Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര് പറഞ്ഞു ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന്; ബിഹാറിൽ പ്രതീക്ഷ പങ്കുവെച്ച് ചിദംബംരം

ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ അടിയുറച്ച് വിശ്വസിക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായി പി ചിദംബരം. ബിഹാർ തിരഞ്ഞെടുപ്പ് ഇക്കാര്യം വ്യക്തമാക്കുമെന്നും ചിദംബരം പറഞ്ഞു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളും നിയമസഭ തിരഞ്ഞെടുപ്പുകളും പരിശോധിച്ചാൽ ബിജെപിയുടെ വിജയശതമാനം കുത്തനെ കുറഞ്ഞുവെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

p chidambaram

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് (330) അല്ലെങ്കിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് (51) നടന്നിട്ടുണ്ട്.2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 381 സീറ്റുകളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും 51 ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളും നടന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ 381 നിയമസഭാ മണ്ഡലങ്ങളിൽ 319 എണ്ണം ബിജെപി സ്ഥാനാർത്ഥികൾ നേടി. 2019 ന് ശേഷം 381 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 163 ഇടങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്'ചിദംബരം പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ആര് പറഞ്ഞു? ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കണം. ഇത് ബീഹാറിൽ തെളിയിക്കാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, നേതാവ് കൂട്ടിച്ചേർത്തു.

പുറത്തുവന്ന അഭിപ്രായ സർവ്വേകളിൽ എല്ലാം എൻഡിഎ വിജയിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. എന്നാൽ എൻഡിഎയിൽ നിന്ന് ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി സഖ്യം വിട്ടതോടെ തിരഞ്ഞെടുപ്പ് ഫലത്തിൽ പല അട്ടിമറികളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ബിഹാറിൽ എൽജെപി കൂടുതൽ സീറ്റുകൾ നേടിയാൽ ജെഡിയുവിനെ തഴഞ്ഞ് ബിജെപി മുഖ്യമന്ത്രി സ്ഥാനം നേടിയേക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം ബിജെപി തഴഞ്ഞാൽ നീതീഷ് കുമാറും ജെഡിയുവും മഹാസഖ്യത്തിന്റെ ഭാഗമാകുമോയെന്നുള്ള ചർച്ചകളും ശക്തമാണ്.

മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.ആദ്യ ഘട്ടം ഒക്ടോബർ 28 ന് കഴിഞ്ഞു.നവംബർ മൂന്നിനാണ് അടുത്ത ഘട്ടം.നവംബർ 10 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+