കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവര്‍മാരുടെ മൊബൈല്‍ ഉപയോഗം അപകട നിരക്ക് നാലിരട്ടിയായി കൂട്ടുന്നു; ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: യാത്രക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ അപകടമുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഡ്രൈവിംഗിനിടെ ടെക്‌സ്റ്റ് മെസേജ് അയക്കുന്നത് കൂടുതല്‍ അപകടകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ഹാന്‍ഡ്‌സ് ഫ്രീ ഡിവൈസുകള്‍ ഹാന്‍ഡ് ഫോണുകളേക്കാള്‍ സുരക്ഷിതമാണെന്ന് കാണിക്കാന്‍ യാതൊരു തെളിവും ഇല്ല. ഡ്രൈവിംഗിനിടെയുണ്ടാകുന്ന ഏത് തരത്തിലുള്ള അശ്രദ്ധയും അപകട സാധ്യത വര്‍ദ്ധിപ്പിക്കും.

"ആരാണ് പിണറായി, രാഷ്ട്രീയ യജമാനനോ, കാലം തെറ്റി പിറന്ന പ്രജാപതിയോ?" രൂക്ഷ വിമർശനം

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണിലേക്ക് നോക്കുമ്പോള്‍ 4.6 സെക്കന്റ് മുതല്‍ 6 സെക്കന്റ് വരെ റോഡില്‍ നിന്നും കണ്ണ് മാറുന്നതായും നിരവധി പഠന റിപ്പോര്‍ട്ടുകളുണ്ട്. 80 മുതല്‍ 90 കിലോ മീറ്റര്‍ സ്പീഡില്‍ പോകുന്നതിനിടെ മെസേജ് അയക്കുമ്പോള്‍ റോഡില്‍ നോക്കാതെ ഏകദേശം ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ അത്രയും ദൂരം സഞ്ചരിക്കുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. മൊബൈല്‍ ഉപയോഗം ഡ്രൈവിംഗിനിടെയുള്ള നിരവധി കടമ്പകള്‍ കടക്കുന്നതിനിടെ തടസ്സം സൃഷ്ടിക്കുന്നു. ഇത് ഡ്രൈവിംഗ് സംബന്ധിയായ അപ്രതീക്ഷിത പ്രശ്‌നങ്ങള്‍, അനാവശ്യമായ ബ്രേക്കിങ് തുടങ്ങിയവ വര്‍ധിപ്പിക്കും.

phone-1517800797

വികസിത രാജ്യങ്ങള്‍ ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഡ്രൈവിംഗിനിടെ അപകടമുണ്ടാക്കുന്ന പ്രധാന വില്ലന്‍ മൊബൈല്‍ ഫോണാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇന്ത്യയില്‍ 2016ല്‍ മാത്രമാണ് ഇതിനെ കുറിച്ചുള്ള അവബോധമുണ്ടായത്. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2016ല്‍ മാത്രം 2,138 ജീവനുകളാണ് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചപ്പോഴുണ്ടായ അപകടത്തില്‍ ഇല്ലാതായത്. 4,746 പേര്‍ക്ക് പരിക്കേറ്റു. 2017ല്‍ മരണ സംഖ്യ 3,172 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണവും 7,830 ആയി വര്‍ധിച്ചു. ഇപ്പോഴും ഇത്തരം അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിന്റെ യഥാര്‍ഥ കണക്കുകള്‍ ലഭ്യമല്ല

English summary
WHO report says Drivers using mobile four times more likely to have accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X