തെഹല്ക്കയിലെ സുപര്‍ണ ചൗധരി എന്ന ഷോമ ചൗധരി
മുംബൈ: തരുണ്‍ തേജ്പാലിനെതിരെ ലൈംഗികാരോപണം ഉയര്‍ന്ന കേസില്‍ അത്രതന്നെ കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങേണ്ടിവന്ന സ്ത്രീയാണ് ഷോമ ചൗധരി. തെഹല്‍ക്കയുടെ സ്ഥാപകാംഗവും മാനേജിംഗ് എഡിറ്ററുമായ ഷോമ ചൗധരി. നാടകീയമായ ഒന്നൊന്നര ആഴ്ചള്‍ക്ക് ശേഷം തേജ്പാലിന് പിന്നാലെ ചൗധരിയും തെഹല്‍ക്ക വിട്ടു.
തേജ്പാലിനെതിരായ പരാതി മുക്കാന്‍ ശ്രമിച്ചെന്നും പരാതിക്കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും ഷോമയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. മാനേജിംഗ് എഡിറ്ററുടെ നടപടിയില്‍ പ്രതിഷേധിച്ച് സഹപ്രവര്‍ത്തകര്‍ പലരും തെഹല്‍ക്ക വിട്ടുപോയി.
പൊതുസമൂഹത്തില്‍ തെഹല്‍ക്കയ്ക്കുള്ള സ്ഥാനം കളയാനില്ല എന്ന് വിശദീകരിച്ചുകൊണ്ടാണ് ഷോമ ചൗധരി രാജിവെക്കുന്നത്. ജേര്‍ണലിസ്റ്റും ബിസിനസുകാരിയുമായ ഷോമ ചൗധരിയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

ജേര്‍ണലിസ്റ്റ് മാത്രമല്ല
വെറുമൊരു ജേര്‍ണലിസ്റ്റ് മാത്രമല്ല, തെഹല്‍ക്കയുടെ സ്ഥാപകാംഗമായ ഷോമ. സുപര്‍ണ ചൗധരി എന്ന യഥാര്‍ഥ നാമമുള്ള ഇവര്‍ തികഞ്ഞൊരു ബിസിനസുകാരി കൂടിയാണ്.

ഷെയര്‍ ഹോള്‍ഡര്‍
തെഹല്‍ക്കയുടെ മുതലാളിമാരായ ആനന്ദ് മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ ഷോമയ്ക്ക് ഓഹരികളുണ്ട്. തിങ്ക വര്‍ക്ക്, അമര്‍ രാമന് ഇന്ത്യ തുടങ്ങിയ പ്രൈവറ്റ് ലിമിറ്റഡുകളിലും ഷോമയ്ക്ക് ഷെയറുകളുണ്ട്.

ജനനം
മാധേപൂരിലാണ് ഷോ ചൗധരി ജനിച്ചത്. ഏതാണ്ട് 70 കൊല്ലം മുന്‍പ് മാധേപൂരയിലേക്ക് കുടിയേറിയതാണ് ഇവരുടെ മുന്‍തലമുറക്കാര്‍.

വിദ്യാഭ്യാസം
കൊല്‍ക്കത്തയില്‍ സ്കൂള്‍ പഠനം. ദില്ലി യൂണിവേഴ്സിറ്റിയില്‍ നിന്നും ബാച്ചിലര്‍ ഓഫ് ആര്‍ട്സ് ബിരുദം. പോസ്റ്റ് ഗ്രാജുവേഷനും ദില്ലിയില്‍ത്തന്നെ.

ജേര്‍ണലിസം
ദൂരദര്‍ശനായിരുന്നു ചൗധരിയുടെ ആദ്യത്തെ തട്ടകം. ഇന്ത്യ ടുഡേ, ഔട്ട്ലുക്ക് മാഗസിന് വഴി തെഹല്‍ക്കയിലേക്ക്.

തെഹല്‍ക്ക
ഫീച്ചര്‍ എഡിറ്ററായിട്ടായിരുന്നു തെഹല്‍ക്കയില്‍ തുടക്കം. പിന്നീട് മാനേജിംഗ് എഡിറ്ററായി. തേജ്പാല്‍ വിവാദത്തെത്തുടര്‍ന്ന് എഡിറ്റര്‍ സ്ഥാനമൊഴിഞ്ഞു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications