Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി സൗന്ദര്യ ആകും മുമ്പ് സൗമ്യ; ബിജെപിയില്‍ ചേര്‍ന്നതേയുള്ളൂ... അവരെ കൊന്നതോ? വേദന തിന്ന് മലയാളി

കന്നഡ സിനിമാ നിര്‍മാതാവ് സത്യനാരായണയുടെ മകളാണ് നടി സൗന്ദര്യ. തെലുഗ് സിനിമയിലാണ് അവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചിരഞ്ജീവി, നാഗാര്‍ജുന, വെങ്കിടേഷ്, മോഹന്‍ ബാബു, കൃഷ്ണ, സായ്കുമാര്‍, ജഗപതി ബാബു തുടങ്ങി പ്രമുഖ നടന്മാരുടെ നായികയാകാന്‍ അവസരം ലഭിച്ച സൗന്ദര്യ തമിഴ്, മലയാളം, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2004 ഏപ്രില്‍ 17ന് കര്‍ണാടകയില്‍ നിന്ന് പറന്നുയര്‍ന്ന സ്വകാര്യ വിമാനം അപകടത്തില്‍പ്പെട്ടാണ് സൗന്ദര്യ മരിച്ചത്. മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സൗന്ദര്യ ബിജെപിയില്‍ ചേര്‍ന്നത്. വിമാനത്തിന്റെ പൈലറ്റ് ഒരു മലയാളി ആയിരുന്നു. ആ കുടുംബം നേരിട്ടത് തുല്യതയില്ലാത്ത വഞ്ചനയാണ് എന്നത് മറ്റൊരു കാര്യം. സൗന്ദര്യയെ കൊലപ്പെടുത്തിയതാണ് എന്ന പുതിയ പരാതി ഉയര്‍ന്നതോടെയാണ് എന്താണ് ആ ദിവസം സംഭവിച്ചത് എന്ന ചോദ്യം സജീവമായത്...

who was actress soudarya

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്താണ് സൗന്ദര്യ വിമാന അപകടത്തില്‍ മരിച്ചത്. സെസ്‌ന 180 എന്ന സിംഗിള്‍ എഞ്ചിന്‍ വിമാനത്തില്‍ ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിനടുത്ത കരീംനഗറിലേക്ക് പ്രചാരണ പരിപാടിക്ക് പോയതായിരുന്നു സൗന്ദര്യ. ജക്കുറില്‍ നിന്നാണ് വിമാനം ഉയര്‍ന്നത്. അധികം വൈകാതെ തകര്‍ന്നുവീണു. ഏപ്രില്‍ 17ന് പകല്‍ 11 മണിക്കായിരുന്നു ഇത്.

സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ശ്രീധറുമായുള്ള സൗന്ദര്യയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആകുമ്പോഴാണ് ദുരന്തം. മരണ വേളയില്‍ ഗര്‍ഭിണിയായിരുന്നു സൗന്ദര്യ. സഹോദരന്‍ അമര്‍നാഥ്, ബിജെപി നേതാവ് രമേശ് ഖദം, പൈലറ്റ് മലയാളിയായ ജോയ് ഫിലിപ്പ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. എല്ലാവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസപ്പെട്ടിരുന്നു.

പറന്നുയര്‍ന്ന് മിനുട്ടുകള്‍ മാത്രം പിന്നിട്ടപ്പോഴാണ് വിമാനം തകര്‍ന്നുവീണത്. 150 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു സംഭവം. യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സിലെ വിദ്യാര്‍ഥികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എസ്എം കൃഷ്ണ, ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു, പേരുമാറ്റവും

അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിച്ച നടിയാണ് സൗന്ദര്യ. രജനികാന്ത്, വിജയകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, ജയറാം എന്നിവര്‍ക്കെല്ലാം നായികയായി. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലാണ് ജയറാമിനൊപ്പം അഭിനയിച്ചത്. കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മോഹന്‍ലാലിനൊപ്പവും അഭിനയിച്ചു.

പൊന്നുമണി എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ തമിഴില്‍ എത്തിയത്. നേരത്തെ സൗമ്യ എന്നായിരുന്നു നടിയുടെ പേര്. പൊന്നുമണി സംവിധായകന്‍ ആര്‍വി ഉദയകുമാര്‍ ആണ് സൗന്ദര്യ എന്ന് പേര് മാറ്റിയത്. പിന്നീട് അറിയപ്പെട്ടതും ഈ പേരില്‍ തന്നെ. മലയാളത്തില്‍ രണ്ട് സിനിമകളില്‍ കൂടി സൗന്ദര്യ അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് മരണം.

മലയാളിയായ പൈലറ്റ്

സൗന്ദര്യയുടെ മരണം കൊലപാതകമാണ് എന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ചിട്ടിമല്ലു ആന്ധ്രയിലെ ഖമ്മം ജില്ലാ പോലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്.

തെലുങ്ക് നടന്‍ മോഹന്‍ ബാബുവും സൗന്ദര്യയും തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സൗന്ദര്യയുടെ ശംഷാബാദിലുള്ള ആറ് ഏക്കര്‍ സ്ഥലത്ത് മോഹന്‍ ബാബുവിന് നോട്ടമുണ്ടായിരുന്നുവത്രെ. നടി മരിച്ചതോടെ ആ സ്ഥലം മോഹന്‍ ബാബു കൈവശപ്പെടുത്തിയെന്നും ആരോപണമുണ്ട്.

Take a Poll

ദുരന്തത്തില്‍ മരിച്ച പൈലറ്റ് ആലപ്പുഴക്കാരനായ ജോയ് ഫിലിപ്പ് ആയിരുന്നു. ബെംഗളൂരുവിലെ അഗ്നി എയ്‌റോ സ്‌പോര്‍ട്‌സ് ആന്റ് അഡ്വഞ്ചര്‍ അക്കാദമി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഫ്‌ളയിങ് പൈലറ്റ് ആയി ജോലി ചെയ്യുകയായിരുന്നു ജോയ്.

രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ ജോലി മാറാനിരിക്കെയാണ് ദുരന്തം. വിമാനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് ജോയിയുടെ കുടുംബം അറിഞ്ഞത്. കമ്പനി ജോയിയുടെ കുടുംബത്തെ ഗൗനിച്ചതുമില്ല. കേസുമായി ബന്ധപ്പെട്ടും തിരിമറി ആരോപണം ഉയര്‍ന്നു. ഒടുവില്‍ കേസ് ഒത്തുതീര്‍പ്പായി എന്ന വിവരമാണ് കുടുംബത്തിന് ലഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+