കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹല്‍ നിര്‍മിച്ചത് ആരാണ്? ഷാജഹാന്‍ ആണെന്നതിന് തെളിവുണ്ടോ... സുപ്രീംകോടതിയില്‍ ഹര്‍ജി

Google Oneindia Malayalam News

ന്യൂഡല്‍ഹി: മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ഉത്തര്‍ പ്രദേശിലെ ആഗ്രയിലുള്ള താജ്മഹല്‍ നിര്‍മിച്ചത് എന്നാണ് ഇതുവരെ നാം വായിച്ചതും പഠിച്ചതും. പ്രിയ പത്‌നി മുംതസിന് വേണ്ടിയായിരുന്നു ഈ ലോകോത്തര മന്ദിരത്തിന്റെ നിര്‍മാണം. 1631 മുതല്‍ 1653 വരെ 22 വര്‍ഷം എടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. താജ്മഹല്‍ മാത്രമല്ല, ഇന്ത്യയില്‍ കാണുന്ന മിക്ക മനോഹര നിര്‍മിതികള്‍ക്ക് പിന്നിലും മുഗള്‍ ഭരണാധികാരി ഷാജഹാന്‍ തന്നെയായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ചില വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു.

t

ഇക്കാര്യത്തില്‍ ചരിത്രത്തില്‍ വ്യക്തത വേണമെന്നാണ് ആവശ്യം. ഡോ. രജ്‌നീഷ് സിങ് എന്ന വ്യക്തി ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഷാജഹാന്‍ ചക്രവര്‍ത്തിയാണ് താജ്മഹല്‍ നിര്‍മിച്ചത് എന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്നും ഇയാള്‍ വാദിക്കുന്നു. ചരിത്രം പരിശോധിക്കാന്‍ വസ്തുതാന്വേഷണ സംഘത്തെ കോടതി നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതേ ആവശ്യം മുന്‍നിര്‍ത്തി അലഹാബാദ് ഹൈക്കോടതിയെ രജ്‌നീഷ് സിങ് സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളി. തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ദിലീപ് കേസിലെ 'അഴകൊഴമ്പന്‍' നിലപാടിന് തിരിച്ചടി; രേഖകളുമായി ബൈജു പൗലോസ്, 17 ദിവസം കൂടിദിലീപ് കേസിലെ 'അഴകൊഴമ്പന്‍' നിലപാടിന് തിരിച്ചടി; രേഖകളുമായി ബൈജു പൗലോസ്, 17 ദിവസം കൂടി

ചരിത്രം പരിശോധിക്കല്‍ കോടതിയുടെ പരിഗണനയില്‍ വരുന്ന കാര്യമല്ലെന്ന് വ്യക്തമാക്കിയാണ് അലഹാബാദ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. സുപ്രീംകോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്. അഡ്വ. സമീര്‍ ശ്രീവാസ്തവ മുഖേനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. താജ്മഹല്‍ സംബന്ധിച്ച് ഇദ്ദേഹം എന്‍സിഇആര്‍ടിയില്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നു. താജ്മഹല്‍ ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ചതാണോ എന്നതിന് പ്രാഥമിക തെളിവ് ലഭ്യമല്ല എന്നായിരുന്നുവത്രെ മറുപടി. തുടര്‍ന്ന് പുരാവസ്തു വകുപ്പില്‍ മറ്റൊരു വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ വ്യക്തമായ മറുപടി കിട്ടിയില്ല.

താജ്മഹലില്‍ അടച്ചിട്ടിരിക്കുന്ന 22 മുറികളുണ്ട്. ഇവ തുറന്ന് പരിശോധിക്കുകയും വിശദമായ പഠനം നടത്തുകയും വേണം എന്നും രജ്‌നീഷ് സിങ് അലഹാബാദ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പൈതൃക കേന്ദ്രമായി താജ്മഹലിനെ പ്രഖ്യാപിച്ചതും ഇയാള്‍ ചോദ്യം ചെയ്യുന്നു. ലോകം ശ്രദ്ധിച്ച മന്ദിരത്തിന്റെ ചരിത്രം കൃത്യമായി പറയാന്‍ പുരാവസ്തു വകുപ്പിന് സാധിക്കാത്തത് എന്ത് എന്ന ചോദ്യവും ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നു. വ്യക്തമായ മറുപടി ലഭിക്കാത്തത് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

English summary
Who Was Built Taj Mahal In Agra; Plea Submits in Supreme Court to Seeks Clarification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X