• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരായിരുന്നു ബര്‍ദാന്‍... ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ കേട്ട സിംഗഹര്‍ജ്ജനം ഇന്ത്യമറക്കുമോ?

അര്‍ദ്ധേന്ദു ഭൂഷണ്‍ ബര്‍ദാന്‍ എന്ന് പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലായിക്കോളണം എന്നില്ല. എന്നാല്‍ എബി ബര്‍ദാന്‍ എന്ന് പറഞ്ഞാല്‍ ഇന്ത്യയിലെ പുരോഗമന മനസ്സുകളിലേയ്ക്ക് ആ തെളിവാര്‍ന്ന ശബ്ദവും ആത്മവിശ്വാസം പകരുന്ന മുഖവും കടന്നുവരും. ഒരുമാസത്തോളമായി ദില്ലിയിലെ ജിബി പന്ഥ് ആശുപത്രിയില്‍ പക്ഷാഘാതം ബാധിച്ച് കഴിഞ്ഞ ബര്‍ദ്ദാന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് വ്യാകുലരായത് അദ്ദേഹം പ്രതിനിധാനം ചെയ്ത പാര്‍ട്ടിയിലെ അംഗങ്ങള്‍ മാത്രമായിരുന്നില്ല.

സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം പേറുന്ന കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു ബര്‍ദ്ദാന്‍. ആവേശോജ്ജ്വലമായ പ്രസംഗങ്ങളിലൂടെ ബര്‍ദാന്‍ ഒരുകാലത്ത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് സ്വപ്‌നങ്ങളുടെ ഊര്‍ജ്ജമായി മാറി. വര്‍ഗ്ഗീയതയെക്കെതിരെ ബര്‍ദാന്റെ പ്രസംഗം ആനന്ദ് പട് വര്‍ദ്ധന്റെ ഡോക്യുമെന്ററിയില്‍ ഇടം നേടി.

ആരായിരുന്നു എബി ബര്‍ദാന്‍? എന്തായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം?

ബംഗാളില്‍ ജനിച്ചു, നാഗ്പൂരില്‍ വളര്‍ന്നു

ബംഗാളില്‍ ജനിച്ചു, നാഗ്പൂരില്‍ വളര്‍ന്നു

1925 സെപ്റ്റംബര്‍ 25 പഴയ ബംഗാളിലെ(ഇപ്പോള്‍ ബംഗ്ലാദേശില്‍) ബാരിസാലിലാണ് ജനനം. പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് കുടുംബം പിന്നീട് നാഗ്പൂരിലേയ്ക്ക് മാറി. നാഗ്പൂര്‍ ആയിരുന്നു ബര്‍ദാന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെ സൃഷ്ടിച്ചത്.

കൗമാരം വിടും മുമ്പേ...

കൗമാരം വിടും മുമ്പേ...

രാജ്യത്ത് കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിച്ച് തുടങ്ങിയകാലം. സ്വതന്ത്ര്യ സമരത്തിന്റെ തീക്ഷ്ണമായ കാലം. എന്നാല്‍ ബര്‍ദ്ദാനെ ആകര്‍ഷിച്ചത് കമ്യൂണിസ്റ്റ് ആശയങ്ങളായിരുന്നു.

എഐഎസ്എഫ്, സിപിഐ

എഐഎസ്എഫ്, സിപിഐ

പതിനാലാം വയസ്സില്‍ ബര്‍ദാന്‍ എഐഎസ്എഫ് അംഗമായി. തൊട്ടടുത്ത വര്‍ഷം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെ അംഗം. അങ്ങനെ പതിനഞ്ചാം വയസ്സില്‍ കമ്യൂണിസ്റ്റ് ആയി വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നു.

സ്വാതന്ത്ര്യ സമരം

സ്വാതന്ത്ര്യ സമരം

ക്വിറ്റ് ഇന്ത്യ സമരത്തെ കമ്യൂണിസ്റ്റുകള്‍ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചു എന്നാണ് കോണ്‍ഗ്രസ് പലപ്പോഴും ഉന്നയിച്ചിട്ടുള്ള ആരോപണം. എന്നാല്‍ ആ സമരത്തിന്റെ പേരില്‍ ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട് കമ്യൂണിസ്റ്റുകാരനായ ബര്‍ദാന്‍. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ ായിരുന്നു ഇത്.

മികച്ച വിദ്യാര്‍ത്ഥി

മികച്ച വിദ്യാര്‍ത്ഥി

മുഴുന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിടയിലും തന്റെ ്ക്കാദമികമായ ഉത്തരവാദിത്തങ്ങള്‍ ബര്‍ദാന്‍ മറന്നില്ല. നാഗ്പൂര്‍ മോറിസ് കോളേജില്‍ നിന്ന് സ്വര്‍ണമെഡലോടെ ബിരുദം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം, പിന്നീട് നിയമ ബിരുദവും സ്വന്തമാക്കി.

ദേശീയ നേതൃത്വം

ദേശീയ നേതൃത്വം

എഐഎസ്എഫിന്റെ ദേശീയ നേതാവായി ബര്‍ദാന്‍ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ട്രേഡ് യൂണിയന്‍ മേഖലയിലായിരുന്നു പ്രവര്‍ത്തനം. എഐടിയുസിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

സ്വതന്ത്രനായി ജയം

സ്വതന്ത്രനായി ജയം

1957 ല്‍ കേരളത്തില്‍ ഇഎംഎസ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ നാഗ്പൂരിലും ഒരു ചരിത്രം സൃഷ്ടിയ്ക്കപ്പെട്ടു. മഹാരാഷ്ട്ര നിയമസഭയിലേയ്ക്ക് എബി ബര്‍ദാന്‍ നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. പിന്നീട് രണ്ട് തവണ ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും വിജയം ബര്‍ദാനൊപ്പമായിരുന്നില്ല. ഇതോടെ പാര്‍ലമെന്ററി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

ദേശീയ അധ്യക്ഷന്‍

ദേശീയ അധ്യക്ഷന്‍

1996 ലെ മൂന്നാം മുന്നണി സര്‍ക്കാരില്‍ സിപിഐയും പങ്കാളികളായി. ജനറല്‍ സെക്രട്ടറി ഇന്ദ്രജിത്ത് ഗുപ്ത കേന്ദ്ര മന്ത്രിസഭയില്‍ അംഗമായി. ബര്‍ദാന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും. പിന്നീട് 16 വര്‍ഷം ബര്‍ദാന്‍ പാര്‍ട്ടിയെ നയിച്ചു. 2012 ല്‍ സ്ഥാനമൊഴിഞ്ഞു.

ബാബറി മസ്ദിജ് തകര്‍ത്തപ്പോള്‍

ബാബറി മസ്ദിജ് തകര്‍ത്തപ്പോള്‍

1992 ല്‍ ബാബറി മസ്ദിജ് തകര്‍ത്തപ്പോള്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ ബര്‍ദാന്‍ ആഞ്ഞടിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബര്‍ദാന്റെ പ്രസംഗങ്ങള്‍ ജനങ്ങളെ ആവേശഭരിതരാക്കി. അദ്വാനി രഥയാത്ര തുടങ്ങിയ സമയത്ത് ബര്‍ദാന്‍ നടത്തിയ പ്രസംഗം പിന്നീട് ആനന്ദ പട് വര്‍ദ്ധന്‍ സംവിധാനം ചെയ്ത 'രാം കെ നാം' എന്ന ഡോക്യുമെന്ററിയില്‍ ഇടം നേടി.

ശക്തമായ വിമര്‍ശനം

ബാബറി മസ്ദിജ് തകര്‍ത്തുകൊണ്ട് രാമക്ഷേത്രം പണിയുക എന്ന ബിജെപിയുടെ പദ്ധതിയെ സ്വാതന്ത്ര്യ സമരകാലത്തെ ഊര്‍ജ്ജത്തോടെയാണ് അന്ന് ബര്‍ദ്ദാന്‍ എതിര്‍ത്തത്. പ്രസംഗം കേള്‍ക്കാം.

ഒന്നാം യുപിഎ

ഒന്നാം യുപിഎ

ഒന്നാം യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്നകാര്യത്തില്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനൊപ്പവും പിന്തുണ പിന്‍വലിയ്ക്കുന്നതില്‍ പ്രകാശ് കാരാട്ടിനും ഒപ്പം ബര്‍ദാന്‍ ശക്തമായി നിലകൊണ്ടു. രാജ്യത്ത് കമ്യൂണിസ്റ്റ് ഐക്യം ഏറെ സ്വപ്‌നം കണ്ട നേതാവിയിരുന്നു ബര്‍ദാന്‍.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Who was AB Bardhan? Champion-of-Marginalised Succumbs To Ill Health at 92
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more