗിന്റെ ജന്മദേശം. ജലപരിപാലനത്തിനും സംരക്ഷണത്തിനുമുള്ള അദ്ദേഹത്തിന്റെ തീവ്ര ശ്രമങ്ങളാണ് 2001ലെ മാഗ്സസെ പുരസ്കാരത്തിന് അർഹനാക്കിയത്. ജലസംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങളെത്തുടർന്ന് 2015ൽ സ്റ്റോക്ക്ഹോം വാട്ടർ പ്രൈസും 60കാരനായ സിംഗിനെത്തേടിയെത്തി. ജലസംരക്ഷണത്തിനായി അദ്ദേഹം മുന്നോട്ടുവെച്ച പ്രചോദനാത്മകമായ പ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെ വാട്ടർമാൻ എന്ന വിളിപ്പേരും സ്വന്തമാക്കാൻ കഴിഞ്ഞു.

2010 സെപ്തംബറിൽ ഗംഗാനദിയുടെ പവിത്രതയും ആവാസവ്യവസ്ഥയും പുനസ്ഥാപിക്കുന്നതിനായി ഗംഗാ പഞ്ചായത്തിന് തുടക്കം കുറിക്കാൻ പദ്ധതിയിട്ടിരുന്നു. രാജസ്ഥാനിലെ അർവാരി നദിയെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പദ്ധതിയ്ക്ക് സമാനമായിരുന്നു ഇതും. ആദ്യത്തെ ഗംഗ പ്രൊജക്ട് ഒക്ടോബർ രണ്ടിന് ഹരിദ്വാറിലാണ് രൂപീകൃതമായത്. 2009ൽ രൂപീകരിച്ച നാഷണൽ ഗംഗ റിവർ ബേസിൻ അതോറിറ്റിയിലും സിംഗ് അംഗമാണ്. ഗംഗാനദിക്കരയിലെ വിവിധ മാനുഷിക പ്രവർത്തനങ്ങൾക്ക് ആസൂത്രണം ചെയ്യുന്നതിനും ധനസഹായം നൽകുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്.

English summary
Who is water man of India, and his contributions to the nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X