കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിനെടുത്താലും കൊവിഡ് മാറണമെന്നില്ല, ജനിതകമാറ്റം ഭയാനകമെന്ന് ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് വേരിയന്റ് കൂടുതല്‍ പടര്‍ന്ന് പിടിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍. വാക്‌സിനേഷന്‍ പ്രതിരോധത്തെ മറികടക്കാന്‍ ശേഷിയുള്ളതാണ് ഈ വ്യാപനമെന്നും അവര്‍ പറഞ്ഞു. വളരെ അപകടകാരിയായ അതിവേഗത്തില്‍ പടര്‍ന്ന് പിടിക്കുന്ന കൊവിഡാണ് ഇന്ത്യയില്‍ കണ്ടെത്തിയതെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലായിരത്തിലധികം കൊവിഡ് മരണങ്ങളും നാല് ലക്ഷത്തില്‍ അധികം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് വിരല്‍ ചൂണ്ടുന്നത് അത്തരമൊരു അപകടത്തിലേക്കാണ്.

Recommended Video

cmsvideo
COVID-19 variant in India may be evading vaccine protection
1

ഇന്ത്യയിലെ ബി1617 വേരിയന്റ് കഴിഞ്ഞ ഒക്ടോബറിലാണ് ആദ്യമായി കണ്ടെത്തിയത്. നിലവിലെ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണം ഈ വൈറസാണെന്ന് സൗമ്യ സ്വാമിനാഥന്‍ പറയുന്നു. ഒരുപാട് കാരണങ്ങള്‍ ഇത്തരമൊരു അവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കുന്നതിന് കാരണമായിട്ടുണ്ട്. അതിലൊന്നാണ് ഈ ജനിതക മാറ്റം വന്ന വൈറസ്. ലോകാരോഗ്യ സംഘടന നേരത്തെ ബി1617 വേരിയന്റിനെയും അതില്‍ നിന്ന് ജനിതക മാറ്റം വന്നവയെയും അപകടകാരികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശ്രദ്ധിക്കേണ്ടവയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

അതേസമയം ആദ്യ വൈറസിനേക്കാളും അപകടകാരിയായവയുടെ പട്ടികയില്‍ ഇന്ത്യന്‍ വേരിയന്റിനെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടില്ല. വാക്‌സിന്‍ സംരക്ഷണത്തെ മറികടക്കാന്‍ ശേഷിയുള്ളതാണെന്നും സംഘടന പറഞ്ഞിട്ടില്ല. എന്നാല്‍ യുഎസ്സും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളെ ഇവയെ അപകടകാരികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും ഇത് തന്നെ പിന്തുടരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. ഇന്ത്യന്‍ വേരിയന്റിന് ചില ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇത് രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് സൗമ്യ പറഞ്ഞു.

വാക്‌സിന്‍ അടക്കം പ്രതിരോധ മരുന്നുകളെ മറികടക്കാന്‍ ശേഷിയുള്ളതാണ് ഈ വേരിയന്റുകളെന്ന് സൗമ്യ പറയുന്നു. എന്നാല്‍ ഈ വേരിയന്റ് മാത്രമല്ല ഇന്ത്യയിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് അവര്‍ പറയുന്നു. ഇന്ത്യ കൊവിഡ് ജാഗ്രതയില്‍ വലിയ വീഴ്ച്ച വരുത്തി. വലിയ തോതിലുള്ള ഒത്തുച്ചേരലുകളും ചടങ്ങുകളും അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നടത്തിയ തിരഞ്ഞെടുപ്പ് റാലികള്‍ അതിന് കാരണമായിട്ടുണ്ട്. കൊവിഡ് അവസാനിച്ചെന്നും, മാസ്‌ക് ധരിക്കേണ്ടെന്നും സുരക്ഷാ മുന്‍കരുതലുകള്‍ വേണ്ടെന്നും പലരും ധരിച്ചു. അതിനുള്ള തിരിച്ചടിയാണ് ഈ വ്യാപനമെന്നും സൗമ്യ പറഞ്ഞു.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി വാക്‌സിനേഷന്‍ കൊണ്ട് മാത്രം മറികടക്കാനാവില്ല. ജനസംഖ്യ ധാരാളമുള്ള രാജ്യങ്ങളില്‍ ചെറിയ തോതിലാണ് ആദ്യ ഘട്ടത്തില്‍ കേസുകള്‍ കൂടുക. പതിയെ അത് എല്ലായിടത്തേക്കും എത്തും. പിന്നീട് അത് വലിയ തോതിലേക്ക് മാറുന്നതോടെ തടയാനാവാത്ത അവസ്ഥയുണ്ടാവുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ഇന്ത്യ ജനസംഖ്യയുടെ രണ്ട് ശതമാനത്തിന് മാത്രമാണ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. എല്ലാ 70-80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ മാസങ്ങള്‍ എടുക്കും. കൂടുതല്‍ രോഗവ്യാപനം നടക്കുന്നതിന് അനുസരിച്ച് ജനിതക മാറ്റം വരാനുള്ള സാധ്യത ശക്തമാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

വേറിട്ട ലുക്കില്‍ നടി ദക്ഷ നാഗര്‍ക്കര്‍: ചിത്രങ്ങള്‍ കാണാം

English summary
who scientist says mutated coronavirus may overcome vaccination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X