കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ കൊലപാതകം: പ്രമുഖര്‍ പ്രതികരിക്കുന്നു

Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമെന്ന ദില്ലി പോലീസ് കമ്മീഷണറുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണ്. കൊലപാതകം വിഷം നല്‍കിയാണെന്നാണ് ദില്ലി പോലീസ് പറയുന്നത്. സുനന്ദയുടെ മരണം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് പോലീസ് നിര്‍ണായക വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ദുരൂഹമായിരുന്നു സുനന്ദ പുഷ്‌കറിന്റെ മരണം എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്രമന്ത്രിമാര്‍ ഇടപെട്ടു എന്ന എയിംസ് ഡോക്ടര്‍മാരുടെ സംഘത്തലവന്‍ സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തലും സുനന്ദ കൊല്ലപ്പെട്ട ദിവസം ഹോട്ടലില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന വ്യാജ പാസ്‌പോര്‍ട്ടുകാരായ മൂന്നുപേരും ഈ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു.

കിരണ്‍ ബേദി (റിട്ട. ഐപിസ് ഓഫീസര്‍)

കിരണ്‍ ബേദി (റിട്ട. ഐപിസ് ഓഫീസര്‍)

സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതാണ് എന്നാണ് തെളിയുന്നത്. ആര്‍ക്കാണ് സുനന്ദ പുഷ്‌കറിന്റെ മരണം കൊണ്ട് ഉപയോഗമുണ്ടായത്.

സുബ്രഹ്മണ്യന്‍ സ്വാമി (ബിജെപി നേതാവ്)

സുബ്രഹ്മണ്യന്‍ സ്വാമി (ബിജെപി നേതാവ്)

ശശി തരൂര്‍ ഒരു നുണയനാണ്. കൂടുതല്‍ കൂടുതല്‍ തരൂര്‍ വാ തുറക്കുന്തോറും കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് തരൂര്‍ ചാടുന്നത്. കടുത്ത സമ്മര്‍ദ്ദങ്ങളിലും തന്റെ വാക്കുകളില്‍ ഉറച്ചുനിന്ന സുധീര്‍ ഗുപ്തയെ അഭിനന്ദിക്കുന്നു.

നളിനി സിംഗ് (ജേര്‍ണലിസ്റ്റ്)

നളിനി സിംഗ് (ജേര്‍ണലിസ്റ്റ്)

ഇപ്പോള്‍ നമുക്കറിയാം സുനന്ദ എങ്ങനെയാണ് മരിച്ചതെന്ന്. ഇതൊരു സ്വാഭാവിക മരണമല്ല. സുനന്ദ കൊല്ലപ്പെട്ടതാണ്. ഒരു വര്‍ഷത്തെ ഊഹാപോഹങ്ങള്‍ക്ക് ശേഷമാണ് ദില്ലി പോലീസ് ഈ നിഗമനത്തില്‍ എത്തിയത്.

രേണുക ചൗധരി (കോണ്‍ഗ്രസ് നേതാവ്)

രേണുക ചൗധരി (കോണ്‍ഗ്രസ് നേതാവ്)

ആരാണ് സുനന്ദയെ കൊലപ്പെടുത്തിയത് എന്നാണ് അറിയേണ്ടത്. എല്ലാവരുടെ മേലും ആരോപണം ഉന്നയിക്കുന്നത് അപകടകരമാണ്.

റാഷിദ് ആല്‍വി (കോണ്‍ഗ്രസ് നേതാവ്)

റാഷിദ് ആല്‍വി (കോണ്‍ഗ്രസ് നേതാവ്)

പോലീസ് സത്യസന്ധമായ അന്വേഷണം നടത്തണം. ഒരു വര്‍ഷത്തിന് ശേഷമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ശശി തരൂരിന്റെ നേരെ പോലീസ് വിരല്‍ ചൂണ്ടിയിട്ടില്ല.

ശശി തരൂര്‍

ശശി തരൂര്‍

സുനന്ദ കൊല്ലപ്പെട്ടതാണ് എന്ന പോലീസ് ഭാഷ്യം ഞെട്ടിക്കുന്നതാണ്. ഈ കേസ് അന്വേഷിക്കപ്പെടണം എന്ന് എനിക്കും ആഗ്രഹമുണ്ട്. എന്റെ മുഴുവന്‍ സഹകരണവും പോലീസിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സത്യം പുറത്തുകൊണ്ടു വരാന്‍ ആവശ്യമായ സമഗ്ര അന്വേഷണമാണ് വേണ്ടത്.

English summary
Delhi Police on Tuesday said Sunanda Pushkar was poisoned to death. Here are some reactions to the Delhi Police statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X