ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയിൽ നിന്ന് കേന്ദ്രമന്ത്രിയിലേക്ക്: ഒടുവിൽ രാജി.. ആരാണ് രമേശ് പൊഖ്രിയാൽ?
ദില്ലി: എൻഡിഎ സർക്കാർ മന്ത്രിസഭ പുനസംഘടിപ്പിച്ചതോടെ പുറത്തുപോയ മന്ത്രിമാരിൽ പ്രമുഖനാണ് രമേശ് പൊഖ്രിയാൽ.
2019ൽ കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള ആദ്യത്തെ പുനസംഖടനയാണിത്. ഇതിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാൽ രാജി സമർപ്പിക്കുന്നത്. പൊഖ്രിയാലിന് പുറമേ ഡിവി സദാനന്ദ ഗൌഡ,ആരോഗ്യമന്ത്രി ഹർഷ് വർധൻ എന്നിവരും ബുധനാഴ്ച രാജി സമർപ്പിച്ചിട്ടുണ്ട്. നാല് ക്യാബിനറ്റ് മന്ത്രിമാരും ആറ് ക്യാബിനറ്റ് മന്ത്രിമാരുമാണ് രാജി സമർപ്പിച്ചിട്ടുള്ളത്.

രണ്ട് വർഷമാണ് രമേശ് പൊഖ്രിയാൽ വിദ്യാഭ്യാസ മന്ത്രി സ്ഥാനം വഹിച്ചത്. ഇതിൽ പകുതിയും കൊവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷമാണ്. പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നതാണ് അദ്ദേഹത്തിന്റെ വിജയമായി എടുത്തു പറയാവുന്നത്. 2015 മുതൽ ആരംഭിച്ച വിദ്യാഭാസ നയം 2020ലാണ് നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ ഓരോ ഘട്ടങ്ങളായാണ് നടപ്പിലാക്കിവരുന്നത്. 2019ന്റെ അവസാനത്തോടെ ജെഎൻയുവിൽ ഫീസ് വർധിച്ചതൊഴികെ മറ്റ് വിവാദങ്ങളൊന്നും ഔദ്യോഗിക കാലയളവിൽ ഉണ്ടായിട്ടില്ല. കേന്ദ്രസർവ്വകലാശാലയായ ജെഎൻയുവിൽ ഫീസ് വർധന നടപ്പിലാക്കിയത് വൻതോതിലുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിന് കാരണമായിരുന്നു. വർധിപ്പിച്ച ഫീസ് ഭാഗികമായി പിൻവലിച്ച ശേഷമാണ് രണ്ട് മാസം നീണ്ട വിദ്യാർത്ഥി പ്രതിഷേധം അവസാനിപ്പിക്കുന്നത്. ഇതോടെ സംഭവത്തെക്കുറിച്ച് മനസ്സിലാക്കാൻ നിയോഗിച്ച കേന്ദ്രകമ്മറ്റി പൊഖ്രയാലിനെതിരെ വിമർശനം ഉന്നയിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നില്ലെന്നും കമ്മറ്റി ചൂണ്ടിക്കാണിച്ചിരുന്നു.

ഈ വർഷം കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ അദ്ദേഹത്തിന്റെ ഇടപെടലുകളും ആശയവിനിമയങ്ങളുടേയും തോത് കുറഞ്ഞിരുന്നു. ജെഇഇ മെയിൽ പരീക്ഷയുടെ തിയ്യതി പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് അദ്ദേഹം അവസാനമായി വിദ്യാർത്ഥികളുമായി സംവദിച്ചത്. സിബിഎസ്ഇ, ജെഇഇ, നീറ്റ് പരീക്ഷകൾ സംബന്ധിച്ച എല്ലാ സുപ്രധാന പ്രഖ്യാപനങ്ങളും അദ്ദേഹം തന്നെയായിരുന്നു നടത്തിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി അടക്കമുള്ള ഏജൻസികളാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്.

61കാരനായ രമേശ് പൊഖ്രിയാൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെച്ചിട്ടുള്ളത്. ഏപ്രിൽ മാസത്തിൽ കൊവിഡ് ബാധിച്ചതോടെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പൊതുവേ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തതിൽ വിവാദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പൊഖ്രിയാലിന്റെ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്തനായിരുന്നില്ല. പ്രത്യേകിച്ചും ഈ വർഷത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങളാണ് പരിഗണിച്ചിട്ടുള്ളത്. ബോർഡ് പരീക്ഷകൾ നടത്തുന്നതിന് അനുകൂലമായി അദ്ദേഹം ഒരു ലേഖനം എഴുതിയിരുന്നു. എന്നാൽ അത് പിൻവലിക്കണമെന്ന് മോദി തന്നെ പ്രഖ്യാപിച്ചിരുന്നു.

2014ൽ ആദ്യത്തെ മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള മൂന്നാമത്തെ വിദ്യാഭ്യാസ മന്ത്രിയാണ് രമേശ് പൊഖ്രിയാൽ. 2014ൽ ബിജെപി നേതാവും മുൻ മന്ത്രിയുമായിരുന്ന സ്മൃതി ഇറാനിയ്ക്കായിരുന്നു വിദ്യാഭ്യാസ നൽകിയത്. എന്നാൽ 2016ൽ പ്രകാശ് ജാവദേക്കറിനെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് നിയമിച്ചു. ഇതോടെ 2016 മുതൽ 2019 വരെയുള്ള കാലയളവിൽ പ്രകാശ് ജാവദേക്കറായിരുന്നു മന്ത്രിസ്ഥാനത്തുണ്ടായിരുന്നത്. 2019ലാണ് രമേശ് പൊഖ്രിയാൽ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. എന്നാൽ ഒരു ക്യാബിനറ്റ് പദവിയിൽ പോലും ഇരുന്നിട്ടില്ലാത്ത പൊഖ്രിയാലിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനുള്ള തീരുമാനം പലരേയും അത്ഭുതപ്പെടുത്തിയിരുന്നു.

പ്രവർത്തന മികവിലെ പോരായ്മകളാണ് രമേശ് പൊഖ്രിയാൽ മോദി മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുന്നതിന് കാരണമായിട്ടുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനത്തോടെ പരീക്ഷകൾ അടക്കം മാറ്റിവെക്കുകയും റദ്ദാക്കുകയും ചെയ്യേണ്ടതായി വന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത രീതിയിൽ കേന്ദ്ര നേതൃത്വത്തിന് തൃപ്തിയില്ല. ഇതെല്ലാമാണ് പുറത്തേക്ക് വഴിയൊരുക്കിയതെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ഗർവാളിലെ ഹേമാവതി നന്ദൻ ബഹുഗുണ സർവ്വകലാശാലയിൽ നിന്ന് ഹിന്ദിയിൽ പിഎച്ച്ഡി നേടിയ പൊഖ്രിയാൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെന്ന പേരിലാണ് അറിയപ്പെടുന്നത്. 2009 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പദവി വഹിച്ചത് അദ്ദേഹമായിരുന്നു. തുടർന്ന് 24 പുതുമുഖങ്ങൾക്കൊപ്പം 2019ൽ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

പൌരി ജില്ലയിലെ പിനാനി ഗ്രാമത്തിൽ പരമാനന്ദ് പൊഖ്രിയാലിന്റെയും വിശാംഭരി ദേവിയുടേയും മകനായി ജനിച്ച പൊഖ്രിയാൽ നിഷാങ്ക് ഹിന്ദി എഴുത്തുകാരനായിട്ടാണ് അറിയപ്പെടുന്നത്. നോവലുകൾ, ചെറുകഥകൾ, യാത്രാ വിവരങ്ങൾ എന്നിങ്ങനെ നിരവധി പുസ്തകങ്ങളും പൊഖ്രിയാലിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഹിന്ദിയിലുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ പലതും പിന്നീട് പല ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ലോക്സഭയിലെത്തുന്നത്. 2012 നവംബർ 11ന് അന്തരിച്ച കുസും കാന്ത പൊഖ്രിയാലാണ് ഭാര്യ. അരുഷി നിഷാങ്ക്, ശ്രേയാഷി, വിദുഷി എന്നിങ്ങനെ മൂന്ന് പെൺമക്കളുണ്ട്.

1991ൽ കർണ്ണപ്രയാഗ് മണ്ഡലത്തിൽ നിന്ന് ഉത്തർപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പൊഖ്രിയാൽ 1993ലും 1996ലപം ഇഥേ മണ്ഡലത്തിൽ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1997ൽ ഉത്തരാഞ്ചൽ വികസന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭയുടെ പതിനേഴാമത്തെ സെഷനിൽ അംഗവും അഷ്വറൻസ് കമ്മറ്റി ചെയർമാനുമായിരുന്നിട്ടുണ്ട്. ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 1991 മുതൽ 2012 വരെ തുടർച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ൽ യുപിയിലെ കർണ്ണപ്രയാഗ് വാർഡിൽ നിന്നും മൂന്ന് തവണ തുടർച്ചയായി വിജയിച്ചു.

കല്യാൺ സിങ്ങ് മന്ത്രിസഭയിൽ ഉത്തരാഞ്ചൽ വികസന മന്ത്രി മന്ത്രിയായും 1999 ൽ രാം പ്രകാശ് ഗുപ്തയുടെ മന്ത്രിസഭയിൽ സാംസ്കാരിക വകുപ്പിലും പോഖ്രിയാലിനെ നിയമിച്ചിരുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിച്ചതിനുശേഷം 2000 ൽ ഉത്തരാഖണ്ഡിനായി ധനകാര്യ, റവന്യൂ, നികുതി, വാട്ടർ ഡിവിഷനുകൾ ഉൾപ്പെടെ പന്ത്രണ്ട് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി മാറി. 2007 ൽ ഉത്തരാഖണ്ഡിലെ ആരോഗ്യ കുടുംബക്ഷേമ, ഭാഷ, ശാസ്ത്ര വകുപ്പുകളുടെ മന്ത്രിയായി നിയമിക്കപ്പെട്ടിരുന്നു. 2009 ൽ ഉത്തരാഖണ്ഡിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. 2012 ൽ ഡെറാഡൂൺ നിയോജകമണ്ഡലത്തിലെ ദോയിവാലയിൽ നിന്നാണ് വിധാൻ സഭയിലേക്ക് എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ 2014 ൽ ഇവിടെ നിന്ന് രാജിവച്ച് ഹരിദ്വാറിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications