കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് യെഡിയൂടെ പിൻഗാമി ബസവരാജ് ബൊമ്മെ? ലിംഗായത്തുകളെ ചേർത്തുനിർത്തി ബിജെപി

Google Oneindia Malayalam News

ബെംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി രാജിവെച്ചത് മുതൽ അടുത്ത മുഖ്യമന്ത്രിയായി ആരാണ് എത്തുന്നതെന്ന ചർച്ചകൾ വ്യാപകമായിരുന്നു. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് അടുത്ത കർണ്ണാടക മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ അന്തിമധാരണയായത്. അതേസമയം 2023 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് യെഡിയൂരപ്പ ഉറപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ബിജെപി കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് ബൊമ്മൈയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

പുറത്താക്കലും ഇറങ്ങിപോക്കും മുതൽ കോവിഡ് വരെ; ഒരു ബിഗ് ബോസ് സീസണുംകൂടെ തീരുമ്പോൾപുറത്താക്കലും ഇറങ്ങിപോക്കും മുതൽ കോവിഡ് വരെ; ഒരു ബിഗ് ബോസ് സീസണുംകൂടെ തീരുമ്പോൾ

1

ഒരാഴ്തചയോളം നീണ്ട യെഡിയൂരപ്പയുടെ രാജി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് തിങ്കളാഴ്ച അദ്ദേഹം രാജി വെക്കുന്നത്. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ബസവരാജ് ബൊമ്മെയെ ബിജെപി നേതൃത്വം തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ലിംഗായത്ത് സമുദായത്തിന്റെ കടുത്ത പിന്തുണയുള്ള യെഡ്ഡിയെ മാറ്റി പകരം മറ്റൊരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ടെത്തുക എന്നത് ബിജെപിയെ സംബന്ധിച്ച് ക്ലേശകരമായ ദൌത്യമായിരുന്നു. സംസ്ഥാനത്തെ 68 ദശലക്ഷം ജനസംഖ്യയുടെ 16 ശതമാനം വരുന്ന കർണാടകയിലെ വീരശൈവ-ലിംഗായത്ത് സമുദായത്തെ പിണക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന ബോധ്യം ഉള്ളതുകൊണ്ടാണിത്.

2

മധ്യ കർണ്ണാടകത്തിലെ ഹവേരി ജില്ലയിൽ നിന്നുള്ള ബസരാജ് ബൊമ്മെയും ലിംഗായത്ത് സമുദായത്തിൽപ്പെട്ടയാളാണ് എന്നത് ബിജെപിയുടെ വോട്ട്ബാങ്കിന് അനുകൂലമായി നിൽക്കുന്ന കാര്യമാണ്. എൻഡിഎ സർക്കാരിന് ലിംഗായത്തുകളുടെ പിന്തുണ ഉറപ്പാക്കാനും ഈ നീക്കം സഹായിക്കും. 1956 മുതൽ കർണാടക ഭരിച്ച 20 മുഖ്യമന്ത്രിമാരിൽ എട്ട് പേർ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

3

കർണ്ണാടകത്തിലെ 11ാമത്തെ മുഖ്യമന്ത്രിയായിരുന്ന എസ് ആർ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. 1980 കളിൽ അദ്ദേഹത്തിന്റെ പിതാവ് എസ് ആർ ബോമ്മൈയായിരുന്നു കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നത്. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് കാരണമാകുകയും ചെയ്തിരുന്നു. കർണ്ണാടക രാഷ്ട്രീയത്തിൽ എച്ച്ഡി ദേവഗൌഡയും എച്ച്ഡി കുമാരസ്വാമിയും മുഖ്യമന്ത്രി സ്ഥാനത്തെത്തിയതിന് സമാനമായി പിതാവിന്റെ പാത പിൻതുടർന്ന് മകനും പിൽക്കാലത്ത് കർണ്ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

4


1960 ജനുവരി 28 ന് ജനിച്ച ബസവരാജ് ബൊമ്മെ മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരിയായിരിക്കെയാണ് ജനതാദൾ സെക്കുലറിൽ ചേർന്ന് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ഇതിന് മുമ്പ് ടാറ്റാ സൺസിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി നോക്കിയിട്ടുണ്ട്. 1998ലും 2004ലും ധർവാദിൽ നിന്ന് കർണ്ണാടക ലെജിസ്ലേറ്റീവ് കൌൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കർണ്ണാടക സർക്കാരിൽ ആഭ്യന്തരം, ജലവിഭവം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ട് തവണ മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൌൺസിൽ അംഗവും മൂന്ന് തവണ ഷിഗ്ഗോൺ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണയും മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

5

ജലവിഭവ മന്ത്രിയായിരിക്കെ കര്‍ണാടകയില്‍ വിവിധ ജലസേചന പദ്ധതികള്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഗം നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 25,000 ഏക്കര്‍ കൃഷിഭൂമിയിലേക്ക് ഫലപ്രദമായ ജനസേചന പദ്ധതികള്‍ നടപ്പാക്കുന്നതിലും ഇദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.

6

മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൌഡ, മുൻ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഡ്ഗെ എന്നിവരടക്കമുള്ള സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ബസവരാജ് ബോമ്മൈ 2008ലാണ് ബിജെപിയിൽ ചേരുന്നത്. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹവേരി ജില്ലയിലെ ഷിഗ്ഗോൺ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നത്.

Recommended Video

cmsvideo
യെഡിയുടെ പകരക്കാരനായി ബസവരാജ് ബൊമ്മൈ
7


ഉത്തരകര്‍ണാടകയില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവായ ഇദ്ദേഹം യെദിയൂരപ്പയുടെ വിശ്വസ്തന്‍ കൂടിയാണ്. ബിജെപി നേതാക്കളായ മുരുഗേഷ് നിറാനി, പ്രഹ്ലാദ് ജോഷി, സി ടി രവി, അരവിന്ദ് ബെല്ലാഡ് തുടങ്ങിയ നേതാക്കളെ പിന്തള്ളിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

English summary
Who is Yediyurappa's successor Basavaraj Bommai? And his prominence in Karnataka politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X