കൊവിഡ് രോഗമുക്തി നേടിയവർക്ക് 'ഇമ്മ്യൂണിറ്റി പാസ്പോർട്ട്'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ദില്ലി; കൊവിഡ് രോഗം ഭേദമായവർക്ക് ഇമ്മ്യൂണിറ്റി പാസ്പോർട്ട് ( റിസ്ക് ഫ്രീ സർട്ടിഫിക്കറ്റ്) നൽകാനുള്ള നിർദ്ദേശത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒരിക്കൽ രോഗം ബാധിച്ചവർക്ക് വീണ്ടും രോഗം വരില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്നും അതുകൊണ്ട് തന്നെ അത്തരം സർട്ടിഫിക്കറ്റ് കൊടുക്കുന്നത് കൂടുതൽ അപകടം വരുത്തിവെയ്ക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. വൈറസ് രോഗ ബാധ ഭേദമായവർക്ക് റിസ്ക് ഫ്രീ സർട്ടിഫിക്കറ്റ് നൽകണമെന്ന് ചില സർക്കാരുകൾ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകിയത്.

റിസ്ക് ഫ്രീ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് യാത്ര ചെയ്യാനും ജോലിയിലേക്ക് തിരികെ പ്രവേശിക്കാനും അനുമതി നൽകണമെന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഉയർന്നത്.എന്നാൽ നിലവിലെ സാഹചര്യത്തിൽ രണ്ടാമത് രോഗം വരില്ലെന്ന് ഉറപ്പ് പറയാൻ ആകില്ലെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു. കൊറോണ രോഗമുക്തരായവരുടെ ശരീരത്തിലെ ആന്റിബോഡികള്‍ വീണ്ടും രോഗം ഉണ്ടാകുന്നത് തടയുമെന്നതിന് തെളിവില്ല. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്. ഇമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ തുടർന്നും വൈറസ് പകാരാനുള്ള സാധ്യത വർധിപ്പിക്കുകയേ ഉള്ളൂ. ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പുതിയ കൊറോണ വൈറസിന്റെ ആന്റിബോഡികൾക്കായുള്ള പരിശോധനകളിൽ കൃത്യതയും വിശ്വാസ്യതയും നിർണ്ണയിക്കാൻ കൂടുതൽ സാധൂകരണം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇമ്മ്യൂണിറ്റി പാസ്പോർട്ട് നൽകണമെന്ന നിർദ്ദേശത്തിനെതിരെ യുഎൻ പൊതുസഭയും നേരത്തേ രംഗത്തെത്തിയിരുന്നു.
അതിനിടെ കൊവിഡ് വൈറസുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആരോപണങ്ങളെ ലോകാരോഗ്യ സംഘടന തള്ളി. ഇതുവരെ ലഭ്യമായ തെളിവുകൾ അനുസരിച്ച് നോവൽ കൊറോണ വൈറസ് സ്വാഭാവികമായി മൃഗങ്ങളിൽ ഉണ്ടായതാണെന്നും അധികൃതർ പറഞ്ഞു. കൊവിഡിനെതിരാ വാക്സിൻ വികസിപ്പിക്കുമ്പോൾ രാജ്യങ്ങളിലേക്കും വലിപ്പച്ചെറുപ്പ വ്യത്യാസങ്ങളില്ലാതെ എത്തിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ നിർദ്ദേശിച്ചു. 'വാക്‌സിനോ മരുന്നോ വികസിപ്പിച്ചെടുത്ത് കഴിഞ്ഞാല്‍ അത് എല്ലാവര്‍ക്കും തുല്യമായി ലഭിക്കേണ്ടതുണ്ട്. അല്ലേങ്കിലും സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 197,578 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 2,822,033 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
-
അബുദാബിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളുമായി ഇത്തിഹാദ്; കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും സര്‍വീസുകള്‍ -
സ്പൈസസ് ബോർഡിൽ നിരവധി ഒഴിവുകൾ; 21000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി












Click it and Unblock the Notifications