കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രോഗമുക്തി നേടിയവർക്ക് 'ഇമ്മ്യൂണിറ്റി പാസ്പോർട്ട്'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Google Oneindia Malayalam News

ദില്ലി; കൊവിഡ് രോഗം ഭേദമായവർക്ക് ഇമ്മ്യൂണിറ്റി പാസ്പോർട്ട് ( റിസ്ക് ഫ്രീ സർട്ടിഫിക്കറ്റ്) നൽകാനുള്ള നിർദ്ദേശത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒരിക്കൽ രോഗം ബാധിച്ചവർക്ക് വീണ്ടും രോഗം വരില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്നും അതുകൊണ്ട് തന്നെ അത്തരം സർട്ടിഫിക്കറ്റ് കൊടുക്കുന്നത് കൂടുതൽ അപകടം വരുത്തിവെയ്ക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. വൈറസ് രോഗ ബാധ ഭേദമായവർക്ക് റിസ്ക് ഫ്രീ സർട്ടിഫിക്കറ്റ് നൽകണമെന്ന് ചില സർക്കാരുകൾ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകിയത്.

 tedros-adhanom-g

റിസ്ക് ഫ്രീ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് യാത്ര ചെയ്യാനും ജോലിയിലേക്ക് തിരികെ പ്രവേശിക്കാനും അനുമതി നൽകണമെന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഉയർന്നത്.എന്നാൽ നിലവിലെ സാഹചര്യത്തിൽ രണ്ടാമത് രോഗം വരില്ലെന്ന് ഉറപ്പ് പറയാൻ ആകില്ലെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു. കൊറോണ രോഗമുക്തരായവരുടെ ശരീരത്തിലെ ആന്റിബോഡികള്‍ വീണ്ടും രോഗം ഉണ്ടാകുന്നത് തടയുമെന്നതിന് തെളിവില്ല. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്. ഇമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ തുടർന്നും വൈറസ് പകാരാനുള്ള സാധ്യത വർധിപ്പിക്കുകയേ ഉള്ളൂ. ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പുതിയ കൊറോണ വൈറസിന്റെ ആന്റിബോഡികൾക്കായുള്ള പരിശോധനകളിൽ കൃത്യതയും വിശ്വാസ്യതയും നിർണ്ണയിക്കാൻ കൂടുതൽ സാധൂകരണം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇമ്മ്യൂണിറ്റി പാസ്പോർട്ട് നൽകണമെന്ന നിർദ്ദേശത്തിനെതിരെ യുഎൻ പൊതുസഭയും നേരത്തേ രംഗത്തെത്തിയിരുന്നു.

അതിനിടെ കൊവിഡ് വൈറസുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആരോപണങ്ങളെ ലോകാരോഗ്യ സംഘടന തള്ളി. ഇതുവരെ ലഭ്യമായ തെളിവുകൾ അനുസരിച്ച് നോവൽ കൊറോണ വൈറസ് സ്വാഭാവികമായി മൃഗങ്ങളിൽ ഉണ്ടായതാണെന്നും അധികൃതർ പറഞ്ഞു. കൊവിഡിനെതിരാ വാക്സിൻ വികസിപ്പിക്കുമ്പോൾ രാജ്യങ്ങളിലേക്കും വലിപ്പച്ചെറുപ്പ വ്യത്യാസങ്ങളില്ലാതെ എത്തിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ നിർദ്ദേശിച്ചു. 'വാക്‌സിനോ മരുന്നോ വികസിപ്പിച്ചെടുത്ത് കഴിഞ്ഞാല്‍ അത് എല്ലാവര്‍ക്കും തുല്യമായി ലഭിക്കേണ്ടതുണ്ട്. അല്ലേങ്കിലും സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 197,578 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 2,822,033 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

'അന്ന് ഭയമാണ് അവരുടെ മുഖത്ത് നിഴലിച്ചിരുന്നത്... മതേതരത്വത്തിന്റെ മാലാഖ''അന്ന് ഭയമാണ് അവരുടെ മുഖത്ത് നിഴലിച്ചിരുന്നത്... മതേതരത്വത്തിന്റെ മാലാഖ'

'ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരമൊരു കാര്യം അനാവശ്യം'; കേന്ദ്ര നടപടിക്കെതിരെ മന്‍മോഹന്‍ സിങ്'ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരമൊരു കാര്യം അനാവശ്യം'; കേന്ദ്ര നടപടിക്കെതിരെ മന്‍മോഹന്‍ സിങ്

'മുഖ്യന്റെ മുഖം മിനുക്കാനുള്ള 'നാം മുന്നോട്ട്' ന് 31.85 കോടി, കോടികളുടെ മാമാങ്കം'; വിമർശനം'മുഖ്യന്റെ മുഖം മിനുക്കാനുള്ള 'നാം മുന്നോട്ട്' ന് 31.85 കോടി, കോടികളുടെ മാമാങ്കം'; വിമർശനം

English summary
WHO warns about Immunity passports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X