കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെഹല്‍ക്കയിലെ സുപര്‍ണ ചൗധരി എന്ന ഷോമ ചൗധരി

Google Oneindia Malayalam News

മുംബൈ: തരുണ്‍ തേജ്പാലിനെതിരെ ലൈംഗികാരോപണം ഉയര്‍ന്ന കേസില്‍ അത്രതന്നെ കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങേണ്ടിവന്ന സ്ത്രീയാണ് ഷോമ ചൗധരി. തെഹല്‍ക്കയുടെ സ്ഥാപകാംഗവും മാനേജിംഗ് എഡിറ്ററുമായ ഷോമ ചൗധരി. നാടകീയമായ ഒന്നൊന്നര ആഴ്ചള്‍ക്ക് ശേഷം തേജ്പാലിന് പിന്നാലെ ചൗധരിയും തെഹല്‍ക്ക വിട്ടു.

തേജ്പാലിനെതിരായ പരാതി മുക്കാന്‍ ശ്രമിച്ചെന്നും പരാതിക്കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും ഷോമയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. മാനേജിംഗ് എഡിറ്ററുടെ നടപടിയില്‍ പ്രതിഷേധിച്ച് സഹപ്രവര്‍ത്തകര്‍ പലരും തെഹല്‍ക്ക വിട്ടുപോയി.

പൊതുസമൂഹത്തില്‍ തെഹല്‍ക്കയ്ക്കുള്ള സ്ഥാനം കളയാനില്ല എന്ന് വിശദീകരിച്ചുകൊണ്ടാണ് ഷോമ ചൗധരി രാജിവെക്കുന്നത്. ജേര്‍ണലിസ്റ്റും ബിസിനസുകാരിയുമായ ഷോമ ചൗധരിയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

ജേര്‍ണലിസ്റ്റ് മാത്രമല്ല

ജേര്‍ണലിസ്റ്റ് മാത്രമല്ല

വെറുമൊരു ജേര്‍ണലിസ്റ്റ് മാത്രമല്ല, തെഹല്‍ക്കയുടെ സ്ഥാപകാംഗമായ ഷോമ. സുപര്‍ണ ചൗധരി എന്ന യഥാര്‍ഥ നാമമുള്ള ഇവര്‍ തികഞ്ഞൊരു ബിസിനസുകാരി കൂടിയാണ്.

ഷെയര്‍ ഹോള്‍ഡര്‍

ഷെയര്‍ ഹോള്‍ഡര്‍

തെഹല്‍ക്കയുടെ മുതലാളിമാരായ ആനന്ദ് മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ ഷോമയ്ക്ക് ഓഹരികളുണ്ട്. തിങ്ക വര്‍ക്ക്, അമര്‍ രാമന്‍ ഇന്ത്യ തുടങ്ങിയ പ്രൈവറ്റ് ലിമിറ്റഡുകളിലും ഷോമയ്ക്ക് ഷെയറുകളുണ്ട്.

ജനനം

ജനനം

മാധേപൂരിലാണ് ഷോ ചൗധരി ജനിച്ചത്. ഏതാണ്ട് 70 കൊല്ലം മുന്‍പ് മാധേപൂരയിലേക്ക് കുടിയേറിയതാണ് ഇവരുടെ മുന്‍തലമുറക്കാര്‍.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

കൊല്‍ക്കത്തയില്‍ സ്‌കൂള്‍ പഠനം. ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് ബിരുദം. പോസ്റ്റ് ഗ്രാജുവേഷനും ദില്ലിയില്‍ത്തന്നെ.

ജേര്‍ണലിസം

ജേര്‍ണലിസം

ദൂരദര്‍ശനായിരുന്നു ചൗധരിയുടെ ആദ്യത്തെ തട്ടകം. ഇന്ത്യ ടുഡേ, ഔട്ട്‌ലുക്ക് മാഗസിന്‍ വഴി തെഹല്‍ക്കയിലേക്ക്.

തെഹല്‍ക്ക

തെഹല്‍ക്ക

ഫീച്ചര്‍ എഡിറ്ററായിട്ടായിരുന്നു തെഹല്‍ക്കയില്‍ തുടക്കം. പിന്നീട് മാനേജിംഗ് എഡിറ്ററായി. തേജ്പാല്‍ വിവാദത്തെത്തുടര്‍ന്ന് എഡിറ്റര്‍ സ്ഥാനമൊഴിഞ്ഞു.


English summary
Who really is former Tehelka Managing Editor Shoma Chaudhury?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X