കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകാരോഗ്യ വെബ്‌സൈറ്റില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം, കശ്മീരും ലഡാക്കും വ്യത്യസ്ത നിറത്തില്‍!!

Google Oneindia Malayalam News

ലണ്ടന്‍: ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ ഇന്ത്യയുടെ ഭൂപടം ഉള്‍പ്പെടുത്തിയ തെറ്റായി. ഇന്ത്യയുടെ കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും വ്യത്യസ്ത നിറങ്ങളിലാണ് കാണിച്ചിരിക്കുന്നത്. ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍ വിവരിക്കുന്ന ഭൂപടത്തിലാണ് പ്രശ്‌നം ഉള്ളത്. വലിയ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ബ്രിട്ടനിലെ ഇന്ത്യക്കാരാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അതേസമയം സംഭവത്തെ ഗൗരവത്തോടെ പരിഗണിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഈ വിഷയം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിപ്പെടുത്തിയെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രാജ്യസഭയില്‍ അറിയിച്ചു.

1

ഇന്ത്യയുടെ ബാക്കിയെല്ലാ ഭാഗവും നാവി നീലയിലാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ജമ്മു കശ്മീര്‍, ലഡാക്ക് മേഖല ചാര നിറത്തിലാണ് ഉള്ളത്. ഇത് പ്രത്യേക രാജ്യമാണെന്ന രീതിയിലായിരുന്നു ഈ നിറം രേഖപ്പെടുത്തിയത്. അക്‌സായ് ചിന്നിലെ തര്‍ക്ക പ്രദേശം ചാരവും നീലയും ചേര്‍ന്ന നിറത്തിലാണ്. ചൈനയുടെ അതേ നിറമാണ് ഇതിനുള്ളത്. അതേസമയം ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന വെബ്‌സൈറ്റില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.

ജാര്‍ഖണ്ഡ് സ്വദേശിയായ പങ്കജ് എന്നയാളാണ് ആദ്യം ഭൂപടത്തിലെ പ്രശ്‌നം ശ്രദ്ധയില്‍ കൊണ്ടുവന്നത്. ലോകാരോഗ്യ സംഘടന പോലുള്ള വലിയൊരു സംഘടനയില്‍ നിന്ന് ഇത്തരമൊരു പിഴവ് വന്നത് അംഗീകരിക്കാനാവില്ലെന്നും, താന്‍ ഞെട്ടിപ്പോയെന്ന് പങ്കജ് പറഞ്ഞു. ഇത്രയും ഉത്തരവാദിത്തമുള്ള സംഘടന ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. ചൈന അവര്‍ക്ക് വലിയ തുക നല്‍കുന്നുണ്ട്. പാകിസ്താന് ചൈനയില്‍ നിന്ന് വായ്പ ലഭിക്കുന്നുമുണ്ടാവും. അതെല്ലാം ഈ വിഷയം സജീവമായി നിര്‍ത്താനാണ്. ചൈനയാണ് ഇതിന് പിന്നില്‍. അവര്‍ക്ക് ലോകാരോഗ്യ സംഘടനയിലുള്ള സ്വാധീനം ശക്തമാണെന്നും പങ്കജ് പറഞ്ഞു.

അതേസമയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ചിത്രം ഏതെങ്കിലും ഒരു രാജ്യത്തിന്റെയോ ഭൂപ്രദേശത്തിന്റെയോ അതിര്‍ത്തിയുടെയോ ആധികാരികതയ്ക്ക് മേല്‍ ലോകാരോഗ്യ സംഘടനയുടെ സ്വന്തം അഭിപ്രായമല്ല. മാപ്പില്‍ കാണിച്ചിരിക്കുന്നത് അതിര്‍ത്തി രേഖകളുടെ ഏകദേശ രൂപമണ് ഇതില്‍ അന്തിമ തീരുമാനം അതത് രാജ്യങ്ങളുടേത് ആയിരിക്കുമെന്നും കേന്ദ്ര മന്ത്രി മുരളീധരന്‍ വിശദീകരിച്ചു. വിഷയത്തില്‍ ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോ ഗെബ്രിയെസൂസിനെതിരെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. നേരത്തെ ജനീവയിലെ ഇന്ത്യയുടെ പെര്‍മനന്റ് മിഷനെ ലോകാരോഗ്യ സംഘടന തിരുത്തിയ കാര്യം അറിയിച്ചിരുന്നു.

English summary
who's show cases wrong india map, protest grows stronger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X