'മുസ്ലിം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത് ബലാല്‍സംഗം ചെയ്യണം' എന്ന് പ്രസംഗിച്ച യോഗി? ആരാണീ ആദിത്യനാഥ്?

  • By: Kishor
Subscribe to Oneindia Malayalam

'മുസ്ലിം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത് ബലാല്‍സംഗം ചെയ്യണം' എന്ന് പ്രസംഗിച്ച യോഗി ആദിത്യനാഥ് തന്നെയാണ് മോദിക്കാലത്ത് യൂ പി ഭരിക്കാന്‍ അര്‍ഹന്‍ - യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകുന്നു എന്ന് വാര്‍ത്ത വന്നതോടെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്ന പ്രയോഗങ്ങളില്‍ ഒന്നാണിത്.

Read Also: അഴിച്ച് കാണിക്കട്ടേ.. മാറിടത്തിലേക്ക് എത്തിനോക്കിയ മേലുദ്യോഗസ്ഥനോട് യുവതി, ഇവള്‍ പുലിയാണ് കേട്ടോ!!

തീവ്ര ഹിന്ദുത്വ നേതാവാണ് യോഗി ആദിത്യനാഥ്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഒരുപാട് പ്രസംഗങ്ങള്‍ ആദിത്യനാഥ് നടത്തിയിട്ടുണ്ട്. എല്ലാം സോഷ്യല്‍ മീഡിയ എണ്ണിപ്പെറുക്കി ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും ഒന്നും നോക്കാതെ ഷെയര്‍ ചെയ്യുന്ന ഈ ആരോപണത്തില്‍ ഒരു അപകടമുണ്ട്. അത് യോഗി ആദിത്യനാഥ് പറഞ്ഞതല്ല. യു പി നിയുക്ത മുഖ്യമന്ത്രിയായ ഈ കാഷായവേഷധാരി പറഞ്ഞ മറ്റ് പലതൊക്കെ കേട്ടാല്‍ തല മരവിക്കും.. ആരാണീ ആദിത്യനാഥ്.. കൂടുതല്‍ വായിക്കൂ..

മുസ്ലിം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത്...

മുസ്ലിം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത്...

യോഗി ആദിത്യ നാഥ്, നിഷ്‌കളങ്കനായൊരു സംഘിയാണ്. അതുകൊണ്ടാണ് മനസ്സില്‍ വര്‍ഗ്ഗീയ വിഷം വെച്ച്കൊണ്ട് മറ്റു ഹാര്‍ഡ് കോര്‍ സംഘികളെ പോലെ പുറമെ മതേതരത്വം വിളമ്പാത്തത്. 'മുസ്ലിം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത് ബലാല്‍സംഗം ചെയ്യണം'എന്ന് പ്രസംഗിച്ച യോഗി ആദിത്യനാഥ് തന്നെയാണ് മോദിക്കാലത്ത് യൂ പി ഭരിക്കാന്‍ അര്‍ഹന്‍ - യോഗി ആദിത്യനാഥിനെക്കുറിച്ച് പരക്കുന്ന ആ പോസ്റ്റ് ഇതാണ്.

വിവാദമായ ആ പ്രസംഗം

വിവാദമായ ആ പ്രസംഗം

മുസ്ലിം സ്ത്രീകളെ കുഴിമാടത്തില്‍ നിന്ന് പുറത്തെത്ത് ഇവരെ ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥുള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ വെച്ച് ഒരാള്‍ പ്രംസിഗിച്ചു. 2015 മാര്‍ച്ചിലായിരുന്നു വിവാദമായ ഈ പ്രസംഗം നടന്നത്. ഇതിന്റെ വീഡിയോ അടക്കമുള്ള മെസേജുകളാണ് പ്രചരിക്കുന്നത്. ഇനി ആദിത്യനാഥിനെക്കുറിച്ച്.

ആരാണീ യോഗി ആദിത്യനാഥ്

ആരാണീ യോഗി ആദിത്യനാഥ്

1972ല്‍ പാഞ്ചൂറിലാണ് യോഗി ആദിത്യനാഥ് ജനിച്ചത്. ശരിക്കുള്ള പേര് അജയ് സിംഗ് ഭീഷ്ട്. ഹിന്ദുത്വ രാഷ്ട്രീയം പറയുന്ന ബി ജെ പിയുടെ ഏറ്റവും തീവ്ര മുഖങ്ങളില്‍ ഒന്നാണ് യോഗി ആദിത്യനാഥ്. ശരിക്കും ഒരു ഫയര്‍ബ്രാന്‍ഡ് ലീഡര്‍. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതനാണ് യോഗി ആദിത്യനാഥ്. കണക്കില്‍ ബിരുദധാരിയാണ്.

വെറും 44 വയസ്സ്, അതിനിടെ...

വെറും 44 വയസ്സ്, അതിനിടെ...

യോഗി ആദിത്യനാഥിന് എത്ര വയസ്സുണ്ടാകും എന്നാണ് തോന്നുന്നത്. വെറും 44. 44 വയസിനിടയ്ക്ക് ആദിത്യനാഥ് പറഞ്ഞ വര്‍ഗീയതയ്ക്കും ഉണ്ടാക്കിയ വിവാദങ്ങള്‍ക്കും കയ്യും കണക്കുമില്ല. ഇരുപത്താറാം വയസ്സില്‍ ഗോരഖ്പൂരില്‍ നിന്നും ലോക്‌സഭയില്‍ എത്തിയതാണ് ആദിത്യനാഥ്. അന്ന് മുതല്‍ അവിടത്തെ എംപിയാണ്. 1998ല്‍ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു ഇദ്ദേഹം.

ഹിന്ദുത്വ അജണ്ട തന്നെ

ഹിന്ദുത്വ അജണ്ട തന്നെ

തീവ്രഹിന്ദുത്വമാണ് യോഗി ആദിത്യനാഥിന്റെ ഭാഷ. ഒപ്പം മുസ്ലിം വിരോധവും. ഹിന്ദുത്വ അജണ്ടയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രചാരകരില്‍ ഒരാളായ ആദിത്യനാഥ് പല പ്രമുഖരെയും വെട്ടിയാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകുന്നത്. യു പി നിയമസഭാ തെരഞ്ഞെടുപ്പിലെ സ്റ്റാര്‍ കാംപെയ്‌നര്‍മാരില്‍ ഒരാളായിരുന്നു ലോക്‌സഭാംഗമായ ആദിത്യനാഥ്.

ഓര്‍മയുണ്ടോ ഹിന്ദുത്വ യുവവാഹിനി

ഓര്‍മയുണ്ടോ ഹിന്ദുത്വ യുവവാഹിനി

ഹിന്ദുത്വ യുവവാഹിനി എന്നൊരു സംഘനയെ ഓര്‍ക്കുന്നുണ്ടോ. യോഗി ആദിത്യനാഥിന്റെ സംഘടനയാണിത്. 2002ല്‍ തുടങ്ങിയ ഈ സംഘടന നിരവധി വര്‍ഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഗോ സംരക്ഷണത്തിന്റെ മറ പിടിച്ചായിരുന്നു പലതും. ലൗ ജിഹാദിന്റെ പേര് പറഞ്ഞ് മുസ്ലിങ്ങളെ ആക്രമിച്ചതായി ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഈ സംഘടന രൂപീകരിച്ചത് തന്നെ യോഗി ആദിത്യനാഥാണ്.

മുസ്ലിങ്ങള്‍ക്കെതിരെ ആദിത്യനാഥ്

മുസ്ലിങ്ങള്‍ക്കെതിരെ ആദിത്യനാഥ്

രണ്ടര വര്‍ഷത്തിനിടയില്‍ പടിഞ്ഞാറന്‍ യു.പിയില്‍ 450 കലാപങ്ങളാണ് ഉണ്ടായത്. ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ നിരവധി മടങ്ങ് വര്‍ദ്ധിച്ചതാണ് അതിന് കാരണം. ന്യൂനപക്ഷങ്ങള്‍ 10 മുതല്‍ 20 ശതമാനം വരെ മാത്രമുള്ള സ്ഥലങ്ങളില്‍ വളരെ ചെറിയ തോതില്‍ കലാപങ്ങളുണ്ടാവുന്നു. അവര്‍ 20 മുതല്‍ 35 ശതമാനം വരെ ഉള്ള സ്ഥലങ്ങളില്‍ കുറച്ചുകൂടി വലിയ കലാപങ്ങളുണ്ടാകുന്നു. 35 ശതമാനത്തിന് മുകളില്‍ അവര്‍ ഉള്ള സ്ഥലങ്ങളിലൊന്നും മുസ്ലിംകളല്ലാത്തവര്‍ക്ക് ജീവിക്കാനേ കഴിയില്ല - ആദിത്യനാഥ് ഒരിക്കല്‍ പറഞ്ഞു.

ഭാവിയിലേക്കാണ് നോട്ടം

ഭാവിയിലേക്കാണ് നോട്ടം

ഇന്നത്തെ കാര്യങ്ങളെ കുറിച്ചല്ല സംസാരിക്കുന്നത്. യോഗി സംസാരിക്കുന്നത് ഭാവിയെക്കുറിച്ചാണ്. പലായനം ഞങ്ങള്‍ക്ക് ഒരു വലിയ വിഷയം തന്നെയാണ്. വടക്കന്‍ യു.പിയെ മറ്റൊരു കശ്മീര്‍ ആക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. - ഉത്തര്‍ പ്രദേശ് കാശ്മീരാക്കാനില്ലെന്നാണ് ആദിത്യനാഥ് പറയുന്നത്.

മദര്‍ തെരേസക്കെതിരെ

മദര്‍ തെരേസക്കെതിരെ

ഇന്ത്യന്‍ ക്രിസ്ത്യന്‍ വത്കരിക്കാനുള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു മദര്‍ തെരേസ. സേവനത്തിന്റെ പേരില്‍ ഹിന്ദുക്കളെ മതം മാറ്റുകയായിരുന്നു അവര്‍ - മദര്‍ തെരേസക്കെതിരെ യോഗി ആദിത്യനാഥ് പറഞ്ഞത് ഇങ്ങനെ. മഹാദേവന്‍ ഈ രാജ്യത്തെ ഒരോ കണികയിലും കുടികൊള്ളുന്നുണ്ട്. യോഗ വേണ്ടാത്തവര്‍ ഇന്ത്യ വിട്ടുപോകണം - ഇത് യോഗയെക്കുറിച്ച്.

ഷാരുഖ് ഖാനെതിരെ പറഞ്ഞത്

ഷാരുഖ് ഖാനെതിരെ പറഞ്ഞത്

ജനങ്ങള്‍ അദ്ദേഹത്തിന്റെ സിനിമ ബഹിഷ്‌കരിച്ചാല്‍ ഒരു സാധാരണ മുസ്ലിമിനെ പോലെ ഷാരുഖ് ഖാനും തെരുവില്‍ അലയേണ്ടി വരും. തീവ്രവാദികളുടെ ഭാഷയാണ് ഇത്തരക്കാര്‍ക്ക്. ഹാഫിസ് സയീദിന്റെയും ഷാരുഖ് ഖാന്റെയും ഭാഷകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല - ബോളിവുഡ് കിംഗായ ഷാരൂഖ് ഖാനെതിരായ യോഗി ആദിത്യനാഥിൻറെ പ്രസ്താവന വലിയ വിവാദമായി.

പാകിസ്താനിലേക്ക് പോകാം

പാകിസ്താനിലേക്ക് പോകാം

പാകിസ്ഥാന്‍ നല്ല നാടാണെന്ന് പറയുന്നവരുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേയ്ക്ക് പോകട്ടെ. പാകിസ്ഥാനെ ഇകഴ്ത്താനാഗ്രഹിയ്ക്കാത്തവരുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേയ്ക്ക് പോകട്ടെ. അങ്ങനെ പോകാനുള്ള പിച്ചക്കാശ് വേണമെങ്കില്‍ ഞാന്‍ തരാം. - ലോക്‌സഭാ എംപിയായ യോഗി ആദിത്യനാഥ് ഒരിക്കല്‍ പറഞ്ഞു

ഭൂമി കിട്ടാനില്ലെന്ന് പരാതി

ഭൂമി കിട്ടാനില്ലെന്ന് പരാതി

നാല്‍പത് ശതമാനത്തില്‍ കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള സ്ഥലങ്ങളില്‍ മറ്റ് മതത്തില്‍ പെട്ട ആളുകള്‍ക്ക് ഭൂമി കിട്ടാനില്ലെന്ന് ബി ജെ പി എം പി യോഗി ആദിത്യനാഥ്. ഒരു സ്വകാര്യ ടി വി ചാനലിനോട് സംസാരിക്കവേയാണ് ബി ജെ പിയുടെ വിവാദനേതാവായ യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. രണ്ടായിരത്തി പതിനാലിലാണ് ഇത്. രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണം ന്യൂനപക്ഷ സമുദായത്തിലുള്ളവരാണ് എന്നും ഇയാള്‍ പറഞ്ഞു.

ഹിന്ദുക്കൾക്കാണ് ഭീഷണി

ഹിന്ദുക്കൾക്കാണ് ഭീഷണി

രാജ്യത്തെ ഹിന്ദുക്കള്‍ ഭീഷണിയിലാണെന്നും സംഘടിതരായി തിരിച്ചടിക്കാന്‍ തയ്യാറാകണമെന്നും ഭരണകക്ഷിയായ ബി ജെ പിയുടെ എം പി പാര്‍ലമെന്റില്‍. വിവാദ നേതാവ് യോഗി ആദിത്യനാഥാണ് ലോക്‌സഭയില്‍ ഈ ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള നയങ്ങളാണ് തുടരുന്നതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. - ആദിത്യനാഥ് ഞെട്ടിക്കുന്ന ഈ പ്രസ്താവന നടത്തിയതും ഇതേ വർഷമാണ്.

കത്തുന്ന ചോദ്യങ്ങൾ

കത്തുന്ന ചോദ്യങ്ങൾ

12 ലക്ഷം ഹിന്ദു സന്യാസിമാരുണ്ട് ഇന്ത്യയില്‍. അവരെക്കുറിച്ച് ആര്‍ക്കും വേവലാതിയില്ല. മുസ്ലിം പള്ളികളിലെ ഇമാമുമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ നിങ്ങള്‍ക്ക് മടിയില്ല. ഇതാണോ നിങ്ങളുടെ മതേതരത്വം. നിങ്ങള്‍ മതേതരത്വം പ്രസംഗിക്കുക മാത്രമേയുള്ളൂ. നിങ്ങളുടെ അജണ്ട മുഴുവന്‍ വര്‍ഗീയതയാണ്. - കോണ്‍ഗ്രസ് പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് യോഗി ആദിത്യനാഥ് അന്ന് ചോദിച്ചത് ഇതൊക്കെയാണ്.

ഇതാണാ വീഡിയോ

യോഗി ആദിത്യനാഥ് വേദിയിൽ ഇരിക്കേ യുവ നേതാവ് നടത്തിയ ആ വിവാദമായ പ്രസംഗം ഇതാണ്

English summary
Who is Yogi Adityanath.. the forebrand leader of BJP and next CM of UP.
Please Wait while comments are loading...